റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി സനയ അർബൈൻ ഏരിയയിലെ ഒവൈധ യൂണിറ്റ് സമ്മേളനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടന്നു. ഓഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.
രക്തസാക്ഷി സന്ദീപ് നഗറിൽ നടന്ന യൂണിറ്റ് സമ്മേളനത്തിൽ യൂണിറ്റ് കമ്മറ്റി അംഗം കുഞ്ഞു മുഹമ്മദ് സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. കേളി സനയ അർബൈൻ ഏരിയ സെക്രട്ടറി അബ്ദുൾ ഗഫൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി വിജയൻ .ബി പ്രവർത്തന, വരവ്ചെലവ് റിപ്പോർട്ടും, കേളി ട്രഷറർ സെബിൻ ഇഖ്ബാൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി സെക്രട്ടറിയേറ്റ് അംഗം ഷമീർ കുന്നുമ്മൽ, യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി വിജയൻ ബി എന്നിവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു.
അഷ്റഫ്, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി സുകേഷ്, ഏരിയ പ്രസിഡന്റ് അജിത് കുമാർ, ഏരിയ രക്ഷാധികാരി കമ്മറ്റി അംഗങ്ങളായ വിജയ കുമാർ, സുരേന്ദ്രൻ, അബ്ദുൽ നാസർ, സഫറുള്ള, ഏരിയാ കമ്മറ്റി അംഗങ്ങളായ റഷീദ്, രാജൻ പി.കെ. എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സുരേന്ദ്രൻ, വിനു സോമൻ, മുഹമ്മദ് കുഞ്ഞ്, സൈതലവി, വിനു സോമൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് മന്സൂർ ഖാൻ, സെക്രട്ടറി അഷ്റഫ്, ജോയിന്റ് സെക്രട്ടറി വിനു സോമൻ, ട്രഷറർ വിജയൻ ബി, ജോയന്റ് ട്രഷറർ സുനിൽ ബാലകൃഷ്ണൻ എന്നിവരെ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
|