റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ന്യൂസനയ ഏരിയയിലെ ലാസുർദ്ധി യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്നു. ഓഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.
രക്തസാക്ഷി അഭിമന്യു നഗറിൽ നടന്ന യൂണിറ്റ് സമ്മേളനത്തിൽ കരുണാകരൻ മണ്ണടി സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് ഷമൽ രാജ് അധ്യക്ഷതയും വഹിച്ചു. കേളി ന്യൂസനയ ഏരിയ രക്ഷാധികാരി സമിതി അംഗം ഷിബു തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സതീഷ് കുമാർ വരവ്ചെലവ് റിപ്പോർട്ടും, കേളി കേന്ദ്ര കമ്മറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, യൂണിറ്റ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി എന്നിവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു.
കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം സാദിഖ്, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ഹുസൈൻ മണക്കാട്, ബൈജു ബാലചന്ദ്രൻ, ഏരിയ ആക്ടിംഗ് സെക്രട്ടറി ജോർജ് വർഗീസ്, ഷൈജു ചാലോട്, ഏരിയാ കമ്മറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാർ, വിജയരാഘവൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. അരുണ്‍, ലിതിൻ ദാസ്, കിംഗ്സ്റ്റണ്‍, ലിപിൻ തോമസ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്റ് ഷമൽ രാജ്, വൈസ് പ്രസിഡന്റ് രാജേഷ് ഓണക്കുന്ന്, സെക്രട്ടറി കരുണാകരൻ മണ്ണടി, ജോയിന്റ് സെക്രട്ടറി ലിതിൻ ദാസ്, ട്രഷറർ സതീഷ് കുമാർ, ജോയന്റ് ട്രഷറർ ഷൈജു ചലോട് എന്നിവരെ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. യൂണിറ്റിന്റെ പുതിയ സെക്രട്ടറി കരുണാകരൻ മണ്ണടി സമ്മേളനത്തിന് നന്ദി പറഞ്ഞു.
|