• Logo

Allied Publications

Europe
ആ​ശ​ങ്ക​യ​റി​യി​ച്ച് മാ​ർ​പാ​പ്പാ റ​ഷ്യ​ൻ എം​ബ​സി​യി​ൽ നേ​രി​ട്ടെ​ത്തി
Share
റോം: ​യു​ക്രെ​യ്നി​ലെ റ​ഷ്യ​ൻ അ​ധി​നി​വേ​ശ​ത്തി​നെ​തി​രാ​യ പ്ര​തി​ക​ര​ണ​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​യെ​ന്നോ​ണം വെ​ള്ളി​യാ​ഴ്ച വ​ത്തി​ക്കാ​നി​ലെ റ​ഷ്യ​ൻ എം​ബ​സി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി യു​ദ്ധ​മു​ണ്ടാ​യ​തി​ന്‍റെ വേ​ദ​ന​യും ആ​കു​ല​ത​യും അ​റി​യി​ച്ചു.

യു​ദ്ധ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കാ​നാ​ണ് മാ​ർ​പാ​പ്പാ എം​ബ​സി​യി​ൽ പോ​യ​തെ​ന്ന് വ​ത്തി​ക്കാ​ൻ വ​ക്താ​വ് മാ​റ്റി​യോ ബ്രൂ​ണി പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ദ്ദേ​ഹം മ​റ്റു വി​ശ​ദാം​ശ​ങ്ങ​ൾ ഒ​ന്നും ന​ൽ​കി​യി​ല്ല. ഒ​രു യു​ദ്ധ​സ​മാ​ന സം​ഘ​ർ​ഷ​ത്തി​നി​ടെ ഒ​രു മാ​ർ​പാ​പ്പാ നേ​രി​ട്ട് ഒ​രു രാ​ജ്യ​ത്തി​ന്‍റെ എം​ബ​സി സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

പ്രോ​ട്ടോ​ക്കോ​ൾ മ​റി​ക​ട​ന്നാ​ണ് റ​ഷ്യ​ൻ എം​ബ​സി​യി​ലെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ റോ​മി​ലെ വി​യാ ഡെ​ല്ല കോ​ണ്‍​സി​ലി​യാ​സി​യ​ണി​ലു​ള്ള റ​ഷ്യ​ൻ എം​ബ​സി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ചെ​ല​വ​ഴി​ച്ചു.

മാ​ർ​ച്ച് 2 യു​ക്രെ​യ്നി​ൽ പ്രാ​ർ​ഥ​ന​യു​ടെ​യും ഉ​പ​വാ​സ​ത്തി​ന്‍റെ​യും ദി​ന​മാ​യി മാ​ർ​പ്പാ​പ്പ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വ​ത്തി​ക്കാ​ൻ പ്ര​സ് ഓ​ഫീ​സ് ഡ​യ​റ​ക്ട​ർ മാ​റ്റി​യോ ബ്രൂ​ണി സ്ഥി​രീ​ക​രി​ച്ച പ്ര​കാ​രം ഒ​രു വെ​ള്ള കാ​റി​ലാ​ണ് പാ​പ്പാ വി​യാ ഡെ​ല്ല കോ​ണ്‍​സി​ലി​യാ​സി​യോ​ണി​ലെ കെ​ട്ടി​ട​ത്തി​ൽ എ​ത്തി​യ​ത്.

ഫെ​ബ്രു​വ​രി 24 രാ​ത്രി മു​ത​ൽ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ളു​ടെ പ​രി​ണാ​മം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണ്. ബു​ധ​നാ​ഴ്ച പൊ​തു സ​ദ​സി​ൽ, രാ​ജ്യ​ത്തെ മോ​ശ​മാ​യ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് മാ​ർ​പ്പാ​പ്പ വ​ലി​യ ദുഃ​ഖം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

മാ​ർ​ച്ച് 2, വി​ഭൂ​തി ദി​ന​ത്തി​ൽ പ്രാ​ർ​ഥി​ച്ചും ഉ​പ​വാ​സം അ​നു​ഷ്ഠി​ച്ചും സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള ഒ​രു സം​യു​ക്ത യാ​ച​ന​യി​ൽ വി​ശ്വാ​സി​ക​ളും അ​വി​ശ്വാ​സി​ക​ളും ഒ​ന്നി​ക്കാ​ൻ പാ​പ്പാ ആ​ഹ്വാ​നം ചെ​യ്തു. അ​ക്ര​മ​ത്തി​ന്‍റെ പൈ​ശാ​ചി​ക​മാ​യ വി​വേ​ക​ശൂ​ന്യ​ത​യ്ക്ക് ദൈ​വ​ത്തി​ന്‍റെ ആ​യു​ധ​ങ്ങ​ൾ, പ്രാ​ർ​ഥ​ന​യും ഉ​പ​വാ​സ​വും കൊ​ണ്ട് ഉ​ത്ത​രം ല​ഭി​ക്കു​മെ​ന്ന് യേ​ശു ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു​വെ​ന്നും പാ​പ്പാ പ​റ​ഞ്ഞു. ലോ​ക​ത്തി​ന്‍റെ വി​ധി കൈ​യി​ലെ​ടു​ത്ത​വ​ർ യു​ദ്ധ​ത്തി​ന്‍റെ ഭീ​ക​ര​ത​യി​ൽ നി​ന്ന് ന​മ്മെ ര​ക്ഷി​ക്ക​ട്ടെ​യെ​ന്നും പ​റ​ഞ്ഞു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം