• Logo

Allied Publications

Europe
വിയന്നയില്‍ അന്തരിച്ച ജിം ജോര്‍ജിന്‍റെ സംസ്‌കാരം മാര്‍ച്ച് ഒന്നിന്
Share
വിയന്ന: ഫെബ്രുവരി 23ന് അന്തരിച്ച വിയന്ന രണ്ടാംതലമുറയിലെ ജിം ജോര്‍ജ് കുഴിയിലിന്‍റെ (36) സംസ്‌കാര ശുശ്രുഷകള്‍ മാര്‍ച്ച് ഒന്നിന് നടക്കും. ജിമ്മിന്‍റെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ടുള്ള ശുശ്രുഷയും വിശുദ്ധ കുര്‍ബാനയും ഫെബ്രുവരി 25ന് വൈകിട്ട് 6.30ന് വിയന്നയിലെ എട്ടാമത്തെ ജില്ലയിലുള്ള ബ്രൈറ്റന്‍ഫെല്‍ഡ് (Florianigasse 70, 1080 Wien) ദേവാലയത്തില്‍ നടക്കും.

മൃതസംസ്‌കാര ശുശ്രുഷകള്‍ മാര്‍ച്ച് ഒന്നാം തിയതി വിയന്നയ്ക്ക് സമീപമുള്ള ദോയ്ച്ച് വാഗ്രാം സെമിത്തേരിയില്‍ (Friedhofstraße 14, 2232 DeutschWagram) രാവിലെ 9.30ന് നടക്കും. ഓസ്ട്രിയയിലെ മോര്‍ ഇവാനിയോസ് സീറോ മലങ്കര കത്തോലിക്ക ഇടവകയുടെ വികാരി ഫാ. ഷൈജു മാത്യു ഒഐസി ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.

ഏകദേശം മൂന്നര പതിറ്റാണ്ട് മുമ്പ് കോട്ടയത്തുനിന്നും ഓസ്ട്രിയയിലേയ്ക്ക് കുടിയേറിയ വാകത്താനം കിഴക്കേകൂറ്റ് കുഴിയില്‍ ജോര്‍ജ് – മറിയാമ്മ ദമ്പതികളുടെ മൂത്ത പുത്രനാണു ജിം. വിയന്നയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജിം സ്വന്തമായി ഫിനാന്‍സ് കണ്‍സല്‍ട്ടിങ് രംഗത്ത് സ്ഥാപനം നടത്തുകയായിരുന്നു. ഏതാനും നാളുകളായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ മരണം കവരുകയായിരുന്നു. വിയന്നയിലെ യൂണിേവേഴ്‌സിറ്റി ഹോസ്പിറ്റലിലായിരുന്നു നിര്യാണം.

പുലിയൂര്‍ കൊളഞ്ഞികൊമ്പില്‍ പരേതനായ കെ.പി ജോര്‍ജിന്‍റേയും മോളിയുടെയും മൂത്ത പുത്രി നയന ജോര്‍ജ്ജാണ് പത്‌നി. ഏക പുത്രി അബിഗേല്‍. ജോയല്‍ ജോര്‍ജ് സഹോദരനും, ജൂലിയ സഹോദരിയുമാണ്. ഓസ്ട്രയയിലെ മലയാളി പ്രവാസി സമൂഹം അനുശോചിച്ചു.

Address
Friedhof DeutschWagram
Friedhofstraße 14
2232 DeutschWagram

ജോബി ആന്‍റണി

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്