• Logo

Allied Publications

Middle East & Gulf
പാർലമെന്‍ററി രംഗത്തെ സഹകരണത്തിന് ഇന്ത്യയും യുഎഇയും ചർച്ച തുടങ്ങി
Share
അബുദാബി : നിയമനിർമാണ സഭകളുടെ പ്രവർത്തനത്തിൽ ഇന്ത്യയും യുഎഇ ‌യും സംയുക്ത പദ്ധതികൾ ആവിഷ്കരിക്കുന്നതു സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിച്ചു.

യുഎഇ യിൽ സന്ദർശനം നടത്തുന്ന ലോക്സഭാ സ്പീക്കർ ഓം ബിർള, അബുദാബി കിരീടാവകാശിയും ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ചാ വിഷയമായത് .

ഖസ്ർ അൽ ബാഹർ മജ്‌ലിസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കാനും നിയമനിർമാണ സഭകളുടെ പ്രവർത്തനത്തിൽ പരസ്‌പര പങ്കാളിത്തം വർധിപ്പിക്കാനും സമാധനവും സഹവർത്തിത്വവും വർധിപ്പിച്ച് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും തീരുമാനിച്ചു.

യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിനെ അഭിസംബോധന ചെയ്ത ഓം ബിർള ബഹിരാകാശം, ഐടി എന്നീ മേഖലകളിലെ സാധ്യതകൾ പങ്കു വയ്ക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും വ്യക്തമാക്കി. ‌

ആദ്യമായാണ് ഇന്ത്യയുടെ ഒരു ലോകസഭാ സ്പീക്കർ എഫ്എൻസിയിൽ പ്രസംഗിക്കുന്നത്. യുഎഇക്കു നേരെ അടുത്ത കാലത്തു നടന്ന അക്രമണങ്ങളെയും അദ്ദേഹം അപലപിച്ചു. യുഎഇ ഭരണകർത്താക്കളെയും മന്ത്രിമാരെയും സന്ദർശിക്കുന്ന സംഘം 25 നു ഇന്ത്യയിലേക്ക് മടങ്ങും.

അനിൽ സി. ഇടിക്കുള

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത