• Logo

Allied Publications

Americas
ഡാളസിൽ അഖിലലോക പ്രാര്‍ഥനാദിനം സംഘടിപ്പിച്ചു
Share
ഡാളസ്: അഖില ലോക വനിതാ പ്രാര്‍ഥനാ ദിനം വിവിധ പരിപാടികളോടെ ഗാർലാൻഡ് സിഎസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് ചർച്ചിൽ സംഘടിപ്പിച്ചു.

കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഇരുപത്തിയൊന്നാമതു പ്രാര്‍ത്ഥനാ ദിന പരിപാടികൾ രാവിലെ 10 നു റവ. എം.എസ്. ചെറിയാൻ കോർ എപ്പിസ്കോപ്പയുടെ പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ചു. ഘോഷയാത്രക്കും ആരാധനക്കും ശേഷം സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് സ്കിറ്റ് അവതരിപ്പിച്ചു. റവ ജിജോ അബ്രഹാം സ്വാഗതവും ഡെൽഫി തോമസ് (കോർഡിനേറ്റർ) ആമുഖ പ്രസംഗവും നടത്തി.

പ്രസിഡന്‍റ് റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്‍റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്‍റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാന്നാണ് അഖില ലോകപ്രാര്‍ഥനാ ദിനമെന്ന് കോർ എപ്പിസ്കോപ്പ ഓർമപ്പെടുത്തി.

ഈ വര്‍ഷത്തെ ചിന്താവിഷയമായ I know the plans I have for you ( Jeremiah: 29 .114) എന്ന വേദപുസ്തക വചനങ്ങളെ അടിസ്ഥാനമാക്കി സോണിയ ജിജോ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിച്ചിരിക്കുന്ന ദിനമാണ് വേള്‍ഡ് ഡെ പ്രെയറെന്ന് സോണിയ ജിജോ എബ്രഹാം പറഞ്ഞു .

സുജാത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2023ലെ കൺവീനറായി സാറാമ്മ രാജുവിനെ തെരഞ്ഞെടുത്തു.റെയ്നി തോമസ് നന്ദി പറഞ്ഞു. ഫാ. ജോൺ കുന്നത്തുശേരിൽ, റവ. ജിജോ എബ്രഹാം (വൈസ് പ്രസിഡന്‍റ്), ഫാ. വർഗീസ്, ഫാ. ജോൺ, ഫാ. ജോൺ മാത്യു, അലക്സ് അലക്സാണ്ടർ( സെക്രട്ടറി) തുടങ്ങിയവർ പങ്കെടുത്തു. സമാപന പ്രാർഥനക്ക് ഫാ. തമ്പാൻ വർഗീസ് നേതൃത്വം നൽകി. റവ. രാജു ഡാനിയൽ കോർ എപ്പിസ്കോപ്പയുടെ ആശീർവാദത്തിനും ശേഷം പരിപാടികൾ സമാപിച്ചു.

പ്രാര്‍ഥനയില്‍ ഡാളസ് ഫോര്‍ട്ട് വത്തിലെ എല്ലാ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നും നിരവധി സ്ത്രീകള്‍ പങ്കെടുത്തു.

പി.പി. ചെറിയാൻ

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ