• Logo

Allied Publications

Europe
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി; നിവേദ്യ കലാതിലകം, വൈഭവ് കലാപ്രതിഭ
Share
ബെർമിംഗ്ഹാം (ലണ്ടൻ): പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് കൊടിയിറങ്ങി. ബെർമിംഗ്ഹാമിലെ നെടുമുടി വേണു നഗറിൽ ലഫ്ബറോ ബിഷപ് ഫാ. സാജു മുതലാളി മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.

തുടർന്നു നടത്തിയ ഹൃദ്യമായ പ്രസംഗത്തിൽ ജന്മനാടിനെയും മറ്റും പരാമർശിച്ച് അദ്ദേഹം സദസിനെ കൈയ്യിലെടുത്തു. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ച യുക്മ നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു. പ്രസിഡന്‍റ് മനോജ് കുമാർ പിള്ള ബിഷപ് സാജു മുതലാളിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ചടങ്ങിൽ യുക്മ ദേശീയ കലാമേളയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ യുക്മ ദേശീയ റീജണൽ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

കലാമേളയിൽ എൺപത് പോയിന്‍റ് നേടി യുക്മയുടെ ഏറ്റവും വലിയ റീജണായ സൗത്ത് ഈസ്റ്റ് റീജൺ ചാന്പ്യൻപട്ടവും കെ.ജെ.സെബാസ്റ്റ്യൻ കണ്ണംകുളം മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. പ്രസിഡന്‍റ് ആന്‍റണി ഏബ്രഹാം, സ്ഥാപക പ്രസിഡന്‍റ് വർഗീസ് ജോൺ, മുൻ ട്രഷറർ ഷാജി തോമസ്, സാസ്കാരിക വേദി രക്ഷാധികാരി സി.എ.ജോസഫ്, റീജൺ ജോയിന്‍റ് ട്രഷറർ വരുൺ ജോൺ തുടങ്ങിയവർ വിജയത്തിനു ചുക്കാൻ പിടിച്ചു.

73 പോയിന്‍റ് നേടി സൗത്ത് വെസ്റ്റ് റീജൺ ജോൺ കലവാണി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 70 പോയിന്‍റ് നേടിയ ഈസ്റ്റ് ആംഗ്ലിയ റീജൺ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

അസോസിയേഷനുകൾക്കുള്ള ചാമ്പ്യൻപട്ടം വിൽഷെയർ മലയാളി അസോസിയേഷൻ കരസ്ഥമാക്കി. 41 പോയിന്‍റ് നേടിയാണ് ജേതാക്കൾക്കുള്ള വർക്കി പാമ്പക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും സ്വന്തമാക്കിയത്.

32 പോയിന്‍റുമായി ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ (ലൂക്ക) രണ്ടാം സ്ഥാനക്കാർക്കുള്ള കെ.എം. പൈലി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 21 പോയിന്‍റ് നേടിയ ഈസ്റ്റ് യോർക് ഷെയർ കൾച്ചറൽ അസാേസിയേഷൻ മൂന്നാം സ്ഥാനവും നേടി.

നിവേദ്യ സുനിൽകുമാർ കലാതിലകം, വൈഭവ് ബിബിൻ കലാപ്രതിഭ

കോയിഡ് നിയന്ത്രണങ്ങൾ മൂലം തുടർച്ചയായ രണ്ടാം വർഷവും നടന്ന യുക്മ ദേശീയ വെർച്വൽ കലാമേളയിൽ കെസി ഡബ്ളിയു. ക്രോയ്ഡോണിലെ നിവേദ്യ സുനിൽ കുമാർ കലാതിലകവും ഡോർസെറ്റ് മലയാളി അസോസിയേഷനിലെ വൈഭവ് ബിബിൻ കലാപ്രതിഭ പട്ടവും കരസ്ഥമാക്കി. സിനിമാറ്റിക് ഡാൻസ്, ഇംഗ്ലീഷ് പ്രസംഗം, സോളോ സോംഗ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും സബ് ജൂണിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പും നിവേദ്യ നേടി. പ്രസംഗം (മലയാളം) ഒന്നാം സമ്മാനവും സിനിമാറ്റിക് ഡാൻസിൽ രണ്ടാംസ്ഥാനവും നേടിയാണ് വൈഭവ് കലാപ്രതിഭയായത്.

ഭാഷാ കേസരി, നാട്യ മയൂരം

മൺമറഞ്ഞ യുക്മയുടെ സ്ഥാപക നേതാക്കൻമാരിലൊരാളായ എബ്രഹാം വരമണ്ണിൽ ജോർജ് (അപ്പിച്ചായൻ) ന്‍റെ പേരിൽ അദ്ദേഹത്തിന്‍റെ മകൻ സുജിത്ത് എബ്രഹാം ഏർപ്പെടുത്തിയ ഭാഷാ കേസരി പുരസ്കാരം സാലിസ്ബറി മലയാളി അസോസിയേഷനിലെ അനു ടോം കരസ്ഥമാക്കി.

യുക്മയുടെ ഈസ്റ്റ് ആംഗ്ലിയ റീജ‌ൺ മുൻ പ്രസിഡന്‍റും സമാരാധ്യനും പ്രിയങ്കരനുമായിരുന്ന വേർപിരിഞ്ഞു പോയ രഞ്ജിത്ത് കുമാറിന്‍റെ (രഞ്ജിത്ത് ചേട്ടൻ) പേരിൽ അദ്ദേഹത്തിന്‍റെ കുടുബം ഏർപ്പെടുത്തിയ പുരസ്കാരം നാട്യമയൂരം പുരസ്കാരം വോക്കിംഗ് മലയാളി അസോസിയേഷനിലെ അഖില അജിത്തും സ്വന്തമാക്കി.

വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയവർ

കിഡ്‌സ് വിഭാഗത്തിൽ മൂന്നു കുട്ടികളാണ് ചാമ്പ്യൻഷിപ്പ് പങ്കിട്ടെടുത്തത്. ജാൻവി ജെ. നായർ (വിൽഷെയർ മലയാളി അസോസിയേഷൻ), നേത്ര നവീൻ (സികെസി കവൻട്രി), ടിയാ പ്രിൻസ് (നോർവിച്ച് മലയാളി അസോസിയേഷൻ) എന്നിവരാണ് കിഡ്‌സ് വിഭാഗം ചാമ്പ്യന്മാർ.

സബ് ജൂണിയർ വിഭാഗം ചാമ്പ്യൻഷിപ്പ് കലാതിലകം കൂടിയ നിവേദ്യ സുനിൽകുമാറും ജൂണിയർ വിഭാഗത്തിൽ ലൂട്ടൺ കേരളൈറ്റ്സ് അസോസിയേഷനിലെ ഈവ് ഐലിൻ ജോസഫും സീനിയർ വിഭാഗത്തിൽ നാട്യമയൂരം അഖില അജിത്തും ചാമ്പ്യന്മാരായി.

പന്ത്രണ്ടാമത് യുക്മ കലാമേളക്ക് കൊടിയിറങ്ങിയപ്പോൾ പ്രസിഡന്‍റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ കലാമേളയുടെ ചുമതല വഹിച്ചിരുന്നത് വൈസ് പ്രസിഡന്‍റ് ലിറ്റി ജിജോയും ജോയിന്‍റ് സെക്രട്ടറി സാജൻ സത്യനുമാണ്. യുക്മ കലാമേളയുടെ ബാക്ക് ഓഫീസ് ചുമതല വഹിച്ചിരുന്നത് ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ് എന്നിവരാണ്.

യുക്മ കലാമേളയുടെ രജിസ്ട്രേഷൻ മുതൽ അവസാന ഫലപ്രഖ്യാപനം വരെയുള്ള കാര്യങ്ങൾ ഏറ്റവും എളുപ്പവും സുതാര്യവുമാക്കിയിരിക്കുന്നത് പ്രത്യേകം സോഫ്റ്റ് വെയർ ഉയോഗിച്ചാണ്.

യുക്മ സൗത്ത് ഈസ്റ്റ് റീജൺ മുൻ സെക്രട്ടറി കൂടിയായ പി.എം. ജോസിന്‍റെ ഉടമസ്ഥതതയിലുള്ള ജെഎംപി സോഫ്റ്റ് വെയർ എന്ന സ്ഥാപനമാണ് ഇക്കാര്യങ്ങൾ എളുപ്പമാക്കിയിരിക്കുന്നത്.

യുക്മ കലാമേളയിലെ സമ്മാനങ്ങൾ നേരിട്ടു വാങ്ങാൻ സാധിക്കാത്തവർക്ക് പിന്നീട് എത്തിച്ചു നൽകുന്നതാണ്.

അലൈഡ് ഫിനാൻഷ്യൽ സർവീസ്, പോൾ ജോൺ ആൻഡ് കമ്പനി സോളിസിറ്റേഴ്സ്, മുത്തൂറ്റ് ഗ്രൂപ്പ്, എൻവിർട്സ് കൺസൾട്ടൻസി ലിമിറ്റഡ് എന്നിവരാണ് കലാമേളയുടെ സ്പോൺസർമാർ.

യുക്മ ദേശീയ വെർച്വൽ കലാമേള വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗീസ് നന്ദി പറഞ്ഞു.

യുക്മ ദേശീയ കലാമേള 2021 സമ്മാനദാന ചടങ്ങുകളിൽ ബെറ്റർ ഫ്രെയിസിനു വേണ്ടി രാജേഷ് നടേപ്പള്ളി എടുത്ത ഫോട്ടോകൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://photos.app.goo.gl/WSivBpZzaymR8HmP7

യുക്മ കലണ്ടർ പ്രകാശനം ചെയ്തു

യുക്മ കലണ്ടർ 2022 പ്രകാശനം യുക്മ ദേശീയ ഭാരവാഹികളുടെ മഹനീയ സാന്നിധ്യത്തിൽ ബിഷപ് ഫാ. സാജു മുതലാളി നിർവഹിച്ചു. മൾട്ടികളറിൽ അച്ചടിച്ച 2022ലെ കലണ്ടർ നാട്ടിൽ അച്ചടിച്ച് ഇവിടെ എത്തിക്കുകയായിരുന്നു. കലണ്ടറിൽ ഓരോ മാസത്തിലും കെടുത്തിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് അലൈഡ് ഫിനാൻസ് സ്പോൺസർ ചെയ്തിരിക്കുന്ന യുക്മ യു ഫോർച്യൂൺ സമ്മാനം കരസ്ഥമാക്കാവുന്നതാണ്. കോവിഡ് മൂലം കണ്ടെയ്നറുകൾ എത്തിച്ചേരാൻ താമസിച്ചതിനാലാണ് കലണ്ടറുകൾ കുറച്ച് വൈകിയത്. 25000 യുക്മ കലണ്ടറുകളാണ് അച്ചടിച്ച് വിതരണത്തിനെത്തിച്ചിരിക്കുന്നത്. കലണ്ടറുകൾ യുകെയിലെമ്പാടുമുള്ള പ്രദേശിക അംഗ അസോസിയേഷനുകളിലും അംഗ അസോസിയേഷൻ ഇല്ലാത്ത മറ്റിടങ്ങളിലും എത്തിച്ചിട്ടുണ്ട്. ഇനിയും കലണ്ടറുകൾ ആവശ്യമുള്ളവർ കലണ്ടറിന്‍റെ അച്ചടിയുടെയും വിതരണത്തിന്‍റേയും ചുമതല വഹിക്കുന്ന എബി സെബാസ്റ്റ്യൻ (07702862186), ടിറ്റോ തോമസ് (07723956930) എന്നിവരെ ബന്ധപ്പെടണ്ടേതാണ്.

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം