• Logo

Allied Publications

Americas
ആര്‍ഷദര്‍ശ പുരസ്കാരം സി. രാധാകൃഷ്ണനു സമര്‍പ്പിച്ചു
Share
ഫീനിക്‌സ്: സനാതന ധര്‍മ്മത്തിന്‍റെ പ്രചാരണാര്‍ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം സാഹിത്യകാരന്‍ സി. രാധാകൃഷ്ണനു സമര്‍പ്പിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം വള്ളുവനാട് കൊളപ്പുള്ളിയില്‍ നടന്ന ചടങ്ങില്‍ കെഎച്ച്എന്‍എ സാഹിത്യവേദി കണ്‍വീനര്‍ കെ. രാധാകൃഷ്ണന്‍ നായര്‍ പുരസ്‌കാരം സി. രാധാകൃഷ്ണനു കൈമാറി.

ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി ശ്രീകുമാര്‍ പ്രശംസ പത്രം വായിച്ചു. സര്‍ഗവൈഭവവും ശാസ്ത്രബോധവും ഭാരതീയ സാംസ്‌കാരികാവബോധവും സഞ്ചയിച്ചെടുത്ത സി. രാധാകൃഷ്ന്‍ മലയാളത്തിന്‍റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

ആറ് പതിറ്റാണ്ടുകള്‍ നീളുന്ന നിഷ്ണാതമായ സാഹിത്യ സംഭാവനകളിലൂടെ മലയാള നോവല്‍ ചരിത്രത്തില്‍ ഈടാര്‍ന്ന സ്വന്തം അദ്ധ്യായം എഴുതിച്ചേര്‍ത്ത ധിഷണാശാലിയായ ഏകാന്ത സഞ്ചാരിയാണ് സി. രാധാകൃഷ്ണന്‍ എന്ന് ചടങ്ങില്‍ സംസാരിച്ച ആഷ മേനോന്‍ പറഞ്ഞു.

നോവല്‍ നവകത്തിലൂടെയും മറ്റനേകം നോവലുകളിലൂടെയും ഇംഗ്ലീഷ് രചനകളിലൂടെയും അദ്ദേഹം വിരചിച്ചെടുത്ത ആശയലോകം അത്യന്തം വിപുലമാണ്. ചരിത്രബോധവും ശാസ്ത്രബോധവും ആത്മീയതയും സഹവര്‍ത്തിക്കുന്ന അസാധാരണമായൊരു മനസിന്‍റെ ഉടമയാണ് സി. രാധാകൃഷ്ണനെന്ന് ആഷാ മോനോന്‍ കൂട്ടിച്ചേര്‍ത്തു.

നിരവധി അവാര്‍ഡുകള്‍, വലിയ സദസിനെ സാക്ഷിയാക്കി വാങ്ങാന്‍ അവസരം കിട്ടിയിട്ടുണ്ടെങ്കിലും വലിയൊരു തറവാടിന്‍റെ പത്തായപ്പുര മുറ്റത്തുകൂടിയ സൗഹൃദ കൂട്ടായ്മയില്‍ ലഭിച്ച ആര്‍ഷദര്‍ശന പുരസ്‌കാരം ഏറെ പ്രത്യേകതയുള്ളതാണെന്ന് സി രാധാകൃഷ്ണന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസജീവിതത്തിനിടയിലും മാതൃഭാഷയേയും സാഹിത്യത്തേയും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നവരെ ബഹുമാനിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.

കലാമണ്ഡലം മോഹനകൃഷ്ണന്‍, നാരായണന്‍ അക്കിത്തം, ലക്ഷ്മി നായര്‍, വല്‍സലാ രാധാകൃഷ്ണന്‍, ഇന്ദുബാല, കെ രാമചന്ദ്രന്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഡോ. എം.വി പിള്ള, കെ. ജയകുമാര്‍ ഐഎഎസ്, ആഷാ മോനോന്‍, പി. ശ്രീകുമാര്‍, കെ. രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാളത്തിലും ഇംഗഌഷിലുമായി അറുപതിലേറെ കൃതികള്‍; ശാസ്ത്രം, തത്വചിന്ത, സര്‍ഗാത്മക സാഹിത്യം എന്നീ വൈവിധ്യപൂര്‍ണമായ മേഖലകളിലാകെ വ്യാപിച്ചുകിടക്കുന്ന രചനാലോകം. ഭാരതീയതയുടെയും മാനവികതയുടെയും ശാസ്ത്രത്തിന്‍റെയും ആത്മീയതയുടെയും സാമഞ്ജസ്യം കൊണ്ട് അന്യാദൃശവും വിപുലവും വിസ്മയാവഹവുമായ ഒരു രചനാലോകത്തിന്‍റെ പ്രജാപതിയാണ് സി. രാധാകൃഷ്ണനെന്ന് സമിതി അഭിപ്രായപ്പെട്ടു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ