• Logo

Allied Publications

Americas
കെസിസിഎൻഎ കണ്‍വൻഷൻ: ന്യൂയോർക്ക് റീജൺ കിക്കോഫ് പ്രൗഢോജ്ജ്വലമായി
Share
ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃസംഘടനയായ കെസിസിഎൻഎ.യുടെ ആഭിമുഖ്യത്തിൽ ജൂലൈ 21 മുതൽ 24 വരെ ഇൻഡ്യാനപോളിസിൽ നടക്കുന്ന ക്നാനായ കണ്‍വൻഷന്‍റെ ന്യൂയോർക്ക് റീജൺ കിക്കോഫ് പ്രൗഢോജ്ജ്വലമായി.

ഫെബ്രുവരി 26നു റോക്‌ലാൻഡ് ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ നടന്ന കണ്‍വൻഷൻ കിക്കോഫ് കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ മെഗാസ്പോണ്‍സറായ ഷീൻസ് ആൻഡ് സിന്ധു ആകശാലയിൽനിന്നും സ്പോണ്‍സർഷിപ്പ് ഏറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു.

ഐകെസിസി പ്രസിഡന്‍റ് സിജു ചെരുവൻകാലായിലിന്‍റെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെസിസിഎൻഎ വൈസ് പ്രസിഡന്‍റ് ജോണിച്ചൻ കുസുമാലയം, റീജണൽ വൈസ് പ്രസിഡന്‍റ് ജെനി തടത്തിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

കെസിസിഎൻഎയുടെ ഉത്ഭവം മുതൽ ഈ സംഘടനയുടെ നെടുംതൂണായി നിലനിൽക്കുന്ന ന്യൂയോർക്ക് ക്നാനായ സമുദായത്തിന്‍റെ സംഭാവനകൾ വളരെ വിലപ്പെട്ടതാണെന്നും അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് മെഗാസ്പോണ്‍സറായി മുന്നോട്ടുവന്ന ഷീൻസ് ആൻഡ് സിന്ധു ആകശാലയിൽ, ഗ്രാന്‍റ് സ്പോണ്‍സേഴ്സായി മുന്നോട്ടുവന്ന ജയ്സണ്‍ ആൻഡ് കുഞ്ഞുമോൾ വടക്കേടം, ജയിംസ് ആൻഡ് മേരിക്കുട്ടി കണ്ടാരപ്പള്ളിൽ, ജോണി ആൻഡ് മിനി കടിയംപള്ളിൽ, സണ്ണി ആൻഡ് ജെസ്‌സി കോയിത്തറ, ബേബി ആൻഡ് സലോമി ഊരാളിൽ, സാജൻ ആൻഡ് സ്റ്റെൽബി കുഴിപ്പറന്പിൽ, സുനിൽ ആൻഡ് സിന്ധു കാരത്തുരുത്തേൽ, സിജി ആൻഡ് ആശ ചെന്പനാൽ, ജോണ്‍ സി. ആൻഡ് ജയ കുസുമാലയം എന്നിവരും കൂടാതെ 70 ൽ പരം ഫാമിലി സ്പോണ്‍സേഴ്സും ഈ കിക്കോഫിൽ തന്നെ രജിസ്റ്റർ ചെയ്തതെന്ന് കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ പറഞ്ഞു.

കണ്‍വൻഷനോടനുബന്ധിച്ചുള്ള ഏർലിബേർഡ് രജിസ്ട്രേഷൻ മാർച്ച് 15നു അവസാനിക്കുമെന്നും ആയതിനാൽ ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും വൈസ് പ്രസിഡന്‍റ് ജോണ്‍ സി. കുസുമാലയം അഭ്യർത്ഥിച്ചു.

യുവജനങ്ങൾക്കായി ഇത്തവണത്തെ കണ്‍വൻഷനിൽ വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നത് . അതിനാൽ ഇത്തവണത്തെ കണ്‍വൻഷനിൽ യുവജനങ്ങളെ പങ്കാളികളാക്കാൻ മുഴുവൻ മാതാപിതാക്കളും ശ്രമിക്കണമെന്നും റീജണൽ വൈസ് പ്രസിഡന്‍റ് ജെനി തടത്തിൽ അഭ്യർത്ഥിച്ചു.

ക്നാനായ സമുദായത്തിന്‍റെ കൂട്ടായ്മയായ ക്നാനായ കണ്‍വൻഷൻ വൻ വിജയമാക്കിത്തീർക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ ക്നാനായക്കാരന്‍റേയും കടമയാണെന്നും അതിനാൽ ന്യൂയോർക്ക് ക്നാനായ കമ്മ്യൂണിറ്റിയിൽനിന്നും സാധിക്കുന്ന എല്ലാവരും ഈ കണ്‍വൻഷനിൽ രജിസ്റ്റർ ചെയ്യണമെന്നും ഐകെസിസി പ്രസിഡന്‍റ് സിജു ചെരുവൻകാലായിൽ അഭ്യർത്ഥിച്ചു.

പരിപാടികൾക്ക് ഐകെസിസി എക്സിക്യൂട്ടീവ് അംഗങ്ങളായ വൈസ് പ്രസിഡന്‍റ് ജെയിൻ വെട്ടിക്കൽ, സെക്രട്ടറി സ്റ്റീഫൻ കിടാരത്തിൽ, ജോയിന്‍റ് സെക്രട്ടറി സാബു തെക്കേവട്ടത്തറ, ട്രഷറർ കോർഡിയൽ ചെമ്മൻകാട്ട് എന്നിവർ നേതൃത്വം നൽകി.

സൈമൺ ഏബ്രഹാം മുട്ടത്തിൽ

ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു