• Logo

Allied Publications

Middle East & Gulf
ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​നും ബി​ഡി​കെ കു​വൈ​റ്റും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​കു​വൈ​റ്റ് ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 60ാം വാ​ർ​ഷി​ക​വും ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75ാം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ചാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

ഫെ​ബ്രു​വ​രി 25 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1 മു​ത​ൽ 6 വ​രെ അ​ദാ​ൻ കോ​ഓ​പ്പ​റേ​റ്റീ​വ് ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ക്യാ​ന്പി​ൽ കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ നി​ന്നാ​യി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ക്യാ​ന്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ല​ബാ​ർ ഗോ​ൾ​ഡ് സോ​ണ​ൽ മേ​ധാ​വി അ​ഫ്സ​ൽ ഖാ​ൻ, സീ​സെ​ർ​സ് ഫു​ഡ് ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ നീ​ലേ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​നോ​ജ് മാ​വേ​ലി​ക്ക​ര നി​ർ​വ​ഹി​ച്ചു. രാ​ജ​ൻ തോ​ട്ട​ത്തി​ൽ, ജ​യ​കൃ​ഷ്ണ​ൻ, പ്ര​ദീ​പ് പ്ര​ഭാ​ക​ര​ൻ, എ​ന്നി​വ​ർ ദാ​താ​ക്ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ബി​ഡി​കെ കു​വൈ​റ്റി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് പ​ങ്കാ​ളി ബി​ഇ​സി എ​ക്സ്ചേ​ഞ്ച്, കൂ​ടാ​തെ ബ​ദ​ർ അ​ൽ സ​മാ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡ്, സീ​സേ​ർ​സ് ഫു​ഡ്സ് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്.

സ​ന്ന​ദ്ധ ര​ക്ത​ദാ​ന രം​ഗ​ത്തു ബി​ഡി​കെ കു​വൈ​റ്റി​ന്‍റെ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ളെ മു​ൻ​നി​ർ​ത്തി ഉ​ള്ള ആ​ദ​രം ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജി കു​ട്ട​പ്പ​ൻ ന​ൽ​കി. ക്യാ​ന്പി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് ഉ​ള്ള ഉ​പ​ഹാ​രം ബി​ഡി​കെ​യി​ൽ നി​ന്നും ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി. എ​ച്ച്പി​എ​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി പു​രു​ഷോ​ത്ത​മ​ൻ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും ര​ക്ത​ദാ​താ​ക്ക​ൾ​ക്കും സ്വാ​ഗ​ത​വും, ജ​യ​ൻ സ​ദാ​ശി​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ദാ​താ​ക്ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ബി​ഡി​കെ പ്ര​വ​ർ​ത്ത​ക​ൻ നി​മി​ഷ് കാ​വാ​ലം പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. ക്യാ​ന്പി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് പ്ര​ദീ​പ് പ്ര​ഭാ​ക​ര​ൻ, അ​ജി​ത് ആ​ന​ന്ദ​ൻ, ലേ​ഖ പ്ര​ദീ​പ്, തു​ള​സി ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഹ​രി​പ്പാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നും ബി​ഡി​കെ​യി​ലെ വേ​ണു​ഗോ​പാ​ൽ, ജി​ബി, യ​മു​ന, ജോ​ളി, ലി​നി ജ​യ​ൻ, കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​രും സ​ന്ന​ദ്ധ​സേ​വ​നം ചെ​യ്തു.

കു​വൈ​റ്റി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പു​ക​ളും, ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും, കൂ​ടാ​തെ ര​ക്തം ആ​വ​ശ്യ​മാ​യി വ​രു​ന്ന അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും 69997588 / 99811972 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

സ​ലിം കോ​ട്ട​യി​ൽ

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക