• Logo

Allied Publications

Europe
സുമിയിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു
Share
കീവ്: റഷ്യന്‍ പട്ടാളം ആക്രമിച്ചു തകര്‍ത്ത യുക്രെയ്ൻ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള വിമാനങ്ങള്‍ തയാറെടുക്കുകയാണ്.

എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് 12 ബസുകളിലായി പോള്‍ട്ടാവയില്‍ എത്തിച്ചു.പത്തുമണിക്കൂറിലേറെ സമയം യാത്ര ചെയ്താണ് വിദ്യാർഥികൾ ഇവിടെ എത്തിയത്. ഇവരെ പിന്നീട് സുരക്ഷിതമായി വിമാനമാർഗം നാട്ടിലെത്തിക്കാനാണ് നീക്കമെന്ന് മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു.

സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ ഇരുനൂറോളം മലയാളികളുണ്ട്. ആകെ 700 ഓളം വിദ്യാര്‍ഥികളാണ് ഇവിടെ കുടുങ്ങിയത്. സുമിയില്‍നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് പ്രതിസന്ധിയിലായ ഘട്ടത്തില്‍ പ്രധാനമന്തി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍, യുക്രെയ്ൻ പ്രസിഡന്‍റ് വോളോദിമര്‍ സെലെന്‍സ്കി എന്നിവരുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സുമിയില്‍ രക്ഷാദൗത്യം ലക്ഷ്യം കണ്ടത്.

മൈക്കൊലേവ് തുറമുഖത്ത് കുടുങ്ങിയ 52 ഇന്ത്യന്‍ നാവികരെ ഒഴിപ്പിച്ചു. അവശേഷിക്കുന്ന 23 നാവികരെക്കൂടി ഒഴിപ്പിക്കുമെന്നു യുക്രെയ്നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഒഴിപ്പിച്ച എല്ലാവരേയും അയല്‍രാജ്യങ്ങളില്‍ എത്തിച്ച് പ്രത്യേക വിമാന മാർഗം ഇന്ത്യയിലെത്തിക്കും. നേപ്പാള്‍, ബംഗ്ളദേശ്, പാക്കിസ്ഥാന്‍, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരെയും ഇതോടൊപ്പം ഇന്ത്യ ഒഴിപ്പിക്കുന്നുണ്ട്.

അതേ സമയം യുദ്ധഭൂമിയില്‍ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കാനുള്ള സുരക്ഷാ ഇടനാഴി മാര്‍ച്ച് 8 മുതല്‍ യുക്രെയിനിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴി വഴി ഒറ്റപ്പെട്ടുപോയ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഈ അവസരം ഉപയോഗപ്പെടണത്തണമെന്ന് യുക്രെയ്നിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.