• Logo

Allied Publications

Americas
ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ് പ്രണയദിനാഘോഷ നിറവിൽ ;നടി അംബിക ഉദ്ഘാടനം ചെയ്തു
Share
ഷിക്കാഗോ :ഷിക്കാഗോ ഫ്രണ്ട്സ് ക്ലബിന്‍റെ വാലന്‍റൈൻസ് പ്രോഗ്രാം ഫെബ്രുവരി 27 ന് ക്നാനായ സെന്‍ററിൽ വച്ച് നടന്നു. പ്രസിഡന്‍റ് ബിനു പൂത്തുറയിലിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ചലച്ചിത്രതാരം അംബികയായിരുന്നു മുഖ്യാതിഥി. ആദ്യമായിട്ടാണ് ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ് ഒരു വാലന്‍റൈൻസ് ഡേ ആഘോഷം സംഘടിപ്പിക്കുന്നത്. പ്രമുഖ വ്യക്തികളുടെ സാന്നിധ്യം കൊണ്ടും, മറ്റു കലാപരിപാടികളും മത്സരങ്ങളും കൊണ്ടും മറക്കാനാവാത്ത ഒരനുഭവമാണ് ഷിക്കാഗോ ഫ്രണ്ട്സ്ക്ലബ്‌ അതിഥികൾക്ക് സമ്മാനിച്ചത്.

പ്രണയത്തേക്കാൾ വലിയ സത്യം ഭൂമിയിൽ തന്നെ ഇല്ലെന്നും, എല്ലാവരും പ്രണയിക്കണമെന്നും, ഭൂമിയിൽ നല്ല പ്രണയങ്ങൾ രൂപപ്പെടുന്നത് മനുഷ്യരാശിയെ തന്നെ നന്മയിലേക്ക് നയിക്കുമെന്നും ഉദ്ഘാടന പ്രസംഗം നടത്തിയ അംബിക പറഞ്ഞു. സിനിമയിലെ പ്രണയത്തെക്കുറിച്ചും തൊണ്ണൂറുകളിലെ പ്രണയത്തെക്കുറിച്ചും അവർ സംസാരിച്ചു.

പ്രണയം ആഘോഷിക്കാൻ തുടങ്ങിയാൽ നമ്മൾ എപ്പോഴും അത് ആഘോഷിച്ചുകൊണ്ടിരിക്കേണ്ടി വരും .പ്രണയത്തിനു കാലദേശങ്ങൾ ഇല്ല . ഉപാധികൾ ഇല്ലാത്ത പ്രണയം ഉണ്ടാകുന്നത് ആണ് കാലത്തിനു നല്ലതെന്നും അധ്യക്ഷപ്രസംഗം നടത്തിയ ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ്‌ പ്രസിഡന്‍റ് ബിനു പൂത്തുറയിൽ പറഞ്ഞു . അസൻഷെൻ ഹെൽത്ത് ഓപ്പറേഷൻസ് വൈസ് പ്രസിഡന്‍റ് ഷിജി അലക്സ് പ്രണയ സന്ദേശം നൽകി .



പ്രണയത്തോളം മനോഹരമായ ഒന്ന് ലോകത്തുണ്ടോ എന്നത് സംശയമാണ് .കാരണം പ്രണയത്തിനു വിശുദ്ധി എന്ന സങ്കൽപ്പത്തിന്റെ മുഖമുണ്ട് .പവിത്രതയുണ്ട് .അത് കാത്തു സൂക്ഷിക്കുമ്പോഴാണ് പ്രണയം മനോഹരമാകുന്നതെന്നും ഷിജി അലക്സ് കൂട്ടിച്ചേർത്തു .

ഷോമ തെങ്ങനാട്ട്, ബിനി മണപ്പള്ളിൽ, തുഷാര ചെമ്മാന്ത്ര എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം നൽകിയത്. വൈസ് പ്രസിഡന്‍റ് ജ്യോതിഷ് തെങ്ങനാട്ട് സ്വാഗത പ്രസംഗം നടത്തിയപ്പോൾ നന്ദി സെക്രട്ടറി മിബിൻ ചാക്കോ തടത്തിൽ പറഞ്ഞു.ജോയിന്‍റ് സെക്രട്ടറി മാത്യു കല്ലിടിക്കിൽ , ട്രഷറർ ജോൺസൺ ചെമ്മാന്ത്ര എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി .

ചിക്കാഗോ മലയാളികളുടെ സാമൂഹ്യ സാംസ്കാരിക കായിക രംഗത്ത് എടുത്തു പറയേണ്ട സാമൂഹ്യ പ്രസ്ഥാനമാണ് ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ്. വോളി ബോൾ മത്സരം ഉൾപ്പെടെ നിരവധി കായിക വിനോദ മത്സരങ്ങളും മലയാളികളുടെ എല്ലാ ആഘോഷങ്ങളും ഷിക്കാഗോയിലും സംഘടിപ്പിക്കുകയും ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്ത പ്രസ്ഥാനമാണ് ഷിക്കാഗോ ഫ്രണ്ട്സ് ക്ലബ് .നിരവധി പദ്ധതികളും പരിപാടികളുമായി ക്ലബ് സജീവമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്‍റ് ബിനു പൂത്തുറയിൽ പറഞ്ഞു.

മിബിൻ ചാക്കോ തടത്തിൽ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​