• Logo

Allied Publications

Americas
ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ജൂ​ണ്‍ 11ന്
Share
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ്ര​മു​ഖ ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് റാ​ന്നി​യു​ടെ ഇ​രു​പ​ത്ത​ഞ്ചാം വാ​ർ​ഷി​കം (സി​ൽ​വ​ർ ജൂ​ബി​ലി) ജൂ​ണ്‍ 11 ന് ​ക്രി​സ്തോ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ചി​ന്‍റെ ക​മ​നീ​യ​മാ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

ജൂ​ണ്‍ 11ന് ​വൈ​കി​ട്ട് നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് തി​രി​തെ​ളി​യും. വൈ​കി​ട്ട് ന​ട​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​റ്റു സം​ഘ​ട​നാ നേ​താ​ക്ക​ളും അ​ണി​ചേ​രു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റെ​ജി ചെ​റു​ക​ത്ത​റ​യും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് നാ​യ​രും, ട്ര​ഷ​റ​ർ സു​നി​ൽ ലാ​മ​ണ്ണി​ലും സം​യു​ക്ത​മാ​യി അ​റി​യി​ച്ചു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടൊ​പ്പം ഡാ​ൻ​സ്, മി​മി​ക്രി, സം​ഗീ​ത​മ​ഴ സം​ഗീ​ത​ത്തി​ലൂ​ടെ... എ​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കു​ന്നു. അ​തി​നാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഗാ​യി​കാ​ഗാ​യ​ക·ാ​ർ അ​ണി​നി​ര​ക്കു​ന്നു. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന ആ​ളു​ക​ളെ ആ​ദ​രി​ക്കു​ക​യും, നാ​ട്ടി​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന പ​ത്ത് കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കു​ന്നു.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ​കി​ട്ടേ​കു​വാ​ൻ ജോ​ർ​ജ് മാ​ത്യു, മ​നു ചെ​റു​ക​ത്ത​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​തി​ന​ഞ്ചം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ന്ന അ​ത്താ​ഴ വി​രു​ന്നി​ന്‍റെ ചു​മ​ത​ല മാ​ത്യു ജോ​ർ​ജ്, ബി​ബി​ൻ എ​ന്നി​വ​രും, സ്റ്റേ​ജ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ര​ക്ഷാ​ധി​കാ​രി ജോ​ണ്‍ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ക്കോ, ഡെ​ന്നീ​സ് ജേ​ക്ക​ബ് എ​ന്നി​വ​രും പ്ര​വ​ർ​ത്തി​ക്കു​ന്നു. ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് വ​നി​താ പ്ര​തി​നി​ധി​ക​ളാ​യ സാ​ലി റെ​ജി, ദീ​പാ ജ​യിം​സ്, ജ​യ​ശ്രീ നാ​യ​ർ, സു​നി സു​നി​ൽ, എ​ലി​സ​ബ​ത്ത് ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

സു​രേ​ഷ് നാ​യ​ർ

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.