• Logo

Allied Publications

Europe
റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം കൂടുതല്‍ ശക്തമാകുന്നു
Share
ലണ്ടന്‍: റഷ്യയ്ക്കു മേല്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം കൂടുതല്‍ മുറുകുന്നു. വിവിധ കമ്പനികള്‍ റഷ്യയിലും ബെലാറൂസിലുമുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചുതുടങ്ങി.

റഷ്യന്‍ ഓഹരി വിപണി അടഞ്ഞുകിടക്കുകയാണ്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഉപരോധം ബാധിച്ചു തുടങ്ങിയെന്നാണ് സൂചന. റൂബിളിന്‍റെ മൂല്യം വീണ്ടും ഇടിഞ്ഞു. 110 ഡോളറാണ് ഇപ്പോള്‍ ഒരു റൂബിളിന്റെ മൂല്യം. യൂറോയില്‍ ഇത് 120.50.

ജപ്പാനിലെ വാഹന നിര്‍മാണ കമ്പനിയായ ഹോണ്ട റഷ്യയിലേക്കുള്ള കാര്‍, ബൈക്ക് കയറ്റുമതി നിര്‍ത്തി. യുഎസ് കമ്പനിയായ ഫോര്‍ഡ് അടക്കം റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജപ്പാനിലെ മറ്റു വാഹന നിര്‍മാതാക്കളും കയറ്റുമതി നിര്‍ത്താനുള്ള തയാറെടുപ്പിലാണ്.

മാസ്ഡ കമ്പനി സ്പെയര്‍പാര്‍ട്സ് നല്‍കുന്നത് നിര്‍ത്താന്‍ ആലോചിക്കുന്നു. പ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും നിസാന്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരുകയാണ്. മിത്സുബിഷി ഉല്‍പാദനവും വില്‍പനയും നിര്‍ത്തുന്ന കാര്യം ആലോചിക്കുന്നു.

ഉപരോധം മൂലം റഷ്യയിലെ ഏറ്റവും വലിയ ബാങ്ക് ആയ ഷെര്‍ബാങ്ക് യൂറോപ്പിലെ പ്രവര്‍ത്തനം അപ്പാടെ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. വന്‍തോതില്‍ പണം പിന്‍വലിച്ചുതുടങ്ങിയതും ജീവനക്കാര്‍ക്കു നേരെ ഭീഷണി ഉയരുന്നതും കണക്കിലെടുത്താണിത്. ഏഴ് റഷ്യന്‍ ബാങ്കുകളെ സ്വിഫ്റ്റില്‍ നിന്ന് വിലക്കി. ലിത്വാനിയയുടെ തുറമുഖങ്ങളില്‍ റഷ്യന്‍ കപ്പലുകള്‍ക്ക് വിലക്കു വന്നേക്കും.

ഓഹരിയിലും കടപ്പത്രങ്ങളിലും പണമിറക്കിയിട്ടുള്ള വിദേശ നിക്ഷേപകര്‍ അവ വിറ്റഴിക്കുന്നതു തടയാന്‍ റഷ്യ ശ്രമം തുടങ്ങി. അവയുടെ പണം നല്‍കുന്നതു വിലക്കിയതോടെ വിദേശ നിക്ഷേപകര്‍ കുടുക്കിലായി. ലാഭവിഹിതം നല്‍കുന്നതും തടഞ്ഞു. ലോകത്തെ ഏറ്റവും വലിയ ധന സെറ്റില്‍മെന്റ് സംവിധാനമായ യൂറോക്ളിയറും ക്ളിയര്‍സ്ട്രീമും റഷ്യന്‍ ആസ്തികള്‍ സ്വീകരിക്കുന്നില്ല.

ജോസ് കുമ്പിളുവേലില്‍

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.