• Logo

Allied Publications

Europe
സ്ത്രീ സമീക്ഷയുടെ വനിതാദിനാഘോഷം മാർച്ച് 20 ന്
Share
ലണ്ടൻ: സ്ത്രീകളുടെ ഉന്നമനത്തിനായി സമീക്ഷ യുകെയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്ത്രീ സമീക്ഷ ഈ വർഷത്തെ പ്രവർത്തനപരിപാടികൾക്ക് തുടക്കം കുറിച്ച് മാർച്ച്‌ 20നു (ഞായർ) ഓൺ ലൈനായി വിവിധ പരിപാടികളോടെ വനിതാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചു.

ഉച്ചകഴിഞ്ഞു രണ്ടു മുതൽ തുടങ്ങുന്ന പരിപാടിയിൽ കലാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരായ സ്ത്രീകൾ പങ്കെടുക്കുമെന്ന് സ്ത്രീ സമീക്ഷ പ്രവർത്തകർ അറിയിച്ചു. ഈ വർഷത്തെ ഇന്‍റർനാഷണൽ തീം ആയ "Break The Bias and looks at how we can live in a gender equal world" എന്ന വിഷയവുമായി ബന്ധപ്പെട്ട പരിപാടികൾ ആണ് നടക്കുക.

നൂറു പേർക്ക് പങ്കെടുക്കാൻ കഴിയുന്ന സൂം ലിങ്കിലൂടെ ആണ് ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന പരിപാടികൾ പ്ലാൻ ചെയ്യുന്നതെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ സ്വപ്ന പ്രവീൺ, സീമ സൈമൺ, ജൂലി ജോഷി എന്നിവർ അറിയിച്ചു.

സമീക്ഷ നാഷണൽ ട്രഷറർ രാജി ഷാജി, ജോയിന്‍റ് സെക്രട്ടറി ചിഞ്ചു സണ്ണി, യൂത്ത് കോഓർഡിനേറ്റർ കീർത്തന ഗോപൻ, മായ ഭാസ്കർ, ക്രിസ്റ്റീന വർഗീസ്, ഐശ്വര്യ നിഖിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

സമീക്ഷ യുകെയുടെ എല്ലാ കാമ്പയിനുകളും വിജയിപ്പിക്കാൻ സ്ത്രീ സമീക്ഷ നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കുന്നതാണ്. സമീക്ഷയുടെ ചരിത്രത്തിലെ നാഴിക കല്ലായ വനിതാ മതിൽ സംഘടിപ്പിച്ചതിൽ സ്ത്രീ സമീക്ഷ വഹിച്ച പങ്കു സ്തുത്യാർഹമാണ്. കഴിഞ്ഞ വർഷങ്ങളിലെ പോലെ പരിപാടികൾ വിജയിപ്പിക്കാൻ യുകെയിലെ ജനങ്ങളുടെ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകകർക്കൊപ്പം സമീക്ഷ നാഷണൽ കമ്മിറ്റി അഭ്യർഥിച്ചു.

ദിനേശ് ശ്രീധരൻ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ