• Logo

Allied Publications

Middle East & Gulf
അനുശോചന യോഗവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചന യോഗവും മയ്യിത്ത് നിസ്കാരവും സംഘടിപ്പിച്ചു.

അബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗം കുവൈത്ത് കെഎംസിസി സംസ്ഥാന ഉപദേശക സമിതി ചെയർമാൻ സയിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ആക്ടിഗ് പ്രസിഡന്‍റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു.

നേരിന്‍റെ വഴികളും ലാളിത്യത്തിന്‍റെ പുഞ്ചിരിയും മിതത്വത്തിന്‍റെ അർത്ഥവും നൽകി ആത്മീയതയേയും ഭൗതികതയേയും ഒരു ചരടിൽ കോർത്ത് മാനവസമൂഹത്തിനാകമാനം സ്വീകാര്യനായ ഒരു നേതാവിനെയാണ് ഹൈദരലി തങ്ങളുടെ നിര്യാണത്തിൽ നാടിനു നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ നേതാക്കൾ പറഞ്ഞു.

അശരണരുടെയും നിരാലംഭരുടെയും സമാധാനത്തിന്‍റേയും ഐക്യത്തിന്‍റേയും ബന്ധുവായ ആ മഹാനുഭാവൻ വളർത്താൻ ശ്രമിച്ചത് ക്ഷമയുടെയും കരുണയുടെയും വിശാലമായ ഹൃദയങ്ങളെയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു.

വിവിധ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് വർഗീസ് ജോസഫ് (ഒ ഐ സി സി), ഷംസുദ്ധീൻ ഫൈസി, ഗഫൂർ ഫൈസി (ഇസ്ലാമിക് കൗൺസിൽ), സജി (കല കുവൈത്ത്), ഷെരീഫ് (കെ ഐ ജി), ഹംസ പയ്യന്നൂർ (മെട്രോ മെഡിക്കൽ സെന്‍റർ), സ്വാലിഹ് ( ഐ സി എഫ്), ഗഫൂർ കൊയിലാണ്ടി (എം ഇ എസ്), കുവൈത്ത് കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി അബ്ദുറഹിമാൻ, വൈസ് പ്രസിഡന്‍റ് ഖാലിദ് ഹാജി, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, ടി.ടി. ഷംസു, ഷെരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ സംസ്ഥാന പ്രവർത്തക സമയംഗങ്ങളായ ഇല്യാസ് മൗലവി, മലപ്പുറം ജില്ലാ പ്രസിഡന്‍റ് അബ്ദുൽ ഹമീദ് മൂടാൽ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫാറൂഖ് സമദാനി തുടങ്ങിയവർ സംസാരിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി മുഷ്താഖ് നന്ദിയും പറഞ്ഞു.

സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത