• Logo

Allied Publications

Americas
ബൈഡൻ വാഗ്ദാനം നിറവേറ്റി; സുപ്രീം കോടതിക്ക് ആദ്യ കറുത്തവർഗക്കാരി ജഡ്ജി
Share
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാൽ സുപ്രീം കോടതിയിൽ ഒഴിവു വരുന്ന സ്ഥാനത്തേക്ക് കറുത്തവർഗക്കാരിയെ നിയ‌മിക്കുമെന്ന വാഗ്ദാനം ജോ ബൈഡൻ നിറവേറ്റി.

ഡിസ്ട്രിക്ട് ഓഫ് കൊളംബിയ സർക്യൂട്ട് യുണൈറ്റഡ് സ്റ്റേറ്റ്സ് കോർട്ട് ഓഫ് അപ്പറൻസിൽ സർക്യൂട്ട് ജഡ്ജി ആയി പ്രവർത്തിക്കുന്ന കേതൻജി ബ്രൗൺ ജാക്സനെയാണ് പുതിയ സുപ്രീം കോടതി അസോസിയേറ്റ് ജഡ്ജിയായി ബൈഡൻ നോമിനേറ്റ് ചെയ്തിരിക്കുന്നത്.

നിയമനം സെനറ്റ് അംഗീകരിക്കുന്നതോടെ നിലവിലെ ജഡ്ജി സ്റ്റീഫൻ ബ്രെയർ വിരമിക്കുന്ന ഒഴിവിൽ കേതൻജി നിയമിതയാകും.

ഇതോടെ അമേരിക്കയുടെ ചരിത്രത്തിൽ സുപ്രീം കോടതിയിൽ നിയമിതയാകുന്ന ആദ്യ കറുത്തവർഗക്കാരി ജഡ്ജിയും ‌യുഎസ് സുപ്രീം കോടതിയിലെ ആറാമത്തെ വനിതാ ജഡ്ജിയും എന്ന ബഹുമതിയും കേതൻജിയെ തേടിയെത്തും.

ജോണി ബ്രൗൺഎല്ലേരി എന്നീ ദന്പതികളുടെ മകളായി 1970 സെപ്റ്റംബർ 14 നു വാഷിംഗ്ടണിലായിരുന്നു കേതൻജിയുടെ ജനനം. മയാമി പൽമറ്റോ സീനിയർ ഹൈസ്കൂൾ, ഹാർവാർഡ് യൂണിവേഴ്സിറ്റി, ഹാർവാർഡ് ലൊ സ്കൂൾ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1996 ൽ ജുഡീഷറിയിൽ ഡോക്ടർ ബിരുദം കരസ്ഥമാക്കി. 1996 മുതൽ 2000 വരെ വിവിധ കോടതികളിൽ പ്രഗൽഭ ജഡ്ജിമാരുടെ ക്ലർക്കായി പ്രവർത്തിച്ചു.

നിയമത്തിൽ അഗാധ പാണ്ഡിത്യമുള്ള കേതൻജിയുടെ നിയമനം ‌യുഎസ് സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണയോടെ അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭർത്താവ്: പാട്രിക് ജി. ജാക്സൻ. ‌ഇവർക്ക് രണ്ടു കുട്ടികൾ.

പി.പി. ചെറിയാൻ

40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.
ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഓ​സ്ട്രേ​ലി​യ ക്വീ​ൻ​സ്ലാ​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ.
ക്വീ​ൻ​സ്ലാ​ൻ​ഡ് : ഐഒസി ​ഓ​സ്ട്രേ​ലി​യ​യു​ടെ ക്വീ​ൻ​സ്ലാ​ൻ​ഡ് ക​മ്മി​റ്റി രൂ​പീ​കൃ​ത​മാ​യി.