• Logo

Allied Publications

Europe
ക​ണി​ക്കൊ​ന്ന പു​ര​സ്കാ​രം ല​ഭി​ച്ച സി.​എ ജോ​സ​ഫി​ന് യു​ക്മ​യു​ടെ ആ​ദ​ര​വ്
Share
ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യാ​യ യു​ക്മ​യു​ടെ സാം​സ്കാ​രി​ക​വേ​ദി ര​ക്ഷാ​ധി​കാ​രി​യും മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ സി.​എ ജോ​സ​ഫി​നെ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന വേ​ദി​യാ​യ നെ​ടു​മു​ടി വേ​ണു ന​ഗ​റി​ൽ വ​ച്ച് യു​ക്മ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ബ്രി​ട്ട​നി​ലെ ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​ടെ ല​ഫ്റോ രൂ​പ​താ ബി​ഷ​പ്പും മ​ല​യാ​ളി​യു​മാ​യ ഫാ. ​സാ​ജു മു​ത​ലാ​ളി​യു​ടെ​യും യു​ക്മ ദേ​ശീ​യ നേ​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ യു​ക്മ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ൻ​റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​നാ​ണ് പൊ​ന്നാ​ട​യ​ണി​യി​ച്ച് സി.​എ. ജോ​സ​ഫി​നെ ആ​ദ​രി​ച്ച​ത്.

യു​ക്മ​യു​ടെ തു​ട​ക്കം മു​ത​ൽ പൊ​തു സ​മൂ​ഹ​ത്തി​നു വേ​ണ്ടി യു​ക്മ ന​ട​ത്തി​യി​ട്ടു​ള്ള മു​ഴു​വ​ൻ പ​രി​പാ​ടി​ക​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചി​ട്ടു​ള്ള സി.​എ. ജോ​സ​ഫ് യു​ക്മ​യു​ടെ വി​ശ്വ​സ്ത​നാ​യ സ​ഹ​യാ​ത്രി​ക​നാ​ണെ​ന്നും അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ സൂ​ചി​പ്പി​ച്ചു. പു​ര​സ്കാ​ര തു​ക​യാ​യി ല​ഭി​ച്ച ഒ​രു ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കു​വാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത പ്ര​സി​ഡ​ന്‍റ് സി.​എ ജോ​സ​ഫി​ന്‍റെ​യും സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കു​ര്യ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​യാ​ളം മി​ഷ​ന്‍റെ മു​ഴു​വ​ൻ ഭാ​ര​വാ​ഹി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

മാ​തൃ​ഭാ​ഷാ പ്ര​ചാ​ര​ണ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ മി​ക​ച്ച പ​ങ്കാ​ളി​ത്തം കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള ചാ​പ്റ്റ​റി​ന് കേ​ര​ള ഗ​വ​ണ്‍​മെ​ൻ​റ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ക​ണി​ക്കൊ​ന്ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന് നേ​തൃ​ത്വം ന​ൽ​കി​യ സി.​എ. ജോ​സ​ഫി​നെ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളെ​യും യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ പി​ള്ള​യും അ​ഭി​ന​ന്ദി​ച്ചു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രു​ന്ന 2020ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ സ​ഹ​ജീ​വി​ക​ളു​ടെ ജീ​വ​നു​വേ​ണ്ടി പോ​രാ​ടി​യി​രു​ന്ന ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു​കൊ​ണ്ട് യു​കെ​യി​ലെ വ​ള​ർ​ന്നു വ​രു​ന്ന ക​ലാ പ്ര​തി​ഭ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് നാ​ല് മാ​സ​ത്തോ​ളം യു​ക്മ സം​ഘ​ടി​പ്പി​ച്ച ’ഘ​ലേ’െ ആൃ​ല​മ​സ കേ ​ഠീ​ഴ​ല​വേ​ലൃ’ എ​ന്ന സം​ഗീ​ത പ​രി​പാ​ടി​യു​ടെ മു​ഖ്യ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്ന സി.​എ. ജോ​സ​ഫി​ന്‍റെ സം​ഘാ​ട​ക മി​ക​വി​ന് ല​ഭി​ച്ച അം​ഗീ​കാ​രം കൂ​ടി​യാ​ണ് അ​ദ്ദേ​ഹം പ്ര​സി​ഡ​ണ്ടാ​യി ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന് ല​ഭി​ച്ച ക​ണി​ക്കൊ​ന്ന പു​ര​സ്കാ​ര​ല​ബ്ധി​യെ​ന്ന് യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​ക്മ സാം​സ്കാ​രി​ക വേ​ദി​യു​ടെ ക​ലാ​വി​ഭാ​ഗം ക​ണ്‍​വീ​ന​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, വൈ​സ് ചെ​യ​ർ​മാ​ൻ, ഇ​പ്പോ​ൾ ര​ക്ഷാ​ധി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള സി.​എ ജോ​സ​ഫി​ന്‍റെ ആ​ത്മാ​ർ​ത്ഥ​ത നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അം​ഗീ​കാ​ര​വു​മാ​ണ് മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന് ല​ഭി​ച്ച ക​ണി​ക്കൊ​ന്ന പു​ര​സ്കാ​ര​മെ​ന്ന് യു​ക്മ ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വും യു​ക്മ സാം​സ്കാ​രി​ക​വേ​ദി കോ​ർ​ഡി​നേ​റ്റ​റു​മാ​യ കു​ര്യ​ൻ ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്ന ലെ​ഫ്റോ രൂ​പ​താ ബി​ഷ​പ്പ് റ​വ. ഫാ. ​സാ​ജു മു​ത​ലാ​ളി​യും സി.​എ. ജോ​സ​ഫി​ന് പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ നേ​ർ​ന്നു.

യു​ക്മ​യു​ടെ മ​റ്റു ദേ​ശീ​യ നേ​താ​ക്ക​ളാ​യ ലി​റ്റി ജി​ജോ, സെ​ലീ​ന സ​ജീ​വ്, സാ​ജ​ൻ സ​ത്യ​ൻ, അ​നീ​ഷ് ജോ​ണ്‍, ടി​റ്റോ തോ​മ​സ് എ​ന്നി​വ​രും, യു​ക്മ ചാ​രി​റ്റി ട്ര​സ്റ്റി​മാ​രാ​യ ഷാ​ജി തോ​മ​സ്, ബൈ​ജു തോ​മ​സ്, റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ൻ​റ​ണി എ​ബ്ര​ഹം, ഡോ ​ബി​ജു പെ​രി​ങ്ങ​ത്ത​റ, ജാ​ക്സ​ണ്‍ തോ​മ​സ്, യു​ക്മ ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ർ സു​ജു ജോ​സ​ഫ്, അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ർ ജ​യ​കു​മാ​ർ നാ​യ​ർ എ​ന്നി​വ​രും സി.​എ. ജോ​സ​ഫി​നെ അ​ഭി​ന​ന്ദി​ച്ചു.

യു​ക്മ ന​ൽ​കി​യ ആ​ദ​ര​വി​ന് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ച സി.​എ. ജോ​സ​ഫ് യു​ക്മ നി​ർ​ദേ​ശി​ച്ച പ്ര​തി​നി​ധി​യാ​യി​ട്ടാ​ണ് 2017ൽ ​രൂ​പീ​കൃ​ത​മാ​യ മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യി​ൽ താ​ൻ എ​ത്തു​വാ​ൻ ഇ​ട​യാ​യ​തെ​ന്ന് അ​നു​സ്മ​രി​ച്ചു. 2020 ന​വം​ബ​റി​ൽ മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ് ആ​യി ചു​മ​ത​ല​യേ​റ്റ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും യു​ക്മ ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​ന് പ്ര​ത്യ​ക​മാ​യി ന​ന്ദി​യും അ​റി​യി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ യു.​കെ. ചാ​പ്റ്റ​ർ തു​ട​ർ​ന്ന് ന​ട​ത്തു​ന്ന എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും യു​ക്മ​യു​ടെ​യും യു​കെ​യി​ലെ മ​റ്റ് സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും മു​ഴു​വ​ൻ ഭാ​ഷാ​സ്നേ​ഹി​ക​ളു​ടെ​യും പ​രി​പൂ​ർ​ണ​മാ​യ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​വ​ണ​മെ​ന്നും സി.​എ. ജോ​സ​ഫ് അ​ഭ്യ​ർ​ഥി​ച്ചു.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​