• Logo

Allied Publications

Europe
"കിളിവാതിൽ' സർഗ സൃഷ്ടികൾ ശ്രദ്ധേയമായി
Share
ലണ്ടൻ: കേരള സർക്കാരിന്‍റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന റേഡിയോ മലയാളത്തിന്‍റെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നായ "കിളിവാതിൽ' എന്ന പേരിൽ നടത്തുന്ന പരിപാടിക്ക് പുതു മാനം നൽകി മലയാളം മിഷൻ യുകെ ചാപ്റ്ററിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച സർഗ സൃഷ്ടികൾ ഏറെ ശ്രദ്ധേയമായി.

വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി 2021 ഡിസംബർ 27 മുതൽ 30 വരെ ഓരോ ദിവസവും നാലു സമയങ്ങളിലായി ക്രിസ്മസ് നവവത്സരസ്പെഷൽ പരിപാടിയായിട്ടായിരുന്നു "കിളിവാതിൽ' സംപ്രേഷണം ചെയ്തത്.

കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടുന്ന നന്മയുടെ സന്ദേശം നൽകുന്ന ചിന്തോദ്ദീപകമായ ഒരു കഥ മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റ് സി. എ ജോസഫ് ആമുഖമായി അവതരിപ്പിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു.

യുകെയിലെ അറിയപ്പെടുന്ന ഗായകനും കവന്ററി കേരള സ്കൂൾ അധ്യാപകനുമായ ഹരീഷ് പാലാ മലയാള നാടിന്‍റെ പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന 'കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം' എന്ന ഗാനംഅതിമനോഹരമായി ആലപിച്ച് റേഡിയോ മലയാളത്തിന്‍റെ മുഴുവൻ ശ്രോതാക്കളുടെയും അഭിനന്ദനമേറ്റുവാങ്ങി. ബേസിംഗ് സ്റ്റോക്ക് മലയാളം സ്കൂളിലെ വിദ്യാർഥിനികളും കൊച്ചു വാനമ്പാടികളുമായ ആൻ എലിസബത്ത്ജോബിയും ആഗ്നസ് തോമസും ആലപിച്ച ഭക്തി സാന്ദ്രമായ ഗാനങ്ങൾ സംഗീതാസ്വാദകർക്ക് ഏറെ ഇഷ്ടമായി.

യുകെയിലെ ഹോർഷം അമ്മ മലയാളം സ്കൂളിലെ വിദ്യാർഥി നവനീതും പ്രശാന്ത് സ്കൂളിലെ അധ്യാപികയും അമ്മയുമായ ദിവ്യ പ്രശാന്തിനോടൊപ്പം ചേർന്ന് ഹൃദ്യമായി ആലപിച്ച കുമാരനാശാന്‍റെ കവിത റേഡിയോ മലയാളത്തിന്‍റെ കിളിവാതിലിനെ വ്യത്യസ്തതയാർന്ന തലത്തിൽ എത്തിച്ചു.

ലണ്ടനിലെ പ്രശസ്ത മലയാളി അസോസിയേഷനായ എംഎ യുകെയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മലയാളം സ്കൂളിലെ വിദ്യാർഥനി ശ്രേയ മേനോൻ ആലപിച്ച നാടൻ പാട്ടും റേഡിയോ മലയാളത്തിന്‍റെ ശ്രോതാക്കളുടെ കൈയടി നേടി.

ലണ്ടനിലെ ഇതളുകൾ മലയാളം സ്കൂളിലെ വിദ്യാർഥിനി നിരൂപമ സന്തോഷ് വയലാർ രാമവർമ്മയുടെ വൃക്ഷം എന്ന കവിത ആലപിച്ച് കവിതയെ സ്നേഹിക്കുന്ന ശ്രോതാക്കളെ വിസ്മയിപ്പിച്ചപ്പോൾ, ലണ്ടനടുത്തുള്ള സെന്‍റ് മോണിക്ക മിഷൻ മലയാളം സ്‌കൂളിലെ വിദ്യാർഥി ഡാറിൻ കെവിൻ മധുരിമയാർന്ന ഈണത്തിൽ മനോഹരമായ ഒരു ലളിതഗാനം ആലപിച്ച് റേഡിയോ മലയാളം ശ്രോതാക്കളുടെ മനം കവർന്നു.

റേഡിയോ മലയാളത്തിന്‍റെ എല്ലാ കൂട്ടുകാർക്കുമായി മനോഹരമായ ഒരു കവിത ആലപിച്ച ബേസിംഗ്‌സ്‌റ്റോക്ക്മലയാളം സ്കൂളിലെ വിദ്യാർഥിയായ ആരോൺ തോമസ് ജോബിയും യുകെയിലെ ന്യൂകാസിലിൽപ്രവർത്തിക്കുന്ന സമീക്ഷ മലയാളം സ്കൂളിലെ വിദ്യാർഥിനികളും കൊച്ചു ഗായികമാരുമായ മിയ റോസ് ജെപുത്തനും ആദ്യ സിനോജും ആലപിച്ച വ്യത്യസ്തതയാർന്ന ഗാനങ്ങളും പ്രശസ്ത കവി കെ അയ്യപ്പപ്പണിക്കരുടെപൂക്കാതിരിക്കാൻ എനിക്കാവതില്ലേ എന്ന കവിതയാലപിച്ച പോർസ്‌മൗത്ത് ഹിന്ദു സമാജം മലയാളം സ്‌കൂളിലെ വിദ്യാർഥിനി ശാരദ പിള്ളയും റേഡിയോ മലയാളത്തിന്‍റെ മുഴുവൻ ശ്രോതാക്കളുടെയും പ്രശംസ നേടി.

മലയാളം മിഷന്‍റെ ഭാഗമായ റേഡിയോ മലയാളത്തിൽ പങ്കെടുക്കുവാൻ യുകെ ചാപ്റ്ററിലെ അധ്യാപകർക്കും പഠിതാക്കൾക്കും അവസരം നൽകിയതിന് റേഡിയോ മലയാളത്തിന്‍റെ മുഴുവൻ സാരഥികളോടും മലയാളം മിഷൻയുകെ ചാപ്റ്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.

വ്യത്യസ്തതയാർന്ന സർഗസൃഷ്ടികൾ ഉൾപ്പെടുത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ പരിപാടികളുടെ ഏകോപനംനടത്തി റേഡിയോ മലയാളത്തിന്‍റെ കിളിവാതിൽ എന്ന സ്പെഷൽ പ്രോഗ്രാമിനെ സമ്പന്നമാക്കുവാൻസഹായിച്ച അധ്യാപകരെയും കുട്ടികളെയും മാതാപിതാക്കളെയും പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കലാപ്രതിഭകളെയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റ് സി.എ ജോസഫ്, സെക്രട്ടറി എബ്രഹാം കുര്യൻ, റീജണൽ കോഓർഡിനേറ്റർമാരായ ബേസിൽ ജോൺ, ആഷിക്ക് മുഹമ്മദ് നാസർ, എസ്.എസ് ജയപ്രകാശ്, രെഞ്ചു പിള്ള, ബിന്ദു കുര്യൻ, ജിമ്മി ജോസഫ് എന്നിവർ അഭിനന്ദിച്ചു.

റേഡിയോ മലയാളത്തിന്‍റെ കിളിവാതിൽ പരിപാടിയിൽ ക്രിസ്മസ്പുതുവത്സര സ്പെഷൽ പ്രോഗ്രാമായി മലയാളം മിഷൻ യുകെ ചാപ്റ്ററിലെ അധ്യാപകരും വിദ്യാർഥികളും അവതരിപ്പിച്ച സർഗ സൃഷ്ടികൾകേൾക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

https://youtu.be/9_5JuSKnSSk

സുജു ജോസഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ