• Logo

Allied Publications

Americas
മാക് ഡൊണാൾഡ് റഷ്യയിലെ സേവനങ്ങൾ അവസാനിപ്പിച്ചു
Share
വാഷിംഗ്ട‌ൺ ഡിസി: യുക്രെയ്നെ കീഴടക്കാനുള്ള റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ച് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള മൾട്ടി ബ്രാൻഡുകളായ മാക് ഡൊണാൾഡ്, സ്റ്റാർബക്സ്, കൊക്കൊ കോള, പെപ്സി എന്നിവർ തങ്ങളുടെ റഷ്യയിലെ സേവനം അവസാനിപ്പിച്ചു.

പതിനായിരക്കണക്കിനു സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുത്തിയും ലോകരാഷ്ട്രങ്ങളുടെ വെടിനിർത്തൽ അഭ്യർഥന അംഗീകരിക്കാതെയും അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചും റഷ്യ നടത്തുന്ന അധിനിവേശത്തിനെതിരെ‌ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ ചുവടുപിടിച്ചാണ് ഈ നടപടി.

മാക് ഡൊണാൾഡ് റഷ്യയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മുപ്പതു വർഷമായി. 62,000 ജീവനക്കാരുള്ള 850 മാക് ഡൊണാൾഡ് റസ്റ്ററന്‍റുകൾ പൂട്ടുന്പോൾ ഇവിടങ്ങളിലെ ജീവനക്കാർക്ക് ലഭിച്ചിരുന്ന വേതനം തുടർന്നും ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുള്ളതായി മാക് ഡൊണാൾഡ് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് കെംപ്സിൻസ്കി അറിയിച്ചു.

യുദ്ധം മൂലം ദുരിതം അനുഭവിക്കേണ്ടിവരുന്ന ‌യുക്രെയ്ൻ ജീവനക്കാർക്കും മുഴുവൻ ശന്പളവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റർനാഷ‌ണൽ റെഡ്ക്രോസിന് മാക് ഡൊണാൾഡ് 3.8 മില്യൺ റൂബിൾ സംഭാവനയായി നൽകി.

പി.പി. ചെറിയാൻ

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്