• Logo

Allied Publications

Americas
യുക്രെയ്ൻ അഭയാർഥികളെ സ്വാഗതം ചെയ്ത് ന്യൂ‌യോർക്ക് ഗവർണർ
Share
ന്യൂയോർക്ക്: റഷ്യൻ ആക്രമണത്തെതുടർന്നു രാജ്യത്തുനിന്നും പാലായനം ചെയ്യേണ്ടിവരുന്ന യുക്രേനിയൻ അഭയാർഥികളെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ തയാറാണെന്ന് ന്യൂയോർക്ക് ഗവർ‌ണർ ഹോച്ചൽ.

നദിയുടെ തീരത്ത് തല ഉയർത്തി നിൽക്കുന്ന ലിബർട്ടി ഓഫ് സ്റ്റാച്യു നൽകുന്ന സന്ദേശം ഞങ്ങൾ അഭയാർഥികളെ സ്വാഗതം ചെയ്യുന്നു എന്നതാണെന്നും വെള്ളിയാഴ്ച നടത്തിയ പ്രസ്താവനയിൽ ഗവർണർ ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ സംസ്ഥാനത്ത് അഭയം തേടി എത്തുന്നവരെ സംരക്ഷിക്കുന്നതിന് ഞങ്ങൾ തയാറായികഴിഞ്ഞുവെന്നും ഗവർണർ കൂട്ടിചേർത്തു.

യുക്രെയ്ൻഅമേരിക്കൻ വംശജർ ഏറ്റവും കൂടുതൽ തിങ്ങിപാർക്കുന്ന സംസ്ഥാനമാണ് ന്യൂയോർക്ക്. റഷ്യൻ സൈനികർ അയൽരാജ്യമായ യുക്രെയ്നിലേക്ക് തള്ളിക്കയറുന്പോൾ യുക്രെയ്നിലെ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങളിൽ അർപ്പിതമാണെന്നും ഞങ്ങളുടെ പ്രാർഥന എപ്പോഴും യുക്രെയ്ൻ ജനതയ്ക്കൊപ്പമാണെന്നും ഗവർണർ പറഞ്ഞു.

ന്യൂയോർക്ക്, യുക്രെയ്ൻ ജനതക്ക് സുരക്ഷിതത്വവും സ്നേഹവും നൽകുന്ന വിശുദ്ധ ഭൂമിയാണ്. റഷ്യൻ അധിനിവേശത്തെ ഭയത്തോടെയാണ് നോക്കി കാണുന്നത്. പൂർണമായും യുക്രെയ്ൻ റഷ്യയുടെ അധീനതയിലായാൽ ലക്ഷക്കണക്കിനു അഭയാർഥികളായിരിക്കും അതിർത്തി രാജ്യങ്ങളിലേക്ക് എത്തുക. യുക്രെയ്ൻ ജനതയുടെ സ്വാതന്ത്ര്യത്തിൽ കടന്നുകയറുന്നതിനുള്ള റഷ്യൻ നീക്കത്തെ ചെറുക്കുന്നതിന് ബൈഡൻ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നതായും ഗവർണർ ഹോച്ചൽ പറഞ്ഞു.

പി.പി. ചെറിയാൻ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​