• Logo

Allied Publications

Europe
പുതിയ കരുനീക്കവുമായി പുടിന്‍; യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും വെട്ടിലായി
Share
ബെര്‍ലിന്‍: കിഴക്കന്‍ യുക്രെയ്നിലെ രണ്ടു റിപ്പബ്ളിക്കുകളെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ പ്രഖ്യാപനം യുക്രെയിനേയും പാശ്ചാത്യ രാജ്യങ്ങളും ഒരുപോലെ വെട്ടിലാക്കി.

ഡോണറ്റ്സ്കിലെയും ലുഹാന്‍സ്കിലെയും വിമത നേതാക്കള്‍ തിങ്കളാഴ്ച തങ്ങളെ സ്വതന്ത്ര റിപബ്ളിക്കുകളായി അംഗീകരിക്കണമെന്ന് പുടിനോട് അഭ്യര്‍ഥന നടത്തിയിരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. റഷ്യയുടെ സുരക്ഷാ കൗണ്‍സിലിന്‍റെ ഷെഡ്യൂള്‍ ചെയ്യപ്പെടാത്ത ഒരു യോഗത്തിലാണ് പുടിന്‍റെ ഈ പ്രഖ്യാപനം.

നിലവിലെ സാഹചര്യത്തില്‍ യുക്രെയ്നെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്ന പരാമര്‍ശമാണ് പുടിന്‍ നടത്തിയിരിക്കുന്നത്. ഇതാവട്ടെ നിലവിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകത്തില്‍ ഏറ്റവുമധികം ആശങ്കയുയര്‍ത്തുന്ന തര്‍ക്കമാണ് ഇപ്പോള്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്നത്.

പുടിന്‍ അധിനിവേശ പ്രദേശങ്ങള്‍ അംഗീകരിച്ചതോടെ വെട്ടിലായത് യുക്രെയ്നും അതിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളുമാണ്. സ്വയം പ്രഖ്യാപിത പീപ്പിള്‍സ് റിപ്പബ്ളിക്കുകളായ ഡോണറ്റ്സ്കിനെയും ലുഹാന്‍സ്കിനെയും സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഒപ്പുവച്ചെന്ന് തിങ്കളാഴ്ച വൈകുന്നേരം ഭരണസിരാകേന്ദ്രമായ ക്രെംലിന്‍ പ്രഖ്യാപിച്ചു.

അതിനിടെ റഷ്യയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തികൊണ്ട് ബ്രിട്ടന്‍ രംഗത്തുവന്നു. യുക്രെയ്നിൽ റഷ്യ അധിനിവേശം ആരംഭിച്ചുകഴിഞ്ഞെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിനുശേഷം ബ്രിട്ടീഷ് ആരോഗ്യമന്ത്രി സാജിദ് ജാവിദ് വ്യക്തമാക്കി .ഇതിന്‍റെ ആദ്യപടിയെന്നോണം അഞ്ചു ബാങ്കുകൾക്കും മൂന്നു ശതകോടീശ്വരൻകാർക്കും ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തി. റഷ്യന്‍ കമ്പനികള്‍ക്ക് യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ടും ലഭിക്കുന്നത് ഇല്ലാതാക്കുമെന്നും ലണ്ടനില്‍ വ്യാപാരം നടത്തുന്നതിനു പണം ശേഖരിക്കുന്നത് തടയുമെന്നും ബോറിസ് ജോൺസൻ അറിയിച്ചു. ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരെ ടെലിഫോണിലൂടെ ഇതിനകം തന്നെ തീരുമാനം അറിയിച്ചിട്ടുണ്ട്. അധിനിവേശ പ്രദേശങ്ങള്‍ അംഗീകരിക്കുന്നതിലൂടെ, യുക്രെയ്നിലെ സാധ്യമായ സൈനിക അധിനിവേശത്തിന് പുടിന്‍ വഴിയൊരുക്കുകയാണ് ജോൺസൺ കൂട്ടിചേർത്തു.

യുക്രെയ്നിന്‍റെ കിഴക്കന്‍ വിമത പ്രദേശങ്ങളെ റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിനു പിന്നാലെ ഈ പ്രദേശങ്ങളില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഇവിടങ്ങളില്‍ റഷ്യന്‍ സൈന്യത്തെ വിന്യസിക്കുന്നതുവരെ ചര്‍ച്ചകള്‍ക്കുള്ള സാധ്യത നിലനിര്‍ത്താനാണ് അമേരിക്കയുടെ തീരുമാനമെന്നും അറിയിച്ചു. യുക്രെയ്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി.

അതേസമയം ഡോണറ്റ്സ്കിലെ സഹായികളുടെ നേതാവ് പുടിനോട് പീപ്പിള്‍സ് റിപ്പബ്ളിക്കുമായി ഒരു സൗഹൃദ ഉടമ്പടിയും സൈനിക സഹായവും അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

അതുകൊണ്ടുതന്നെ ജോര്‍ജിയയില്‍ നിന്ന് വേര്‍പിരിഞ്ഞ ദക്ഷിണ ഒസ്സെഷ്യ, അബ്ഖാസിയ മേഖലകളിലെന്നപോലെ ആയിരക്കണക്കിന് സൈനികരെ അവിടെ നിലനിര്‍ത്താനും ഇത് റഷ്യയെ അനുവദിക്കും. ജോര്‍ജിയക്കെതിരായ യുദ്ധത്തിനുശേഷം, 2008 ല്‍ റഷ്യ ഈ പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചു.

പുടിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ അന്തരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില കുതിച്ചു ഉ‌യ‌ർന്നു. വ്യാ​​​​പ​​​​ക​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ബ്രെ​​​​ന്‍റ് ഇ​​​​നം ക്രൂ​​​​ഡി​​​​ന്‍റെ വി​​​​ല ഇ​​​​ന്ന​​​​ലെ ബാ​​​​ര​​​​ലി​​​​ന് 99.38 ഡോ​​​​ള​​​​റാ​​​യി ഉ‍യ​​​ർ​​​ന്നു. 2014 നു​​​​ശേ​​​​ഷ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന വി​​​​ല​​​​യാ​​​​ണി​​​​ത്. യു​​​​എ​​​​സ് വെ​​​​സ്റ്റ് ടെ​​​​ക്സ​​​​സ് ഇ​​​​ന്‍റ​​​​ർ​​​​മീ​​​​ഡി​​​​യ​​​​റ്റ് ക്രൂ​​​​ഡി​​​​ന്‍റെ വി​​​​ല​​​​യും ബാ​​​​ര​​​​ലി​​​​ന് 96 ഡോ​​​​ള​​​​റാ​​​​യി. ഇ​​​​തും 2014നു​​​​ശേ​​​​ഷ​​​​മു​​​​ള്ള റി​​​​ക്കാ​​​​ർ​​​​ഡ് വി​​​​ല​​​​യാ​​​​ണ്.

ഈ ​​​​മാ​​​​സം ഇ​​​​തു​​​​വ​​​​രെ 10 ശ​​​​ത​​​​മാ​​​​നം ​​വ​​​​ർ​​​​ധ​​​​ന​​​​യാ​​ണു ക്രൂ​​​​ഡ് വി​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ​​​​ത്. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ എ​​​​ണ്ണ ക​​​​യ​​​​റ്റു​​​​മ​​​​തി രാ​​​​ജ്യ​​​​മാ​​​​യ റ​​​​ഷ്യ​​​​യു​​​​ടെ സൈ​​​​നി​​​​ക​​ നീ​​​​ക്ക​​​​ങ്ങ​​​​ൾ ഇ​​​​നി​​​​യും വി​​​​ല ​​ഉ​​​യ​​​ർ​​​​ത്തു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യി​​​​ലാ​​​​ണു​​ലോ​​​​ക രാ​​​​ഷ്ട്ര​​​​ങ്ങ​​​​ൾ.

ജർമ്മനി നോർഡ് സ്ട്രീം 2 അംഗീകാരം മരവിപ്പിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ വാതക പൈപ്പ്‌ലൈൻ പദ്ധതിയുമായി ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.

ജോസ് കുമ്പിളുവേലില്‍

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.