• Logo

Allied Publications

Americas
കൃഷ്ണൻ ജി. കേശവൻ മന്ത്ര കൺവൻഷൻ ചെയർമാൻ
Share
ഹൂസ്റ്റൺ: ടെക്സസിൽ 2023 ജൂലൈ ഒന്നു മുതൽ നാലു വരെ നടക്കുന്ന മന്ത്ര ഗ്ലോബൽ ഹിന്ദു കൺവൻഷൻ ചെയർമാനായി കൃഷ്ണൻ ജി. കേശവൻ, കോ ചെയർമാൻമാരായി സുരേഷ് കരുണാകരൻ , സുനിൽ നായർ എന്നിവരേയും തെരഞ്ഞെടുത്തു.

സംഘടനാ രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച , മൂവരുടെയും സാന്നിധ്യം മന്ത്രയുടെ പ്രഥമ വിശ്വ ഹിന്ദു സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിനു സഹായകരമാകുമെന്ന് പ്രസിഡന്‍റ് ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം സ്വദേശിയായ കൃഷ്ണൻ ജി. കേശവൻ കോളജ് തലം മുതൽ സംഘടനാ രംഗത്ത് സജീവമാണ് .നിലവിൽ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ ഡയറക്ടർ ബോർഡ് അംഗമാണ്. എഴുത്തുകാരൻ കൂടിയായ കേശവൻ, സംവിധാനം ചെയ്ത മലയാള നാടകങ്ങൾ അമേരിക്കയിലെ വിവിധ വേദികളിൽ അരങ്ങേറിയിട്ടുണ്ട്.

കോട്ടയം രാമപുരം സ്വദേശിയായ സുരേഷ് കരുണാകരൻ ബാല ഗോകുലം മുതൽ നിരവധി ഹൈന്ദവ സംഘടനകളിൽ പ്രവർത്തിച്ചു സംഘടനാ വൈഭവം തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ് . നാട്ടിൽ അഭിഭാഷകൻ ആയിരുന്ന അദ്ദേഹം സാമൂഹ്യ രംഗത്ത് സജീവമായിരുന്നു. അമേരിക്കയിലും സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവിധ തലങ്ങളിലും പ്രവർത്തിച്ചു വരുന്നു.

കോട്ടയം ഉഴവൂർ സ്വദേശി ആയ സുനിൽ നായർ കോളജ് തലം മുതൽ അറിയപ്പെടുന്ന സംഘാടകനാണ് .പെയർ ലാൻഡ് മലയാളി അസോസിയേഷൻ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്.

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്‍റെ ദൈനം ദിന പ്രവർത്തനങ്ങളിൽ സജീവമായ മൂവരും ഹൂസ്റ്റണിലെ ഭക്ത സമൂഹത്തിനാകെ ചിരപരിചിതരും ആണെന്നതിനാൽ സമ്മേളനത്തിന്‍റെ ഏകോപനത്തിനു ശക്തി പകരുമെന്ന് സെക്രട്ടറി അജിത് നായർ അറിയിച്ചു.

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ