• Logo

Allied Publications

Middle East & Gulf
പെരിയാർ നീന്തികടന്ന ആസിം വെളിമണ്ണയുടെ ആഗ്രഹം സഫലമാക്കി സലാം പാപ്പിനിശ്ശേരി
Share
ഷാർജ: പെരിയാറിന്‍റെ കുത്തൊഴുക്കിനെതിരെ നീന്തി കയറിയ മലയാളിക്കരയുടെ അഭിമാനമായ ആസിം വെളിമണ്ണയ്ക്ക് ഷാർജ എയർപോർട്ടിൽ സ്വീകരണം നൽകി. യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശേരിയുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം യുഎഇയിൽ എത്തിയിരിക്കുന്നത്.

61 മിനിറ്റുകളെടുത്ത് പെരിയാറിലെ അദ്വൈതാശ്രമം കടവു മുതൽ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ് പതിനഞ്ചു വയസുകാരനായ ആസിം മലയാളക്കരയെ അദ്ഭുതപെടുത്തിയത്. ഈ അടുത്ത കാലത്ത് മലയാള സിനിമാനടൻ ഗിന്നസ് പക്രുവുമായുള്ള ആസിമിന്‍റെ അഭിമുഖത്തിൽ തനിക്ക് ദുബായ് കാണണമെന്ന ആഗ്രഹം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ കണ്ടതിനെ തുടർന്ന് ഇദ്ദേഹം മുൻ കൈയെടുത്താണ് ആസിമിനെ യുഎഇയിലേക്ക് കൊണ്ടുവന്നത്.

ആസിമിനൊപ്പം പിതാവ് മുഹമ്മദ് ഷഹീദ് യമാനിയും സാഹസിക നീന്തൽ പരിശീലകൻ സജി വാളശ്ശേരിയും എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ആസിമിന്റെ നീന്തൽ ഉൾപ്പടെ യുഎഇയിലെ വിവിധ അസോസിയേഷനുകളിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സലാം പാപ്പിനിശ്ശേരി വിവശദമാക്കി.

മ​ഴ​ക്കെ​ടു​തി: ദു​രി​താ​ശ്വാ​സത്തിൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ​യും.
ഫു​ജൈ​റ​: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​ത്തി​ല​ക​പ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സ​മൊ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ.
ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.