• Logo

Allied Publications

Europe
ബള്‍ഗേറിയയില്‍ മാര്‍ച്ച് 12 ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ വി. കുര്‍ബാന അര്‍പ്പിക്കുന്നു
Share
സോഫിയ: യൂറോപ്പിന്‍റെ നാനാഭാഗങ്ങളിലേക്കും സമീപകാലങ്ങളിലായി കേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി, പ്രത്യേകിച്ച് മെഡിക്കല്‍ പഠനങ്ങള്‍ക്കായി കുടിയേറുന്ന സാഹചര്യത്തില്‍ അവരുടെ ആത്മീയ കാര്യങ്ങള്‍ പുഷ്ടിപ്പെടുത്തി വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കുവാനും ആരാധിക്കുവാനും ഒത്തുചേരുവാനും സാധിക്കുന്ന വിധത്തില്‍ യുറോപ്പിന്‍റെ എല്ലാ സ്ഥലങ്ങളിലും ആരാധനാ സൗകര്യങ്ങള്‍ ഒരുക്കിവരികയാണ്.

നിലവില്‍ ലോകം മുഴുവനും ഒരു മഹാമാരിയുടെ വലിയ പ്രതിസന്ധിയില്‍ നിന്നും പതുക്കെ കയറി വരുന്ന ഘട്ടത്തില്‍ യുദ്ധത്തിന്‍റെ വലിയൊരു പ്രതിസന്ധിയിലാണ് യൂറോപ്യന്‍ ഭൂഖണ്ഡം. അനേകായിരം അഭയാര്‍ഥികള്‍ വലിയ കഷ്ടതയിലായിരിക്കുന്ന ഒരു സാഹചര്യം കൂടെയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. അതിനാല്‍ തന്നെ ഓരോ രാജ്യങ്ങളിലും പരസ്പരം ബന്ധങ്ങള്‍ ആഴപ്പെടുത്തുന്നതിനും പരസ്പരം സഹായകവുമാകുന്ന രീതിയില്‍ പരി. മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ വിവിധ സ്ഥലങ്ങളിലായി കൂട്ടായ്മകള്‍ ആരംഭിച്ചു.

ഇതനുസരിച്ച് ബള്‍ഗേറിയയില്‍ മാര്‍ച്ച് 12 ന് ശനിയാഴ്ച വര്‍ണ്ണയിലുള്ള ഇമ്മാക്കുലേറ്റ് കണ്‍സെപ്ക്ഷന്‍ ഓഫ് ദി വിര്‍ജിന്‍ മേരി പള്ളിയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പണം ക്രമീകരിച്ചു. രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും 11 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് പ്രതിസന്ധികളുടെ നടുവില്‍ ദൈവാശ്രയത്വം എന്ന വിഷയത്തില്‍ സെമിനാറും നടത്തുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള എല്ലാ ദൈവമക്കളും അതില്‍ സംബന്ധിക്കുവാന്‍ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് യുറോപ്പ് ഇടവകകളുടെ അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. വിയന്ന സെന്റ് മെരീസ് പള്ളിയുടെ വികാരി ഫാ. ജോഷി വെട്ടിക്കാട്ടില്‍ ആണ് ആരാധനയ്ക്ക് നേതൃത്വം കൊടുക്കുന്നത്.

വിശ്വാസ തീക്ക്ഷണ വളത്തുന്നതിനൊപ്പം മലയാള ഭാഷയും കേരള സംസ്കാരവും നിലനിര്‍ത്തുവാനും ഇത്തരത്തിലുള്ള കൂട്ടായ്മകള്‍ ഉപകരിയ്ക്കുമെന്ന തിരിച്ചറിവില്‍ വിദേശരാജ്യങ്ങളിലും അപരിചിതമായ സ്ഥലങ്ങളിലും ആയിരിക്കുമ്പോള്‍ പരസ്പര സഹായത്തിനും അപ്രതീക്ഷിതമായി വന്നുചേരുന്ന പ്രതിസന്ധികളിലും ഇത് സഹായകമായിരിക്കുമെന്ന് മെത്രാപ്പോലീത്ത അറിയിച്ചു.ആയതിനാല്‍ സാദ്ധ്യമാകുന്ന തരത്തില്‍ എല്ലാവരും പരിപാടികളില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.