• Logo

Allied Publications

Americas
റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തെ അ​പ​ല​പി​ച്ചു ട്രം​പ്; 2024ൽ ​മ​ത്സ​രി​ക്കു​മെ​ന്നു സൂ​ച​ന
Share
ഫ്ളോ​റി​ഡ: റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​തോ​ടൊ​പ്പം 2024ൽ ​ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന​യും. ഫെ​ബ്രു​വ​രി 26 ശ​നി​യാ​ഴ്ച ഫ്ളോ​റി​ഡ​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ട്രം​പ് ത​ന്‍റെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ച​ത്. യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.​ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ണ്‍​സ​ർ​വേ​റ്റി​വ് ഗാ​ത​റിം​ഗി​ൽ പ്ര​സം​ഗി​ക്ക​വെ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ ബ​ല​ഹീ​ന​ത​യാ​ണ് റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പു​ട്ടി​ൻ ചൂ​ഷ​ണം ചെ​യ്യു​ന്ന​തെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കാ​ത്ത ലോ​ക നേ​താ​ക്ക​ളെ​യും ട്രം​പ് വി​മ​ർ​ശി​ച്ചു. 2020ൽ ​ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ത്തി​യ അ​ട്ടി​മ​റി​യാ​ണ് ബൈ​ഡ​ന്‍റെ വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​തെ​ന്ന ആ​രോ​പ​ണം ട്രം​പ് ആ​വ​ർ​ത്തി​ച്ചു.

അ​മേ​രി​ക്ക​യു​ടെ എ​ല്ലാ രം​ഗ​ങ്ങ​ളി​ലു​മു​ള്ള ത​ക​ർ​ച്ച​യെ കു​റി​ച്ചും നി​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം. 2020ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ത​ട്ടി​യെ​ടു​ക്കാ​തി​രി​ക്കു​ക​യും ഞാ​ൻ പ്ര​സി​ഡ​ന്‍റാ​കു​ക​യും ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ ഇ​തു സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടു കൂ​ടി​യാ​ണ് യോ​ഗ പ്ര​തി​നി​ധി​ക​ൾ ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ച്ച​ത്. ട്രം​പ് 2024ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ശ​നി​യാ​ഴ്ച ന​ൽ​കി​യ സൂ​ച​ന അ​തി​ലേ​ക്കാ​ന​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നു രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു.

പി.​പി. ചെ​റി​യാ​ൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.