• Logo

Allied Publications

Middle East & Gulf
വേൾഡ് മലയാളി കൗണ്‍സിൽ ബഹ്റിൻ പ്രൊവിൻസിന്‍റെ പ്രവർത്തനോദ്ഘാടനം
Share
മനാമ: വേൾഡ് മലയാളി കൗണ്‍സിൽ ബഹ്റിൻ പ്രൊവിൻസിന്‍റെ 2022 2023 എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദഘാടനം ഫെബ്രുവരി 25 വൈകുന്നേരം ബഹ്റിൻ മീഡിയസിറ്റിയിൽ രാജാമണി, (ഇന്ത്യൻ അംബാസിഡർ നെതർലൻഡ്സ് ,ഓഫീസർ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടി, ഗവണ്‍മെന്‍റ് ഓഫ് കേരള) ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജോർജ് കള്ളിവയലിൽ (സീനിയർ ജേർണലിസ്റ്റ് , ദീപിക, ഡൽഹി ബ്യുറോ) വിശിഷ്ടാതിഥി ആയിരുന്നു. ജോർജ്, ണങഇ വേൾഡ് മലയാളി കൗണ്‍സിലിന്‍റെ സാമൂഹിക, സേവന പ്രവർത്തനങ്ങളെ പ്രശംസിച്ചു സംസാരിച്ചു.

വേൾഡ് മലയാളി കൗണ്‍സിൽ ബഹ്റിൻ പ്രൊവിൻസ് പ്രസിഡന്‍റ് എബ്രഹാം സാമുവൽ അധ്യക്ഷ്യനായിരുന്ന ചടങ്ങിൽ വേൾഡ് മലയാളി കൗണ്‍സിൽ ബഹ്റിൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി പ്രേംജിത് സ്വാഗതം പറഞ്ഞു തുടർന്ന് ബഹ്റിൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ സംസാരിച്ചു. വേൾഡ് മലയാളീ കൗണ്‍സിൽ ബഹ്റിൻ പ്രൊവിൻസിന്‍റെ 2022 2023 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഒൗദ്യോഗിക സ്ഥാനങ്ങൾ ഏറ്റെടുത്തു.

ബാബു കുഞ്ഞിരാമൻ (ചെയർമാൻ), എബ്രഹാം സാമുവൽ (പ്രസിഡന്‍റ്), പ്രേംജിത് (ജനറൽ സെക്രട്ടറി ), ഹരീഷ് നായർ ( വൈസ് പ്രസിഡൻറ്), ജിജോ ബേബി (ട്രഷറർ), ദീപ ജയചന്ദ്രൻ ( വൈസ് ചെയർപേഴ്സണ്‍ ) ജൈസണ്‍ ( വൈസ് പ്രസിഡന്‍റ് ബിസിനസ് ഫോറം ), വിനോദ് നാരായണൻ ( വൈസ് ചെയർമാൻ എഡ്യൂക്കേഷൻ & മീഡിയ, വിനയചന്ദ്രൻ ( വൈസ് ചെയർമാൻ, മെന്പർഷിപ് & കൾച്ചറൽ പ്രോഗ്രാംസ്), ഗണേഷ് നന്പൂതിരി (അസോസിയേറ്റ് സെക്രട്ടറി ), അബ്ദുല്ല ബെള്ളിപ്പാടി(മെന്പർ), എബി തോമസ്(മെന്പർ), ബൈജു കെ.എസ് (മെന്പർ), രാജീവ് വെള്ളിക്കോത്ത് (മെന്പർ) ഭാരവാഹികളെ തെരഞ്ഞെടുത്തു.

തുടർന്ന് ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, മിഡിൽ ഈസ്റ്റ് പ്രസിഡന്‍റ് രാധാകൃഷ്ണൻ തെരുവത്ത് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വേൾഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജോണ്‍ മത്തായിയെ, മിഡിൽ ഈസ്റ്റ് പ്രസിഡന്‍റ് രാധാകൃഷ്ണൻ തെരുവത്ത് ആദരിച്ചു. വേൾഡ് മലയാളി കൗണ്‍സിലിന്‍റെ ബഹ്റിൻ പ്രോവിൻസ് വൈസ് പ്രസിഡന്‍റ് ഹരീഷ് നായർ വനിതാവിഭാഗം അംഗങ്ങളെ പരിചയപ്പെടുത്തി. അമേരിക്ക, ജർമനി, യുകെ, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നും വേൾഡ് മലയാളി കൗണ്‍സിലിന്‍റെ നിരവധി ഭാരവാഹികളും പ്രതിനിധികളും സൂം ലൈവിൽ പങ്കെടുത്തു.

വേൾഡ് മലയാളീ കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്‍റ് ഗോപാലപിള്ള (യുഎസ്എ)) ബഹ്റിൻ പ്രോവിൻസിന്‍റെ പുതിയ ഭാരവാഹികളെ അഭിസംബോധന ചെയ്തു. മിഡിൽ ഈസ്റ്റ് റീജണ്‍ ചെയർമാൻ അബ്ദുൾ കലാം, മിഡിൽ ഈസ്റ്റ് റീജണ്‍ ജനറൽ സെക്രട്ടറി ദീപു ജോണ്‍, വേൾഡ് മലയാളീ കൗണ്‍സിൽ മിഡിൽ ഈസ്റ്റ് റീജിയണ്‍ നോമിനേഷൻ & ഇലെക്ഷൻ കമ്മിഷണർ ജെയിംസ് എന്നിവർ സംസാരിച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.