• Logo

Allied Publications

Delhi
ആശങ്ക അകറ്റാൻ ആശ്വാസവുമായി ഡിഎംസി
Share
ഡൽഹി: ഡൽഹിയിൽ മരണനിരക്കുകൾ ഏറി വരുമ്പോൾ എങ്ങും ആശങ്ക വർധിക്കുന്ന സാഹചര്യത്തിൽ ഇത്തവണയും പതിവുപോലെ ആശങ്ക അകറ്റാൻ ഡിഎംസി ആശ്വാസവുമായി എത്തുന്നു.

ഫെബ്രുവരി 27 നു (ഞായർ) രാവിലെ പത്തിന് ഡിഎംസിയുടെ ആഭിമുഖ്യത്തിൽ ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റലിലെ പ്രമുഖ ഡോക്ടർമാർ നയിക്കുന്ന ബോധവൽക്കരണ ക്യാമ്പ് കഴിഞ്ഞ ഒരാഴ്ചയിൽ അഞ്ചിലേറെ മരണം സംഭവിച്ച ആശ്രമം ഏരിയയിൽ വച്ചു നടത്തുന്നു.

ബോധവൽക്കരണ ക്യാമ്പിനു ശേഷം തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ സൗകരാർത്ഥം ആയുർവേദ അലോപ്പതി ഹോമിയോപതി വിഭാഗങ്ങളിൽ പ്രശസ്തരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ചത്തർപൂർ, ഹോമിയോ മെഡിക്കൽ കോളജ് മോതിബാഗ്, ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ സാകേത് എന്നീ ആശുപത്രികളുടെ
സംയുക്ത സഹകരണത്തോടെ സൗജന്യ മെഡിക്കൽ ചെക്ക് അപ്പ് നടത്തുമെന്ന് ഡിഎംസി ചെയർപെഴ്സൺ അഡ്വ. ദീപാ ജോസഫ് അറിയിച്ചു.

ബോധവത്ക്കരണ ക്ട്ലാസിനോടനുബന്ധിച്ചു സൗജന്യ ചെക് അപ്പ് രെജിസ്ട്രേഷൻ ഉണ്ടായിരിക്കും. ഓൺലൈൻ വഴിയും രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഓരോ വിഭാഗങ്ങളിലും 10 പേർക്കു വീതമായി മൊത്തം 30 പേർക്ക് ഒരു ദിവസം പരിശോധനക്കുള്ള സൗകര്യമുണ്ടാകും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ക്രമത്തിലാകും പരിശോധന തിയതി ലഭ്യമാകുക.

ഹൃദയ സംബന്ധമായ രോഗങ്ങൾ, ബിപി, ഷുഗർ, ശരീരവേദനകൾ തുടങ്ങിയവരും, ക്രോണിക് രോഗങ്ങൾ ഉള്ളവർ നിർബന്ധമായും ഈ അവസരം പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.

വിവരങ്ങൾക്ക് ഡി എം സിയുടെ ഭാരവാഹികളുമായി താഴെ കാണുന്ന നമ്പരുകളിൽ (9911886797, 9953913456, 9811281027, 8527649020) ബന്ധപ്പെടുക.

ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല 28 മു​ത​ൽ.
ന്യൂ​ഡ​ൽ​ഹി: 21ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഈ ​മാ​സം 28,29 തീ‌​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​എ1 പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും.
ഡ​ല്‍​ഹി​യി​ല്‍ വ​നി​താ ഡോ​ക്‌ടര്‍​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ വ​നി​താ ഡോ​ക്‌ടര്‍​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ശു​ചീ​ക​ര​ണ ദിനം സംഘടിപ്പിക്കുന്നു.
ന്യൂഡൽഹി: ഡി​എം​എ ആ​ശ്രം ശ്രീ​നി​വാ​സ്പു​രി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ ഉ​ത്സ​വരാ​വ് ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്
മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​കന്‍റെ മരണം: കൊ​ല​പാ​ത​ക​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.
ന്യൂ​ഡ​ല്‍​ഹി: ദ്വാ​ര​ക മേ​ഖ​ല​യി​ലെ പാ​ര്‍​ക്കി​ല്‍ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പ