• Logo

Allied Publications

Americas
മാർത്തോമ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു
Share
മാർത്തോമാ സഭ വടക്കേ അമേരിക്ക യൂറോപ് ഭദ്രാസനത്തിനു കീഴിലുള്ള സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ ഭദ്രാസന കോൺഫറൻസ് ഓഗസ്റ്റ് 18 മുതൽ 21 വരെ പെൻസിൽവേനിയ സംസ്ഥാനത്തെ കാർലയിലിലെ ബോംഞ്ചി യോർണോ കോൺഫറൻസ് സെന്‍ററിൽ നടക്കും.

സൗത്ത് ഈസ്റ്റ് റീജൺ സന്നദ്ധ സുവിശേഷക സംഘം നേതൃത്വം നൽകുന്ന
സന്നദ്ധ സുവിശേഷക സംഘത്തിന്‍റെ പതിനാറാമത് കോൺഫറൻസിൽ ഭദ്രാസന ബിഷപ് റവ. ഡോ. ഐസക് മാർ ഫിലക്സിനോസ്, പ്രമുഖ വേദ പണ്ഡിതനും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ റവ. ഡോ. ഈപ്പൻ വർഗീസ്. മികച്ച വാഗ്മിയും പ്രാസംഗികനുമായ റവ. മനു വർഗീസ്, പ്രമുഖ വേദ ചിന്തകനും പ്രാസംഗികനുമായ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ വേദപഠന ചിന്തകൾക്ക് നേതൃത്വം നൽകും.

"ദൈവരാജ്യത്തിൽ സമാധാനം സ്ഥാപിക്കുന്നവർ (Peace Builders in the Kingdom of God (Luke 10:5)" എന്നതാകുന്നു കോൺഫറൻസിന്‍റെ മുഖ്യ ചിന്താവിഷയം.

കോൺഫറൻസിന്‍റെ രജിസ്ട്രേഷൻ ഉദ്ഘാടനം ഫെബ്രുവരി 27 നു ഫിലഡൽഫിയായിലെ ബഥേൽ മാർത്തോമ പള്ളിയിൽ നടന്ന ചടങ്ങിൽ റവ. പി.എസ്. ജാക്സൺ ബഥേൽ ഇടവകാംഗം വർക്കി കോശിയിൽ നിന്ന് ആദ്യരജിസ്ട്രേഷൻ ഏറ്റുവാങ്ങി നിർവഹിച്ചു. ചടങ്ങിൽ കൺവീനർ വർഗീസ് ജോസഫ് കോൺഫറൻസിന്‍റെ വിശദാംശങ്ങളും അതിന്‍റെ നടത്തിപ്പിനെയും കുറിച്ചും പബ്ലിസിറ്റി കൺവീനർ ബൈജു വർഗീസ് കോൺഫറൻസിന്‍റെ വെബ്സൈറ്റിനെകുറിച്ചും വിശദീകരിച്ചു. തുട‌ർന്നു ജാക്‌സൺ അച്ചൻ വെബ്സൈറ്റിന്‍റെ ഔദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. കോൺഫറൻസിന്‍റെ എല്ലാം വിവരങ്ങളും https://www.mtveaconference2022.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ബഥേൽ മാർത്തോമ പള്ളിയിൽ നിന്നും കോൺഫറൻസിനു നല്ല സഹകരണമാ‌ണ് ലഭിച്ചതെന്ന് സംഘാടകർ അറിയിച്ചു. ഏകദേശം പതിനഞ്ചോളം പേർ കോൺഫറൻസിൽ രജിസ്ട്രേഷൻ നിർവഹിച്ചു. കോൺഫറൻസിന്‍റെ ചുമതലക്കാർ ചടങ്ങിൽ പങ്കെടുതത്തായി പബ്ലിസിറ്റി കൺവീനർ ബൈജു വർഗീസ് അറിയിച്ചു.

വിവരങ്ങൾക്ക്: റവ. ജോർജ് വർഗീസ് (കോൺഫറൻസ് പ്രസിഡന്‍റ്) 484 753 1011, റവ. ബൈജു തോമസ് (പബ്ലിസിറ്റി കമ്മിറ്റി) 301 655 9080, വർഗീസ് കെ. ജോസഫ് (കോൺഫറൻസ് കൺവീനർ) 2672618965.

Website https://www.mtveaconference2022.org/

ജീമോൻ ജോർജ്

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.