• Logo

Allied Publications

Europe
നോർവേയിലെ ധ്രുവ കാലാവസ്ഥ ഗവേഷണ സംഘത്തെ നയിക്കാൻ മലയാളി
Share
ഓസ്‌ലോ: നോർവേയിലെ ബെർക്നസ് സെന്‍റർ ഫോർ ക്ലൈമറ്റ് (Bjerknes Centre for Climate) റിസർച്ചിലെ ധ്രുവ കാലാവസ്ഥ ഗവേഷണ സംഘത്തെ നയിക്കാന്‌ ‌ഒരു മലയാളിയും. നാൻസൻ എൻവയോൺമെന്‍റൽ ആൻഡ് റിമോട്ട് സെൻസിംഗ് സെന്‍ററിലെ സമുദ്രശാസ്ത്ര വിഭാഗം ശാസ്ത്രഞ്ജനായ ഡോ.റോഷിൻ. പി. രാജ് ആണ് ഗവേഷണ കേന്ദ്രത്തിന്‍റെ കോ ലീഡർ ആയി നിയമിതനായത്.

നോർവേയിലെ പ്രധാന ഭൗമ കാലാവസ്ഥ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള എഴുപതിൽപരം ഭൗമ കാലാവസ്ഥ ഗവേഷകർ അടങ്ങുന്ന സംഘത്തിന്‍റെ നേതൃനിരയിലേക്കാണ് നിയമനം. ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യാക്കാരൻ കൂടിയാണ് റോഷിൻ. പി. രാജ്.

കുസാറ്റിൽ നിന്നും സമുദ്രശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും യൂണിവേഴ്സിറ്റി ഓഫ് ബർഗനിൽ നിന്ന് ഡോക്ടറേറ്റും നേടിയ റോഷിൻ പി.രാജ് കഴിഞ്ഞ പത്തു വർഷമായി നോർവേയിലെ നാൻസൻ സെന്‍ററിൽ ശാസ്ത്രഞ്ജനായി പ്രവർത്തിക്കുന്നു.

എറണാകുളം ഏലൂർ നാരായണത്തു പുത്തൻവീട്ടിൽ പി. രാജന്‍റേയും സതിയുടേയും മകനാണ്.യൂണിവേഴ്സിറ്റി ഓഫ് ബർഗനിലെ എൻജിനിയറായ ധന്യയാണ് ഭാര്യ. മകൻ ഋഷിധർ.

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.