• Logo

Allied Publications

Europe
അഭയാര്‍ഥികളുടെ കൂട്ടപാലായനം യൂറോപ്പിനെ ഞെരുക്കുന്നു
Share
ബെർലിൻ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം പതിനൊന്നാം ദിവസം കടന്നപ്പോള്‍ 1.7 മില്യൺ ആളുകളാണ് യുക്രെയ്നിൽ നിന്നും ഇതുവരെയായി പലായനം ചെയ്തത്. അയല്‍ രാജ്യമായ പോളണ്ടിലാണ് ഒരു മില്യനിലധികം പേരും അഭയം തേടിയിരിക്കുന്നത്. ഈ കൂട്ട പാലായനം യൂറോപ്പിനെ തന്നെ അക്ഷരാർഥത്തിൽ ഞെരുക്കുന്നതാണ്.

യുക്രെയ്നിൽ റഷ്യന്‍ ആക്രമണം തുടരുന്നതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാംഘട്ട സമാധാന ചര്‍ച്ച തിങ്കളാഴ്ച ബെലാറുസില്‍ ആരംഭിച്ചു. റഷ്യന്‍ ഫെഡറേഷനുമായുള്ള മൂന്നാം ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തില്‍ മാറ്റമില്ലാതെയാണ് യുക്രെയ്ൻ എത്തിയത്.

തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും റഷ്യന്‍ യുക്രെയ്ൻ സേനകള്‍ തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതിനിടയിലാണ് സമാധാന ചർച്ചകൾ അരങ്ങേറുന്നത്. റഷ്യയുമായുള്ള തങ്ങളുടെ സൗഹൃദം ശക്തമാണെന്നും നിലവിലെ സാഹചര്യങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും ചൈന അറിയിച്ചു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ അന്താരാഷ്ടതലത്തില്‍ രാജ്യങ്ങള്‍ അപലപിക്കുന്നതിനിടയിലും ചൈനയും റഷ്യയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും വളരെ ശക്തമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി തിങ്കളാഴ്ച പറഞ്ഞു. ‌യുക്രെയ്നുമായി സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ ചൈന തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രെയ്നിൽ അവശേഷിയ്ക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി റഷ്യ വഴി എത്തിക്കണമെന്നാണ് മോദി അഭ്യര്‍ഥിച്ചത്.

റഷ്യയിലേക്ക് നയിക്കുന്ന മാനുഷിക ഇടനാഴികള്‍ യുക്രെയ്ൻ നിരസിച്ചു. റഷ്യയിലേക്ക് നയിക്കുന്ന മൂന്നു റൂട്ടുകള്‍ ഉള്‍പ്പെടെ ആറ് മാനുഷിക ഇടനാഴികളാണ് മോസ്കോ നിര്‍ദ്ദേശിച്ചത്. എന്നാൽ റഷ്യയിലേക്കും ബെലാറസിലേക്കും നയിക്കുന്ന കൈവ്, ഖാര്‍കിവ്, മരിയുപോള്‍, സുമി എന്നിവിടങ്ങളില്‍ നിന്നുള്ള മാനുഷിക ഇടനാഴികള്‍ അധാര്‍മികമാണെന്നാണ് യുക്രെയിനിന്‍റെ വാദം. റഷ്യ ലോക നേതാക്കളെ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയാണെന്നും യുക്രെയ്ൻ ആരോപിച്ചു.

അമേരിക്ക 500 സൈനികരെ കൂടി യൂറോപ്പിലേക്ക് അയച്ചു.യൂറോപ്പില്‍ തങ്ങളുടെ സൈനികരെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി എന്ന് അമേരിക്ക അറിയിച്ചു. ജര്‍മനി, ഗ്രീസ്, പോളണ്ട്, റൊമാനിയ എന്നിവിടങ്ങളിലേക്കും സൈനികരെ അയക്കുമെന്നും പ്രതിരോധ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

അതേസമയം സിറിയക്കാരെ യുദ്ധത്തിനായി റഷ്യ റിക്രൂട്ട് ചെയ്യുന്നതായി യുഎസ് പ്രതിരോധ വകുപ്പ് ആരോപിച്ചു.

റഷ്യ ശത്രുരാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

റഷ്യ ശത്രുതാപരമായതും സൗഹൃദപരമല്ലാത്തതുമായ രാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യക്കെതിരായ
സൗഹൃദപരമല്ലാത്ത പ്രവൃത്തികള്‍ ആരോപിച്ചാണ് ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

അമേരിക്ക, കാനഡ, എല്ലാ ഇയു രാജ്യങ്ങളും, യുകെ, യുക്രെയ്ന്‍, മോണ്ടിനെഗ്രോ, സ്വിറ്റ്സര്‍ലന്‍ഡ്, അല്‍ബേനിയ, അന്‍ഡോറ, ഐസ്‌ലൻഡ്, ലിച്ചെന്‍സ്റ്റീൻ, മൊണാക്കോ, നോര്‍വേ, സാന്‍ മറിനോ, നോര്‍ത്ത് മാസിഡോണിയ, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, മൈക്രോനേഷ്യ, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, തായ്‌വാൻ എന്നീ രാജ്യങ്ങളെയാണ് ശത്രുപക്ഷത്ത് ഉൾപ്പെടുത്തി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

റഷ്യന്‍ പൗരന്മാര്‍ക്കും കമ്പനികള്‍ക്കും വിദേശ കറന്‍സി ബാധ്യതകള്‍ ലിസ്റ്റു ചെയ്ത സൗഹൃദപരമല്ലാത്ത രാജ്യങ്ങളില്‍ നിന്ന് കടക്കാര്‍ക്ക് റൂബിളില്‍ തീര്‍ക്കാമെന്ന് പ്രമാണം പറയുന്നു. ഇതിനര്‍ഥം: ഡോളറുകള്‍ക്കോ, യൂറോകള്‍ക്കോ പകരം ഒരു പ്രത്യേക അക്കൗണ്ടില്‍ കടങ്ങള്‍ക്കും വായ്പകള്‍ക്കുമായി റൂബിള്‍സ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന രീതിയിലാണ് ലോക രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കെതിരെയുള്ള റഷ്യയുടെ പകരം വീട്ടല്‍.

റഷ്യയുടെ എണ്ണ നിരോധനത്തിനെതിരെ ജര്‍മനിയുടെ മുന്നറിയിപ്പ്

യുക്രെയ്ൻ അധിനിവേശത്തിനെതിരെ മോസ്കോയ്ക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന്‍റെ ഭാഗമായി റഷ്യന്‍ എണ്ണയും വാതകവും നിരോധിക്കുന്നതിനെതിരെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മുന്നറിയിപ്പു നല്‍കി. അങ്ങനെ ചെയ്യുന്നത് യൂറോപ്പിന്‍റെ ഊര്‍ജ്ജ സുരക്ഷയെ അപകടത്തിലാക്കും. റഷ്യയില്‍ നിന്നുള്ള ഊര്‍ജം യൂറോപ്യന്മാരുടെ ജീവിതത്തിന് അഭിവാജ്യഘടകമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനെതിരെ ആഴത്തിലുള്ളതും ലക്ഷ്യബോധമുള്ളതുമായ ഉപരോധങ്ങളാണ് ആവശ്യം. അതനുസരിച്ചു പ്രതികരിക്കാനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും ജര്‍മനി സ്വാഗതം ചെയ്യുന്നതായും ഷോള്‍സ് പറഞ്ഞു.

റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കും മോസ്കോയിലെ സെന്‍ട്രല്‍ ബാങ്കിനും അഞ്ഞൂറിലധികം വ്യക്തികള്‍ക്കുമെതിരായ ഉപരോധം വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്. പ്രധാന ചരക്കുകളുടെ കയറ്റുമതി നിയന്ത്രണങ്ങള്‍ക്കും ഇത് ബാധകമാക്കിയിട്ടുണ്ട്. റഷ്യയെ ശക്തമായി ബാധിക്കുകയും ദീര്‍ഘകാലത്തേക്ക് നിലനിറുത്തുകയും ചെയ്യുന്ന തരത്തിലാണ്" ഉപരോധങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.എന്നാല്‍, ഊര്‍ജ വിതരണത്തെ ഉപരോധത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും റഷ്യയില്‍ നിന്നുള്ള ഊര്‍ജ വിതരണത്തെ ഉപരോധത്തില്‍ നിന്ന് യൂറോപ്പ് ബോധപൂര്‍വം ഒഴിവാക്കിയിട്ടുണ്ടന്നും ചാന്‍സലര്‍ ഷോള്‍സ് പ്രസ്താവനയില്‍ പറഞ്ഞു.

ജോസ് കുന്പിളുവേലിൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം