• Logo

Allied Publications

Middle East & Gulf
സൗഹൃദവേദി ഫർവാനിയ ഏരിയ യുദ്ധവിരുദ്ധ മാനവിക സംഗമം നടത്തി
Share
കുവൈറ്റ് സിറ്റി: കെഐജി സൗഹൃദവേദി ഫർവാനിയ ഏരിയ യുദ്ധവിരുദ്ധ മാനവിക സംഗമം സംഘടിപ്പിച്ചു.

മനുഷ്യരെ അതിർത്തികൾ തിരിച്ച് ശത്രുക്കളാക്കി പോർവിളിക്കുന്ന നേതാക്കളല്ല സാധാരണ മനുഷ്യരാണ് യുദ്ധങ്ങളുടെ കെടുതി അനുഭവിക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കെഐജി ഫർവാനിയ ഏരിയ പ്രസിഡന്‍റ് സി.കെ. നജീബ് പറഞ്ഞു. മാനവികതക്ക് അതിരുകളില്ല. പലായനം ചെയ്യുന്ന മനുഷ്യരുടെ വേദനകൾക്കൊപ്പം നിൽക്കാനേ മനുഷ്യത്വമുള്ളവർക്ക് കഴിയൂവെന്നും അദ്ദേഹം കൂട്ടിചേർത്തു.

മുഹമ്മദ് മുസ്തഫ വിഷയം അവതരിപ്പിച്ചു. യുദ്ധത്തിൽ ആരും ജയിക്കുന്നില്ലെന്നും തോൽക്കുന്നവരും കൂടുതൽ തോൽക്കുന്നവരും മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിൽ ഏഴുകോടി മനുഷ്യരാണ് കൊല്ലപ്പെട്ടത്. 1939നേക്കാൾ സാേങ്കതിക വിദ്യയിലും ആയുധങ്ങളുടെ പ്രഹരശേഷിയിലും ഏറെ മുന്നോട്ടുപോയ മനുഷ്യർ ഇനിയുള്ള കാലത്ത് ഒരു ലോകയുദ്ധമുണ്ടായാലുണ്ടാകുന്ന കെടുതി ചിന്തിക്കുന്നതിനും അപ്പുറത്താകും. എല്ലാ രാജ്യത്തെയും ജനങ്ങൾ മാനവികതയുടെ സന്ദേശം ഉയർത്തിക്കൊണ്ടുവന്ന് നേതാക്കളെ പോർവിളിയിൽനിന്ന് പിന്തിരിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗഹൃദവേദി ഫർവാനിയ ഏരിയ പ്രസിഡന്‍റ് സജീവ്കുമാർ അധ്യക്ഷത വഹിച്ചു. മാനവികതക്ക് വേണ്ടിയുള്ള ഇത്തരം ഒത്തുകൂടലുകൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. സക്കീർ ഹുസൈൻ തുവ്വൂർ മോഡറേറ്ററായി. ലായിക് അഹ്മദ്, സുന്ദരൻ നായർ, ജവാദ്, അനീസ് അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു. യു. അഷ്റഫ് സ്വാഗതവും റഫീഖ് പയ്യന്നൂർ നന്ദിയും പറഞ്ഞു.

സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.