• Logo

Allied Publications

Middle East & Gulf
"കേളി സ്പെക്ടറാ കപ്പ് 2022' ലോഗോ പ്രകാശനം ചെയ്തു
Share
റിയാദ് : കേളി മലാസ് ഏരിയ മജ്മ യൂണിറ്റ് സംഘടിപ്പിക്കുന്ന ഏകദിന ഫുട്ബോൾ ടൂർണമെന്‍റ് ‘കേളിസ്പെക്ടറാ കപ്പ് 2022’ ന്‍റെ ലോഗോയും ഫിക്സ്ച്ചറും പ്രകാശനം ചെയ്തു. കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് മാർച്ച് 17നു മജ്മയിലാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.

മജ്മ ഹർമയിൽ നടന്ന പ്രകാശന ചടങ്ങില്‍ മലാസ് ഏരിയ കമ്മിറ്റി അംഗവും മജ്മ യൂണിറ്റ് പ്രസിഡന്‍റുമായ പ്രതീഷ് പുഷ്പൻ അധ്യക്ഷത വഹിച്ചു. മജ്മ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ശരീഫ് സ്വാഗതം പറഞ്ഞു. സ്‌പെട്രാ കമ്പനി ക്വാളിറ്റി മാനേജരായ അബ്ദുറഹ്മാൻ, ലബോറട്ടറി മാനേജറായ സുനിൽ കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഏരിയ കമ്മിറ്റി അംഗം ഡോ. പ്രവീൺ ടൂർണമെന്‍റിനെ കുറിച്ച് വിശദീകരിച്ചു. ടൂർണമെന്‍റ് നിയമാവലി ഷാഫിയും ടൂർണമെന്‍റിൽ പങ്കെടുക്കുന്ന ടീമുകളുടെ വിശദവിവരങ്ങൾ മൻസൂറും പങ്കുവച്ചു. ട്രോഫി പ്രകാശനം കേളി കേന്ദ്ര കമ്മിറ്റി അംഗവും ഉമ്മുൽ ഹമാം ഏരിയ സെക്രട്ടറിയുമായ പ്രതീപ് രാജ് നിർവഹിച്ചു. ലോഗോ പ്രകാശനം സ്പെക്ടറാ കമ്പനി പ്രതിനിധികളായ അബ്ദുൽ റഹ്മാനും സുനിൽ കുമാറും ചേർന്നു നിർവഹിച്ചു.

നെസ്റ്റോ ഹൈപ്പർ മർക്കറ്റ് മജ്മ പ്രതിനിധി അനീസ്, കീൽ വുഡ്‌സ് കമ്പനി മാനേജിംഗ് പാർട്ണർ സുരേഷ് ആചാരി, അൽ ഫൈസൽ കാർ വാഷ് എംഡി ഹുസൈൻ, കാർ പ്ലാസ പ്രതിനിധി ഷാൻ, ടൂർണമെന്‍റിൽ പങ്കെടുക്കുന്ന വിവിധ ടീമുകളെ പ്രതിനിധീകരിച്ച് അജ്മൽ, ഷാജി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. കേളി മജ്മ യൂണിറ്റ് അംഗങ്ങളായ സിറാജ് അരിപ്ര, നിസാർ, നസീം, വിജിത്ത്, നജ്മൽ, നിസാമുദ്ധീൻ, ബാലകൃഷ്ണൻ, ഷബീർ, ഷമീം, ഷഫീക് എന്നിവർ ചടങ്ങിനു നേതൃത്വം നൽകി. കേളി അംഗങ്ങൾക്കു പുറമെ നിരവധി കുടുംബങ്ങളും ചടങ്ങിൽ പങ്കെടുത്തു. കേളി യൂണിറ്റ് ട്രഷറർ ഡോ.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.