• Logo

Allied Publications

Americas
ഫോമാ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കോളറാഡോയിൽ നിന്ന് രേഷ്മ രഞ്ജൻ
Share
കോളറാഡോ : ഫോമാ 2022 24 കാലഘട്ടത്തിലേക്കുള്ള കമ്മറ്റിയുടെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് കേരള അസോസിയേഷൻ ഓഫ് കോളറാഡോയെ (കെഎഒസി) പ്രതിനിധീകരിച്ച് രേഷ്മ രഞ്ജൻ,

കവിയും എഴുത്തുകാരിയും, മുൻ അധ്യാപികയുമായ രേഷ്മ രഞ്ജൻ 2019 മുതൽ 2021 വരെ കേരള അസോസിയേഷൻ ഓഫ് കോളറാഡോയുടെ ലിറ്ററേച്ചർ ആൻഡ് യുവ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു, കെഎഒസിയുടെ വിവിധ ബോധവൽക്കരണ സെമിനാറുകൾക്കും , പരിപാടികൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. കരകൗശല നിർമ്മിതി, സാഹിത്യ രചന, പ്രസംഗം, നാടകകളരി, തുടങ്ങി വ്യത്യസ്തമായ പരിശീലന ക്ളാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

2019, 2020, 2021 വർഷങ്ങളിലെ കെഎഒസി മൈൽ ഹൈ കേരളം മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. കെഎഒസിയുടെ സോഷ്യൽ മീഡിയയുടെ മേൽനോട്ടവും വഹിച്ചിട്ടുണ്ട്.

ഫോമാ വിമൻസ് ഫോറം അംഗങ്ങളായ ലാലി കളപ്പുരയ്ക്കൽ, ജാസ്മിൻ പരോൾ, ഷൈനി അബൂബക്കർ ജൂബി വള്ളിക്കളം തുടങ്ങിയവരുടെ കൂടെ വിവിധ പരിപാടികളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു, നിലവിൽ ഫോമയുടെ വെസ്റ്റേൺ റീജിയൻ വിമൻസ് ഫോറത്തിൽ കെഎഒസിയുടെ പ്രതിനിധിയാണ്.

ഫോമയുടെ ബാലരാമപുരത്തെ കൈത്തറി കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള ധനസമാഹരണ ടീമിന്‍റെ ഭാഗമായിരുന്നു. ഫോമാ മയൂഖം 2021 പരിപാടിയുടെ സോഷ്യൽ മീഡിയയുടെ ഭാഗമായി പിന്നണിയിൽ പ്രവർത്തിക്കുകയൂം ചെയ്തു. നിലവിലെ നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും ഫോമാ വെസ്റ്റേൺ റീജിയൻ ആർവിപി ജോസ് വടകരയുടെയും നേതൃത്വത്തിൽ ഫോമ വിമൻസ് ഫോറത്തിന്റെ ഭാഗമായും പ്രവർത്തിച്ചു വരുന്നു. കൂടാതെ ഫോമാ ന്യൂസ് ടീമിന്റെ ഭാഗമായും പ്രവർത്തിക്കുന്നു,

ഐക്യം ഫൗണ്ടേഷന്‍റെ സജീവ ഭാഗമായി കുട്ടികൾക്കായുള്ള വിവിധ ശില്പശാലകൾ സംഘടിപ്പിക്കാറുള്ള രേഷ്മ രഞ്ജന്‍റേതായി പതിമൂന്ന് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോമാ ടീമിന്റെ ഭാഗമാകുന്നതിലൂടെ, സമൂഹത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നിലകൊള്ളുവാനും അവരുടെ ശബ്ദമാകുവാനും ആഗ്രഹിക്കുന്നു.

കുടുംബവുമൊത്ത് കോളറാഡോയിൽ താമസം, ഭർത്താവ് ജയൻ കൊടിയാട്ട് മനോൾ , മക്കൾ നന്ദ ജയൻ, വേദ ജയൻ.

ജോസഫ് ഇടിക്കുള

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​