• Logo

Allied Publications

Europe
ജര്‍മന്‍ ചാനലുകള്‍ റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടിംഗ് നിര്‍ത്തിവച്ചു
Share
ബര്‍ലിന്‍: ജര്‍മനിയിലെ മുന്‍നിര ടിവി ചാനലുകളായ എആര്‍ഡി, ഇസഡ് ഡിഎഫ് എന്നീ വാര്‍ത്താ മാധ്യമങ്ങള്‍ റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടിംഗ് താത്കാലികമായി നിര്‍ത്തിവച്ചു.

സൈന്യത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍" പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് തടവുശിക്ഷ ചുമത്തുന്നതിനെ മോസ്കോ പിന്തുണച്ചതിനെത്തുടര്‍ന്നാണ് ജര്‍മന്‍ പബ്ളിക് ബ്രോഡ്കാസ്റ്റര്‍മാരായ എആര്‍ഡിയും ഇസഡ്ഡിഎഫും ശനിയാഴ്ച മുതല്‍ റഷ്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടിംഗ് നിര്‍ത്തിയത്.

മോസ്കോയുടെ ഉക്രെയ്ന്‍ അധിനിവേശത്തിനെതിരായ വിയോജിപ്പിനെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി റഷ്യന്‍ സൈന്യത്തെക്കുറിച്ച് "വ്യാജ വാര്‍ത്തകള്‍' പ്രസിദ്ധീകരിക്കുന്നതിന് 15 വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തി.

ബിബിസി ന്യൂസ്, സിഎന്‍എന്‍, ബ്ളൂംബെര്‍ഗ് ന്യൂസ്, കനേഡിയന്‍ നാഷണല്‍ ബ്രോഡ്കാസ്ററര്‍ സിബിസി എന്നിവ റഷ്യയിലെ തങ്ങളുടെ ജോലി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സമാനമായ തീരുമാനങ്ങള്‍ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം പതിനൊന്നാം ദിവസവും തുടരുമ്പോള്‍ ഇതിന്‍റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ പല ലോകരാജ്യങ്ങള്‍ക്കും അടിപതറുന്നു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതാണ് പല വിപണികള്‍ക്കും ഭീഷണിയായത്. യുഎസ് ഡോളര്‍ സൂചിക 0.27 ശതമാനം ഇടിഞ്ഞു. യുദ്ധം ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചയും രൂക്ഷമാക്കുന്നുണ്ട്.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം