• Logo

Allied Publications

Europe
ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​സ​യി​ല്ലാ​തെ പോ​ള​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാം
Share
കീ​വ്: റ​ഷ്യ അ​ധി​നി​വേ​ശം തു​ട​രു​ന്ന യു​ക്രെ​യ്നി​ൽ നി​ന്ന് പോ​ള​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​സ ആ​വ​ശ്യ​മി​ല്ലെ​ന്ന് പോ​ളി​ഷ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി ഇ​ന്ത്യ​യി​ലെ പോ​ള​ണ്ട് അം​ബാ​സ​ഡ​ർ ആ​ദം ബു​ര​കോ​വ്സ്കി ട്വീ​റ്റ് ചെ​യ്തു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യാ​ണ് പോ​ള​ണ്ടി​ന്‍റെ അ​നു​കൂ​ല തീ​രു​മാ​നം. അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ള​ണ്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ക​ഴി​യാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു.

യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വു​മാ​യി പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ൻ എം​ബ​സി രം​ഗ​ത്തു വ​ന്ന​ത് ഏ​റെ സ​ഹാ​യ​ക​മാ​യി. യു​ക്രെ​യ്നി​ലെ അ​തി​ർ​ത്തി​യി​ലെ ഷെ​ഹി​നി​യി​ൽ നി​ന്ന് ഫെ​ബ്രു​വ​രി 28 മു​ത​ൽ പ​ത്ത് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. ക്രോ​ക്കോ​വി​ക്, ബു​ഡോ​മി​യ​റ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ബ​സു​ക​ൾ പു​റ​പ്പെ​ടും. ശേ​ഷം വാ​ഴ​സോ​യി​ൽ എം​ബ​സി സ​ജ്ജ​മാ​ക്കി​യ താ​മ​സ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. എം​ബ​സി​യെ ബ​ന്ധ​പ്പെ​ടാ​ൻ +48225400000 (ലാ​ൻ​ഡ് ലൈ​ൻ ) +4879850877,+48792712511(വാ​ട്സാ​പ്പ്) ന​ന്പ​റു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ബ​സു​ക​ൾ റി​സ​ർ​വ് ചെ​യ്യാ​ൻ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ക്ക​ണ​മെ​ന്നും ര​ക്ഷാ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് വ​രെ ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​കു​മെ​ന്നും എം​ബ​സി അ​റി​യി​ച്ചു.

ഷെ​ഹി​നി​യി​ൽ കു​ടു​ങ്ങി​യ 700 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ദ്യ​ത്തെ 50 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ബ​സി​ൽ ക​യ​റി പോ​ള​ണ്ടി​ലെ​ത്തി​യ ഇ​വ​ർ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ പൂ​ജ എ​ന്ന വി​ദ്യാ​ർ​ത്ഥി​നി ലേ​ഖ​ക​നെ ടെ​ല​ഫോ​ണി​ൽ അ​റി​യി​ച്ചു.

യു​ക്രെ​യ്നി​ൽ നി​ന്ന് നാ​ട്ടി​ലെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ള​ണ്ട് അ​തി​ർ​ത്തി ക​ട​ക്കാ​ൻ വി​സ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​ന്ത്യ​യി​ലെ പോ​ള​ണ്ട് അം​ബാ​സ​ഡ​ർ ആ​ദം ബു​രാ​ക്കോ​വ്സ്കി ഞാ​യ​റാ​ഴ്ച അ​റി​യി​ച്ചി​രു​ന്നു.

അ​തി​ർ​ത്തി​യി​ലൂ​ടെ പോ​ള​ണ്ട് വ​ഴി ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തോ​ടെ അ​നി​ശ്ചി​ത​ത്വം മാ​റി. ഒ​പ്പം ഹം​ഗ​റി​യു​ടെ​യും ലി​ത്വാ​നി​യ​യു​ടെ​യും ബോ​ർ​ഡ​റി​ൽ നി​ന്നും യാ​ത്ര ഒ​രു​ക്കി​യെ​ന്ന് ഇ​ൻ​ഡ്യ​ൻ എം​ബ​സി അ​റി​യി​ച്ചി​ട്ടു​ണ്ട്. പോ​ള​ണ്ടി​ന്‍റെ ബോ​ർ​ഡ​റി​ൽ ത​ന്പ​ടി​ച്ചു കി​ട​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി യു​ക്രെ​യ്ൻ മി​ഷ​ൻ വാ​ട്സാ​പ്പ് ഗ്രൂ​പ്പ് സൃ​ഷ്ടി​ച്ചു നേ​തൃ​ത്വം ന​ൽ​കി​യ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത പ്ര​വാ​സി അ​പ്പ​സ്തോ​ലേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ടെ​ജി പു​തു​വീ​ട്ടി​ൽ​ക്ക​ളം, അ​സി. ഡ​യ​റ​ക്ട​ർ ഫാ.​ജി​ജോ മാ​റാ​ട്ടു​ക​ളം, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജോ ​കാ​വാ​ലം, മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കൊ​പ്പം പ്ര​വാ​സി ഓ​ണ്‍​ലൈ​ൻ, പോ​ള​ണ്ടി​ലെ വാ​ഴ്സോ​യി​ൽ നി​ന്നു​ള്ള ബി​നോ, ആ​ന്‍റ​ണി എ​ന്നി​വ​രും അ​ഭി​ന​ന്ദ​നം അ​ർ​ഹി​യ്ക്കു​ന്നു.

ഇ​തി​നി​ടെ ര​ക്ഷാ​ദൗ​ത്യ​ത്തി​ന് യു​ക്രെ​യ്നി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. ഇ​ന്ത്യ​ക്കാ​ർ​ക്ക് കീ​വി​ൽ നി​ന്ന് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ണ്ടാ​കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പു​തി​യ നി​ർ​ദേ​ശം. കീ​വി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ട്രെ​യി​നി​ൽ അ​തി​ർ​ത്തി​യി​ൽ എ​ത്തി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, യു​ക്രെ​യ്നി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ നി​ന്ന് ഇ​ന്ത്യ​ക്കാ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. യു​ക്രെ​യ്നി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്ത് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ത്തേ​ക്ക് മാ​റാ​നാ​ണ് ഇ​ന്ത്യ​ക്കാ​ർ​ക്ക് അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്. കീ​വി​ൽ നി​ന്ന് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ ലി​വൈ​വി​ലേ​ക്ക് തീ​വ​ണ്ടി സ​ർ​വീ​സ് തു​ട​ങ്ങി.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​