• Logo

Allied Publications

Europe
എണ്ണയില്‍ എരിഞ്ഞു ലോകം
Share
ബെര്‍ലിന്‍: യുക്രെയ്ന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക നിരോധനം ഏർപ്പെടുത്തിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ബൈഡന്‍റെ പുതിയ ഉത്തരവ് റഷ്യയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതിനോടൊപ്പം ആഗോളതലത്തില്‍ എണ്ണവില വീണ്ടും കുതിച്ചുയരാനും ഇതു വഴിയൊരുക്കി.

അമേരിക്കയ്ക്കു പിന്നാലെ ബ്രിട്ടനും റഷ്യയിൽനിന്നുള്ള എണ്ണയ്ക്ക് വിലക്കേർപ്പെടുത്തി. എണ്ണയ്ക്കായുള്ള റഷ്യന്‍ ആശ്രിതത്വം കുറയാക്കുനള്ള അമേരിക്കയുടെ നീക്കങ്ങളെ ബ്രിട്ടൻ സ്വാഗതം ചെയ്തിട്ടുണ്ട്. റഷ്യയുടെ എണ്ണയും വാതകവും വാങ്ങുന്നത് നിര്‍ത്തുമെന്ന് ഷെല്‍ കമ്പനിയും അറിയിച്ചു.

റഷ്യയില്‍ നിന്നുള്ള ഊര്‍ജ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തിയത് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 300 ഡോളര്‍ കടന്നു. 2008 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

അതേസമയം റഷ്യന്‍ എണ്ണക്ക് ബദല്‍ കണ്ടെത്താന്‍ യുറോപ്പിന് ഒരു വര്‍ഷത്തിലേറെ സമയം വേണ്ടി വരുമെന്നും പിന്നീട് യുറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് എണ്ണ വാങ്ങേണ്ട സാഹചര്യവുമുണ്ടായാൽ യുറോപ്യന്‍ രാജ്യ മേധാവികള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും റഷ്യ ആവശ്യപ്പെട്ടു. റഷ്യയില്‍ നിന്നുള്ള വാതകവിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ജര്‍മനിയുടെ തീരുമാനത്തേയും റഷ്യ വിമര്‍ശിച്ചു.

അതേസമയം റഷ്യ ജര്‍മനി വാതക പൈപ്പ്ലൈന്‍ അടച്ചാല്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നോവാക് പറഞ്ഞു.

യുക്രെയ്നിൽ നിന്നു പലായനം ചെയ്യുന്ന അഭയാര്‍ഥികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞതായി യു എന്‍ അഭയാര്‍ഥി ഏജന്‍സി മേധാവി ഫിലിപ്പോ ഗ്രാന്‍ഡി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മൂലം സൃഷ്ടിച്ചതെന്ന് ഏജന്‍സി വിലയിരുത്തി. യുദ്ധം കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുന്തോറും മറ്റു യൂറോപ്യൻ രാജ്യങ്ങള്‍ക്ക് ഇവരെ സ്വാഗതം ചെയ്യാനുള്ള സാഹചര്യം പരിമിതമാക്കുമെന്നും ഏജന്‍സി ആശങ്ക പ്രകടിപ്പിച്ചു. 60,000 ഓളം യുക്രെനിയൻ അഭയാർഥികൾ ജര്‍മനിയില്‍ എത്തിയതായി സര്‍ക്കാര്‍ അറിയിച്ചു.

ജോസ് കുന്പിളുവേലിൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം