• Logo

Allied Publications

Americas
ഡബ്ല്യുഎംസി ലോക വനിതാദിനം ആഘോഷിച്ചു
Share
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിലിന്‍റെ നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റിൽ ലോക വനിതാ ദിനവും ആസാദി കാ മഹോത്ൽസവും ആഘോഷിച്ചു.

ഡബ്ല്യുഎംസി അമേരിക്ക റീജൺ പ്രസിഡന്‍റ് ഡോ. തങ്കം അരവിന്ദ് സ്വാഗതം ആശംസിച്ചു. ഡബ്ല്യുസിസി അമേരിക്ക റീജൺ വുമൻസ് ഫോറം പ്രസിഡന്‍റ് ഡോ. നിഷ പിള്ള ആമുഖ പ്രസംഗം നടത്തി. ഭാരതത്തെ എല്ലാ കഴിവുകളും കൂടിയ സുന്ദരിയായ പ്രിയയോട് ഉപമിച്ച കൊണ്ടായിരുന്നു സംസാരിച്ചത്. അവളിൽ ആകൃഷ്ടയായി സ്നേഹം നടിച്ച് എത്തിയവരുടെ അധിനിവേശത്തിൽ പതറി പോകാതെ അഹിംസയിലൂടെ അധർമത്തെ നേരിട്ട് സ്വാതന്ത്ര്യം നേടിയെടുത്ത ഭാരതാംബയെ സാഷ്ടാംഗം നമിച്ചു കൊണ്ടാണ് കഥ പൂർത്തിയാക്കിയത്.

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആഘോഷ പരിപാടികൾ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനംആചരിക്കുമ്പോൾ നമ്മുടെ സ്ത്രീകളുടെ കഴിവുകളും നേട്ടങ്ങളും ആണ് കൊണ്ടാടപ്പെടുന്നത് . ഇന്ത്യൻ സമൂഹത്തിൽ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുക, തുല്യ അവസരങ്ങൾ സൃഷ്ടിക്കുക എന്നിങ്ങനെയുള്ള വുമൻസ് ഫോറത്തിന്‍റെ പ്രവർത്തനങ്ങൾ സ്തുത്യാർഹമാണ് മന്ത്രി പറഞ്ഞു.

പുരാതനകാലം മുതൽ നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ത്രീകളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽമാത്രം ഒതുങ്ങുന്നതല്ല ശാസ്ത്രം, മെഡിസിൻ, നഴ്സിംഗ്, സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെ എല്ലാമേഖലകളിലും മാറ്റങ്ങൾക്ക് ഇന്ത്യൻ സ്ത്രീകൾ സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യൻ സ്ത്രീകളുടെ ഉന്നമനമാണ് നമ്മുടെ ലക്ഷ്യം. സ്ത്രീകളുടെ വിജയം ഇന്നു മാത്രമല്ല എന്നും നമുക്ക് കൊണ്ടാടാമെന്നും വി. മുരളീധരൻ കൂട്ടിചേർത്തു.

കോൺസൽ ജനറൽ രൺബീർ ജയ്സ്വാൾ സ്ത്രീകളുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചുകൊണ്ട് സംസാരിച്ചു. കേരളത്തിലെ സ്ത്രീകൾ സ്വയം പര്യാപ്തതയും സ്വന്തം കാലിൽനിന്നുകൊണ്ട് സ്ത്രീ ശാക്തീകരണത്തിലൂടെ മുന്നേറുകയും മറ്റുള്ള സ്ത്രീകളെ സ്വയംപര്യാപ്തരാക്കൂന്നതിൽ മുന്നിൽ നിന്നു പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യ സന്ദേശം നൽകിയ സുപ്രീം കോർട്ട് ജഡ്ജ് രാജേശ്വരി കഷ്ടതയുടെ ഏതു സാഹചര്യത്തിലും പതറി പോകാതെ മുന്നേറുവാൻ സ്ത്രീകളെ ആഹ്വാനം ചെയ്തു. ഏതു പ്രതികൂല സാഹചര്യത്തിലായാലും പതറി പോകാതെ മുന്നേറി വിജയം വരിക്കുവാൻ സാധിക്കുമെന്ന് തന്‍റെ ജീവിത അനുഭവത്തിലൂടെ അവർ ആഹ്വാനം ചെയ്തു.

തുടർന്നു വിവിധതരത്തിലുള്ള കലാപരിപാടികളും അരങ്ങേറി. ഡോ. നിഷാ പിള്ള കോൺസൽ ജനറലിനും ജഡ്ജി രാജരാജേശ്വരിക്കും അവാർഡ് നൽകി ആദരിച്ചു. വുമൻസ് ഫോറംഅമേരിക്ക റീജൺ സെക്രട്ടറി മില്ലി ഫിലിപ്പ്, ശ്രീജിത്ത് അരവിന്ദ് എന്നിവർ എംസിമാർ ആയിരുന്നു.

സന്തോഷ് ഏബ്രഹാം

മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്
ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ