• Logo

Allied Publications

Americas
മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ കാ​മു​ക​നെ ക​ഷ​ണ​ങ്ങ​ളാ​ക്കി വെ​ട്ടി​നു​റു​ക്കി; യു​വ​തി അ​റ​സ്റ്റി​ൽ
Share
വി​സ്കോ​ണ്‍​സി​ൽ: മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ൽ കാ​മു​ക​ന്‍റെ അ​വ​യ​വ​ങ്ങ​ൾ അ​റു​ത്തെ​ടു​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. യു​വാ​വി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​വാ​രം ന​ട​ന്ന കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ മാ​ർ​ച്ച് 2 ചൊ​വ്വാ​ഴ്ച​യാ​ണ് പോ​ലീ​സ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെയ്‌ലറി(24)നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്. ഗ്രീ​ൽ​ബെ സ്റ്റോ​ണ്‍​ബ്രൂ​ക്ക് ലെ​യ്നി​ലു​ള്ള വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

മ​യ​ക്കു​മ​രു​ന്നി​ന്‍റെ ല​ഹ​രി​യി​ൽ കാ​മു​കി ടെയ്‌ലര്‍ കാ​മു​ക​നെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം അ​ടു​ക്ക​ള​യി​ലി​രു​ന്നി​രു​ന്ന ക​ത്തി​യെ​ടു​ത്ത് ത​ല, കാ​ൽ, കാ​ൽ​പാ​ദം എ​ന്നി​വ വെ​ട്ടി​യെ​ടു​ത്ത് ബ​ക്ക​റ്റി​ലും മ​ണ്‍​പാ​ത്ര​ത്തി​ലും നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ മാ​താ​വാ​ണ് ആ​ദ്യ​മാ​യി ബ​ക്ക​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ത​ല ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​റ്റു പ​ല ഭാ​ഗ​ത്ത് നി​ന്നും യു​വാ​വി​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വാ​നി​ൽ നി​ന്നും ചി​ല ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു.

യു​വാ​വി​ന്‍റെ കൂ​ടെ ഏ​റ്റ​വും ഒ​ടു​വി​ൽ ക​ണ്ടെ​ത്തി​യ ടെയ്‌ലറാണ് കു​റ്റ​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി ടെ​യ്ല​ർ സ​മ്മ​തി​ച്ചു. യു​വാ​വി​ന്‍റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യെ​ന്ന​ത് ഞാ​ൻ ഒ​രു താ​മ​ശ​യാ​യി​ട്ടാ​ണ് ക​രു​തി​യ​തെ​ന്ന് യു​വ​തി പി​ന്നീ​ട് സ​മ്മ​തി​ച്ചു.

ടെയ്‌ലര്‍ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച ബൗ​ണ്‍ കൗ​ണ്ട് കോ​ട​തി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​ർ​ക്ക് 2 മി​ല്യ​ണ്‍ ഡോ​ള​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. പി​ന്നീ​ട് കൗ​ണ്ടി ജ​യി​ലി​ല​ട​ച്ചു.

പി.​പി. ചെ​റി​യാ​ൻ

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.