• Logo

Allied Publications

Europe
യുദ്ധക്കെടുതിയില്‍ ഒരു മില്യണിലധികം ആളുകള്‍ പാലായനത്തില്‍
Share
ബ്രസല്‍സ്: റഷ്യയുടെ യുക്രെയ്ൻ ആക്രമണം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഒരു ദശലക്ഷത്തിലധികം ആളുകള്‍ യുക്രെയ്നില്‍ നിന്ന് പലായനം ചെയ്തതതായി യുഎന്‍ അറിയിച്ചു. ഇത് നാലു ദശലക്ഷം വരെയാകുമെന്ന് യുഎന്‍ ഹൈക്കമ്മീഷന്‍ ഭയപ്പെടുന്നു.

സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് പ്രധാനമായും നാടുവിടുന്നത്. കാരണം 18 നും 60 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് രാജ്യം വിടാന്‍ അനുവാദമില്ല. ഭൂരിഭാഗം അഭയാര്‍ഥികളും പോളണ്ട്, ഹംഗറി , സ്ളൊവാക്യ തുടങ്ങിയ അയല്‍രാജ്യങ്ങളിലേക്കാണ് പാലായനം ചെയ്യുന്നത്.

5,000 ത്തിലധികം ആളുകള്‍ ഇതിനകം ജര്‍മനിയില്‍ എത്തിയിട്ടുണ്ട്. പല നഗരങ്ങളും സംസ്ഥാനങ്ങളും യുക്രേനിയന്‍ അഭയാര്‍ഥികളുടെ വരവ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എല്ലായിടത്തും അഭയാർഥികളോടു കാ‌ണിക്കുന്ന ഐക്യദാര്‍ഢ്യവും സഹായിക്കാനുള്ള സന്നദ്ധതയും മഹത്തരമാണ്. അനേകം ബെര്‍ലിനികള്‍ അഭയാര്‍ഥികളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട സാധനങ്ങളും താമസ സൗകര്യങ്ങളും നല്‍കാനും കാത്തുനില്‍ക്കുകയാണ്. മറ്റ് വലിയ നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളിലും സ്ഥിതിയും ഇതുതന്നെയാണ്.

ഇയു നടപടി സ്വാഗതാര്‍ഹം

യുക്രെയ്നിൽനിന്നുള്ള അഭയാർഥികൾക്ക് വീസ നിയമങ്ങള്‍ എടുത്തുകളയാന്‍ യൂറോപ്യൻ യൂണിയൻ രാജ്യങ്ങള്‍ സമ്മതിച്ചു. ഇതനുസരിച്ച് വീസക്ക് അപേക്ഷിക്കുകയോ അഭയം തേടുകയോ ചെയ്യാതെ തന്നെ ഒരു വര്‍ഷത്തേക്ക് ഇയു സോണില്‍ തുടരാം. ഈ സമയത്ത് അവര്‍ക്ക് ജോലി ചെയ്യാനും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനുമാകും. ആവശ്യമെങ്കില്‍ കാലാവധി നീട്ടാനുമാകും. വ്യാഴാഴ്ച യൂറോപ്യന്‍ ആഭ്യന്തര മന്ത്രിമാരുടെ പ്രത്യേക യോഗത്തിലായിരുന്നു തീരുമാനം . ജര്‍മനിയില്‍ എത്തുന്നവര്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാലും സോഷ്യല്‍ വെല്‍ഫെയര്‍ പ്രോഗ്രാമില്‍ ചേര്‍ത്ത് സംരക്ഷിമെന്നും ജര്‍മനി വ്യക്തമാക്കി.

ഫ്രാന്‍സും സ്വീഡനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ നടപടിയെ സ്വാഗതം ചെയ്തു. പുടിന്‍റെ ബോംബുകളില്‍ നിന്ന് പലായനം ചെയ്യേണ്ടി വരുന്ന യുക്രേനിയക്കാരെ ഞങ്ങള്‍ തുറന്ന കൈകളോടെ സ്വാഗതം ചെയ്യുന്നു, യൂറോപ്യന്മാര്‍ അവര്‍ക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തില്‍ ഞാന്‍ അഭിമാനിക്കുന്നതായും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

ജോര്‍ജിയ ഇയു അംഗത്വത്തിന് അപേക്ഷ നല്‍കി

യുക്രെയ്നു പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ച് ജോര്‍ജിയ. റഷ്യയുടെ അടുത്ത ലക്ഷ്യം ജോര്‍ജിയ ആണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ നീക്കം.
നിലവിൽ കൗണ്‍സില്‍ ഓഫ് യൂറോപ്പിലെ അംഗമാണ് ജോര്‍ജിയ. 2009 മുതല്‍ ഈസ്റ്റേൺ പാര്‍ട്ണര്‍ ഷിപ്പിലൂടെയും 2014 മുതല്‍ ഡീപ് ആൻഡ് കോംപ്രിഹെന്‍സീവ് ഫ്രീ ട്രേഡ് ഏരിയയിലെ അംഗമായും യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ടുവരികയാണ് ജോർജിയ. 2024 ല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ഒരു ഔപചാരിക അപേക്ഷ സമര്‍പ്പിക്കാനാണ് ജോര്‍ജിയ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ റഷ്യൻ ഭീഷണി മുന്നിൽ കണ്ടാണ് യുക്രെയ്നിനു പിന്നാലെ ജോർജിയയും ഇയു അംഗത്വത്തിനായി അപേക്ഷ നൽകിയിരിക്കുന്നതെന്നു വേണം കരുതാൻ.

സമാധാനം ഇനിയും അകലെ

ബെലാറൂസ് അതിര്‍ത്തിയില്‍ നടന്ന റഷ്യ യുക്രെയ്ന്‍ രണ്ടാംവട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ വഴിയൊരുക്കാനും മൂന്നാംവട്ട ചര്‍ച്ച നടത്താനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.

റഷ്യ അടിയന്തരമായി വെടിവയ്പ് നിര്‍ത്തണമെന്ന് ചര്‍ച്ചയില്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലെന്‍സ്കിയുടെ ഉപദേഷ്ടാവ് ആവശ്യപ്പെട്ടു. യുക്രെയ്നും റഷ്യയും ഒരു ജനതയാണെന്നും നിലവിലെ വിശ്വാസം അങ്ങനെയാണന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു. സുരക്ഷാ കൗണ്‍സിലുമായുള്ള യോഗത്തിലാണ് പുടിന്‍റെ പരാമര്‍ശം. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് യുക്രെയ്നിൽ പ്രത്യേക സൈനിക ഓപ്പറേഷന്‍ നടക്കുന്നുണ്ട്. നവനാസികളുമായാണ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് പുടിന്‍ പറഞ്ഞു.

അതേസമയം യുക്രെയ്നെതിരായ യുദ്ധം തുടരുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ വ്യക്തമാക്കി. യുക്രെയ്നിന്‍റെ സമ്പൂര്‍ണ നിരായുധീകരണമാണ് റഷ്യയുടെ ലക്ഷ്യമെന്നും പുടിന്‍ കൂട്ടിചേര്‍ത്തു.

യുക്രെയ്നെതിരായ ആക്രമണത്തില്‍ കൊല്ലപ്പെട്ട റഷ്യന്‍ സൈനികര്‍ക്ക് വന്‍നഷ്ടപരിഹാരം നല്‍കാനും പുടിന്‍ ഉത്തരവിട്ടു.

ജോസ് കുന്പിളുവേലിൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം