• Logo

Allied Publications

Americas
തി​രി​ച്ച​ടി​ച്ച് റ​ഷ്യ; അ​മേ​രി​ക്ക​ൻ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് റ​ഷ്യ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ വി​ല​ക്ക്
Share
വാ​ഷിം​ഗ്ട​ണ്‍: റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ൾ അ​മേ​രി​ക്ക​യു​ടെ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു വി​ല​ക്കി പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഉ​ത്ത​ര​വി​ട്ട​തി​നു തി​രി​ച്ച​ടി​യാ​യി റ​ഷ്യ അ​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ഷ്യ​ൻ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് വി​ല​ക്കി​കൊ​ണ്ടു റ​ഷ്യ​ൻ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടു.

അ​മേ​രി​ക്ക​ക്കു പു​റ​മെ കാ​ന​ഡ, യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളും റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ൾ​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫ്രാ​ൻ​സ്, ബ്രി​ട്ട​ൻ, ഓ​സ്ട്രി​യ, ജ​ർ​മ​നി, പോ​ള​ണ്ട്, ബ​ൾ​ഗേ​റി​യ, എ​സ്റ്റോ​ണി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് റ​ഷ്യ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നു തി​രി​ച്ച​ടി​യെ​ന്നോ​ണം 12 രാ​ഷ്ട്ര​ങ്ങ​ളു​ടെ (അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ) വി​മാ​ന​ങ്ങ​ൾ റ​ഷ്യ​ക്കു മീ​തെ പ​റ​ക്കു​ന്ന​തി​നെ പു​ടി​ൻ ഭ​ര​ണ​കൂ​ടം ത​ട​ഞ്ഞി​ട്ടു​ണ്ട്.

കാ​ർ​ഗോ എ​യ​ർ​ലൈ​ൻ​സ് ഫെ​ഡ​എ​ക്സ്, യു​പി​എ​സ് റ​ഷ്യ​ക്കു​മീ​തെ പ​റ​ക്കു​ക​യി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. റ​ഷ്യ​യി​ലേ​ക്ക് ഒ​രു പാ​ക്കേ​ജും ഡെ​ലി​വ​റി ന​ട​ത്തു​ക​യി​ല്ലെ​ന്ന് ഫെ​ഡ​ക്സ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ, റ​ഷ്യ​യി​ൽ നി​ന്നോ, റ​ഷ്യ​യി​ലേ​ക്കോ യാ​തൊ​ന്നും യു​പി​എ​സ് സ്വീ​ക​രി​ക്കു​ക​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വി​മാ​ന സ​ർ​വീ​സു​ക​ളും കാ​ർ​ഗോ ഫ്ളൈ​റ്റു​ക​ളും നി​രോ​ധി​ച്ച​തോ​ടെ ഇ​രു​രാ​ഷ്ട്ര​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യി. അ​മേ​രി​ക്ക റ​ഷ്യ​ക്കെ​തി​രെ ക​ർ​ശ​ന ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​ത് റ​ഷ്യ​യു​ടെ സാ​ന്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കി​യി​ട്ടു​ണ്ട്.

പി.​പി. ചെ​റി​യാ​ൻ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​