• Logo

Allied Publications

Middle East & Gulf
ബഹറിനിൽ "പ്രവാസിശ്രീ' ക്ക് തുടക്കം കുറിച്ചു
Share
മനാമ: പ്രവാസികളായ വനിതകളെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കുടുംബശ്രീ മാതൃകയില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ‘പ്രവാസി ശ്രീ’ എന്ന പേരിൽ ഒരു പദ്ധതി ഉദ്ഘാടനം ചെയ്തു.

ബാങ്ക്സാങ്ക്തായി പാര്‍ട്ടി ഹാളില്‍ കെപിഎ പ്രസിഡന്‍റ് നിസാര്‍ കൊല്ലത്തിന്‍റെ അദ്ധ്യക്ഷതയില്‍ ചേർന്ന സമ്മേളനം ഐസിആര്‍എഫ് ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി കമ്മിഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തക രാജി ഉണ്ണികൃഷ്ണന്‍ സ്ത്രീശാക്തീകരണ പ്രഭാഷണം നടത്തി. പ്രവാസി ശ്രീ യുടെ പ്രവര്‍ത്തന രേഖ യൂണിറ്റു കണ്‍വീനര്‍മാര്‍ക്ക് രാജി ഉണ്ണികൃഷ്ണന്‍ കൈമാറി.

തുടക്കത്തില്‍ കൊല്ലം പ്രവാസി അസോസിയേഷനിലെ വനിതാ അംഗങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രവാസിശ്രീ കൂട്ടായ്മ ഭാവിയില്‍ മറ്റുള്ളവര്‍ക്കും അംഗമാകാന്‍ കഴിയുന്ന തലത്തിലേക്ക് വികസിപ്പിക്കുമെന്നു പ്രസിഡന്‍റ് നിസാര്‍ കൊല്ലം അറിയിച്ചു. ആദ്യഘട്ടത്തില്‍ 10 യൂണിറ്റുകള്‍ നിലവില്‍ വന്നു.

കെപിഎ ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് കെപിഎ വൈസ് പ്രസിഡന്‍റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ ആശംസകൾ നേർന്നു. ട്രഷറര്‍ രാജ് കൃഷ്ണന്‍ നന്ദി പറഞ്ഞു. തുടര്‍ന്നു കുട്ടികള്‍ അവതരിപ്പിച്ച
വിവിധ കലാപരിപാടികള്‍ അരങ്ങേറി. കുടുംബ സംഗമങ്ങള്‍, ആരോഗ്യവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഡനിംഗ്, കൃഷി, പാചകം, കലാകായിക പ്രവര്‍ത്തനങ്ങള്‍, ചെറുകിട സമ്പാദ്യപദ്ധതി തുടങ്ങിയവ പ്രവാസിശ്രീയുടെ പ്രവര്‍ത്തന മേഖലകളാണ്.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്