• Logo

Allied Publications

Americas
കമല ഹാരിസും ആന്‍റണി ബ്ലിങ്കനും യൂറോപ്യൻ പര്യടനത്തിന്
Share
വാഷിംഗ്ടൺ ഡിസി: യുക്രെയ്നു നേരെ റഷ്യൻ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഭാവി പരിപാടികളെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസും വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കനും അടുത്ത ആഴ്ച മുതൽ യൂറോപ്യൻ പര്യടത്തിനു ഒരുങ്ങൂന്നു. ഇതു സംബന്ധിച്ച വാർത്ത വൈറ്റ് ഹൗസ് ആണ് സ്ഥിരികരിച്ചത്.

നാറ്റോ സഖ്യകക്ഷികളെ നേരിൽകണ്ട് അടുത്ത നടപടികളെക്കുറിച്ചുള്ള അമേരിക്കയുടെ നിലപാടുകൾ ധരിപ്പിക്കുക എന്നതാ‌ണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു.

ബെൽജിയം , പോളണ്ട്, മോൾഡാവ്, ലാറ്റ്‌വിയ, ലിത്വാനിയ, എസ്റ്റോണിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലാണ് ആന്‍റണി ബ്ലിങ്കൻ സന്ദർശനം നടത്തുന്നത്. വാർസൊ, ബുക്കാറസ്റ്റ തുടങ്ങിയ രാജ്യങ്ങൾ കമല സന്ദർശിക്കും.

നാറ്റോ സഖ്യകക്ഷികളുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും റഷ്യയുടെ മനുഷ്യാവകാശ ലംഘനം ഉൾപ്പെടെയുള്ള വിഷയങ്ങൾക്കെതിരെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനും കമല ഹാരിസും ബ്ലിങ്കനും യൂറോപ്യൻ രാജ്യങ്ങളിലെ തലവന്മാരുമായി ചർച്ച നടത്തും.

റഷ്യയെ ഇത്രമാത്രം ഒറ്റപ്പെടുത്തിയ ഒരൂ സംഭവം ഇതിനു മുന്പുണ്ടായിട്ടില്ല. അതോടൊപ്പം റഷ്യക്കതിരെ ഐക്യനിര കെട്ടിപെടുത്ത സംഭവവും ഉണ്ടായിട്ടില്ല. റഷ്യ യുദ്ധവുമായി മുന്പോട്ടു പോകുകയാണെങ്കിൽ ഗുരുതര ഭവിഷത്തുകൾ നേരിടേണ്ടിവരുമെന്നും ആന്‍റണി ബ്ലിങ്കൻ മുന്നറിയിപ്പു നൽകി.

യുക്രെയ്ൻ അതിർത്തിയിൽ പ്രവേശിക്കുന്ന റഷ്യൻ വിമാനങ്ങളെ വെടിവച്ചു വീഴ്ത്തുന്നതിന് നാറ്റോ വിമാനങ്ങൾ അയ‌യ്ക്കണമെന്ന് ബ്ലിങ്കൻ ആവശ്യപ്പെട്ടു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിനുനേരെ റഷ്യ നടത്തിയ ആക്രമണം രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും യുദ്ധം ഉടൻ അവസാനിപ്പിക്കുന്നതാണു റഷ്യൻ പ്രസിഡന്‍റിനു നല്ലതെന്നും ആന്‍റണി ബ്രിങ്കൻ കൂട്ടിചേർത്തു.

പി.പി. ചെറിയാൻ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​