• Logo

Allied Publications

Americas
കോവിഡ് മഹാമാരി മൂന്നാംവർഷത്തേയ്ക്ക്; ആഗോള മരണസംഖ്യ ആറു മില്യൺ
Share
വാഷിംഗ്ടൺ ഡിസി: കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വർഷത്തിലേയ്ക്ക് കടക്കുന്പോൾ ആഗോള മരണസംഖ്യ ആറു മില്യൺ ആയി തുടരുന്നു. ജോൺ ഹോപ്കിൻസ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ അനുസരിച്ച് മരണ സംഖ്യ 5997994 ആണ്. 2020 മാർച്ച് പതിനൊന്നിനാണ് ലോകാരോഗ്യ സംഘടന കോവിഡ് വ്യാപനം സ്ഥിരീകരിച്ചത്.

അമേരിക്കയിൽ ഇതുവരെ 9,57,000 പേരാണ് കോവിഡ് വ്യാപിച്ചു മരിച്ചത്. ഇതിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കലിഫോർണിയ സംസ്ഥാനത്താണ് (86249). തൊട്ടടുത്ത് ടെക്സസ് (85835), ഫ്ളോറിഡ (70997), ന്യൂയോർക്ക് (66940), ഇല്ലിനോയ്സ് (37108) എന്നിങ്ങനെയാണ്. ഏറ്റവും കുറവ് മരണ നിരക്ക് വെർമോണ്ട് സംസ്ഥാനത്താണ് (598).

മൂന്നാംവർഷത്തിലേക്ക് പ്രവേശിക്കുന്പോൾ പകർച്ചവ്യാധിയുടെ ഭീകരതയിൽ കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. രണ്ടു വർഷം മുന്പ് ലോകജനത കോവിഡിൽനിന്നും രക്ഷ നേടുന്നതിന് ഉപയോഗിച്ചു തുടങ്ങിയ മാസ്ക് പലയിടങ്ങളിലും ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു. ഭാഗികമായി തടസപ്പെട്ടിരുന്ന യാത്രാ സൗകര്യങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നു. ബിസിനസ് സ്ഥാപനങ്ങൾ പൂർണമായും തുറന്നു പ്രവർത്തനമാരംഭിച്ചിരിക്കുന്നു. രണ്ടു വർഷമായി നഷ്ടപ്പെട്ട മനുഷ്യ ബന്ധങ്ങൾ പുനഃസ്ഥാപിച്ചിരിക്കുന്നു.

ആഗോളതലത്തിലെ സ്ഥിതിയിൽനിന്നും ഒട്ടും വിഭിന്നമല്ല അമേരിക്കയിലും. ട്രംപിന്‍റെ ഭരണകാലത്ത് ആരംഭിച്ച കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്ന ആരോപണത്തിനു വിധേയനായി അദ്ദേഹത്തിന് അധികാരത്തിൽനിന്നും പുറത്തുപോകേണ്ടി വന്നതിനുശേഷം ഭരണമേറ്റെടുത്ത ബൈഡനും മഹാമാരിയെ ചെറുക്കുന്നതിൽ കാര്യമായൊന്നും സാധിച്ചില്ല.

കോവിഡിനെതിരെ വാക്സിൻ കണ്ടെത്തുന്നതിന് യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിച്ച ട്രംപ് ഭരണകൂടത്തിന്‍റെ ഗുണകാംഷികളായി മാറിയ ബൈഡൻ, ഒടുവിൽ കോവിഡിനെ നിയന്ത്രിക്കുന്ന വാക്സിനേഷനിലൂടെ വിജയിക്കുകയും ചെയ്തു.

പി.പി. ചെറിയാൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.