• Logo

Allied Publications

Europe
ചെര്‍ണോബില്‍ പിടിച്ചെടുത്ത റഷ്യന്‍ സൈന്യം കീവിനരികെ
Share
ബര്‍ലിന്‍: ലോകത്തെ നടുക്കിയ ഏറ്റവും വലിയ ആണവദുരന്തം നടന്ന ചെര്‍ണോബില്‍ ആണവനിലയം പിടിച്ചടക്കിയ റഷ്യന്‍ സൈന്യം നിലയത്തിന്‍റെ നിയന്ത്രണവും ഏറ്റെടുത്തു. നിലയത്തിന്‍റെ അധികൃതരെയും അവിടത്തെ ഉദ്യോഗസ്ഥരെയും റഷ്യന്‍ സൈന്യം ബന്ദികളാക്കി.

കരമാര്‍ഗം മൂന്നു വശത്തുനിന്നും, അതിനു പുറമേ ആകാശത്തുനിന്നും കടലില്‍ നിന്നും ഒരേസമയം യുക്രെയ്നെ ആക്രമിക്കുന്ന റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ മേഖലയും പിടിച്ചെടുത്തു. രണ്ടാം ലോകയുദ്ധത്തിനു ശേഷം യൂറോപ്പ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ആക്രമണമായി ഇതു മാറിക്കഴിഞ്ഞു.

1986ല്‍ ആണവദുരന്തമുണ്ടായ നഗരമാണ് ചെര്‍ണോബില്‍. റഷ്യന്‍ നിയന്ത്രണത്തില്‍ ആണവനിലയസുരക്ഷ ഉറപ്പില്ലെന്നാണ് യുക്രെയ്ന്റെ പ്രതികരണം.

തലസ്ഥാനമായ കീവിനു 15 കിലോമീറ്ററകലെ ഗോസ്റേറാമില്‍ വിമാനത്താവളം റഷ്യ പിടിച്ചു. യുക്രെയ്നിലെ ഡോണ്‍ബാസില്‍ സൈനിക ദൗത്യം ആരംഭിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് കീവ്, ഹര്‍കീവ് എന്നിവയടക്കം 12 നഗരങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയത്.

യുക്രെയ്ന്‍റെ കിഴക്ക്, വടക്ക്, തെക്ക് മേഖലകളില്‍ ആക്രമണമുണ്ടായി. ബെലാറൂസില്‍നിന്നു വടക്കന്‍ യുക്രെയ്നിലെ ചെര്‍ണീവിലേക്കു കരസേന കടന്നുകയറി. കരിങ്കടല്‍, അസോവ് കടല്‍ എന്നിവിടങ്ങളിലൂടെ റഷ്യന്‍ നാവികസേനയും യുക്രെയ്നില്‍ ആക്രമണം നടത്തുകയാണ്.

83 സേനാ താവളങ്ങള്‍ നശിപ്പിച്ചതായി റഷ്യ അവകാശപ്പെടുന്നു.നിലവിൽ യുക്രയ്നിലെ മറ്റ് നാല് ആണവനിലയങ്ങൾ സുരക്ഷിതമായി പ്രവർത്തിക്കുന്നു. ചെർണോബിലിലെ ആണവ അവശിഷ്ടങ്ങൾ അവിടെത്തന്നെ സൂക്ഷിച്ചിരിക്കുകയുമാണ്. റഷ്യ നിയന്ത്രണം ഏറ്റെടുത്താൽ ചെർണോബിലിലെ ആണവ അവശിഷ്ടങ്ങൾ സുരക്ഷിതമായിത്തന്നെ തുടരുമോ എന്ന ആശങ്കയും നാറ്റോ രാജ്യങ്ങളടക്കം ഉന്നയിക്കുന്നുണ്ട്.

ജോസ് കുന്പിളുവേലിൽ

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.