• Logo

Allied Publications

Americas
ന്യൂജേഴ്സി ബാപ്സ് വോളണ്ടിയർമാർ പോളണ്ടിൽ
Share
ന്യൂജേഴ്സി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപീകൃതമായ സ്പിരിച്വൽ ഓർഗനൈസേഷന്‍റെ ന്യൂജേഴ്സിയിൽനിന്നുള്ള വോളണ്ടിയർമാർ യുക്രെയ്നിൽനിന്നും യുദ്ധഭീതിയിൽ പാലായനം ചെയ്ത അഭയാർഥികൾക്ക് കൈതാങ്ങായി പോളണ്ടിൽ.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭ്യർഥന മാനിച്ചാണ് ബാപ്സ് വോളണ്ടിയർമാർ യുക്രെയ്ൻ അഭയാർഥികൾക്ക് സഹായഹസ്തവുമായി പോളണ്ടിൽ എത്തിചേർന്നിരിക്കുന്നത്.

ബാപ്സിന്‍റെ ചുമതലയുള്ള സ്വാമി മഹാരാജ് വോളണ്ടി‌യർമാർക്ക് നേരത്തെ തന്നെ യുക്രെയ്ൻ അഭയാർഥികൾക്ക് സഹായമെത്തിക്കാൻ നിർദേശം നൽകിയിരുന്നു. വിവിധ മതവിശ്വാസങ്ങളിലുള്ള ‌യുക്രെയ്ൻ അഭയാർഥികൾക്ക് പ്രത്യേക അടുക്കള സജ്ജമാക്കി സസ്യാഹാരമാണ് വോളണ്ടിയർമാർ ഒരുക്കിയിരിക്കുന്നത്. താത്കാലിക പാർപ്പിട സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പോളണ്ടിന്‍റെ അതിർത്തിയിൽ ഒരുക്കിയിരിക്കുന്ന ക്യാന്പിൽ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ന്യൂജേഴ്സി റോബിൻഹല്ലായിൽനിന്നുള്ള ഒരു സംഘം വോളണ്ടിയർമാരാണ് പോളിസ് നഗരമായ റെസോവിൽ എത്തിയിരിക്കുന്നത്. അമേരിക്കയിൽനിന്നും ആദ്യമായാണ് ഒരു ഇന്ത്യൻ സംഘടന സഹായ ഹസ്തവുമായി യുക്രയ്ൻ അതിർത്തിയിൽ സേവനത്തിനെത്തിയിരിക്കുന്നത്.

പി.പി. ചെറിയാൻ

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ