• Logo

Allied Publications

Middle East & Gulf
"ഷീ ഫ്രണ്ട്‌ലി കാന്പസ് കാലഘടത്തിന്‍റെ അനിവാര്യത'
Share
കാസർഗോഡ്: ഷീ ഫ്രണ്ട്‌ലി കാമ്പസ് വർത്തമാന കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് ദുബായ് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി . കാസർഗോഡ് ഗവൺമെന്‍റ് ഐടിഐ എംഎസ്എഫ് ഹരിത കമ്മിറ്റിയും ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയുമായി സഹകരിച്ചു നടത്തിയ ഷീ ഫ്രണ്ട്‌ലി കാന്പസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ചുറ്റുപാടിൽ ഇതു പോലെയുള്ള ആശയങ്ങൾ നടപ്പിൽ വരുത്തുവാൻ എല്ലാരും മുന്നോട്ട് വരുകയാണെങ്കിൽ നമ്മുടെ പെൺകുട്ടികൾക്ക് സുരക്ഷിതമായ സാഹചര്യം എല്ലാ സ്ഥലത്തും ഒരുക്കുവാൻ സാധിക്കും. ഇങ്ങനെയൊരു നവീന ആശയങ്ങൾക്ക് തുടക്കം കുറിച്ച ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയെ അഭിനന്ദിച്ചു.

ചാരിറ്റി പ്രവർത്തനങ്ങളോടൊപ്പം തന്നെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ വ്യാപനത്തിലും കെഎംസിസി നടത്തുന്ന പ്രവർത്തനം പുതുചരിത്രമാവുമെന്നും വിദ്യ കൊണ്ട് ജീവിതം മഹത്വവൽക്കരിക്കുന്നതിലേക്കായിരിക്കണം കലാലയ ജീവിതത്തിൽ നാം പ്രാധാന്യം കൊടുക്കേണ്ടതെന്നും സലാം കന്യാപ്പാടി പറഞ്ഞു.

ദുബായ് കെഎംസിസി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി ഉപാധ്യക്ഷൻ ശിഹാബ് നായന്മാറാമൂല അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയുമായി സഹകരിച്ചു കൊണ്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദവ, ഉറവ, ത്വആം പദ്ധതികൾ മുൻസിപ്പൽ പരിധിയിലുള്ള ആളുകൾക്ക് സാന്ത്വനവും ആശ്വാസവും നൽകുന്നതാണെന്ന് കാസർഗോഡ് മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അഭിപ്രായപ്പെട്ടു.

ഷീ ഫ്രണ്ട്‌ലി പദ്ധതിയുടെ ഭാഗമായി നൽകുന്ന ലേഡീസ് അമിനിറ്റി സെന്ററിലേക്കുള്ള സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനും സാനിറ്ററി ബർണിംഗ് മെഷീനും കാസറഗോഡ് മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് കോളേജ് വൈസ് പ്രിൻസിപ്പൽ രവി ശങ്കറിന് കൈമാറി.

യോഗത്തിൽ കാസർഗോഡ് മുനിസിപ്പൽ മുസ് ലിം ലീഗ്‌ ജനറൽ സെക്രട്ടറി ഹമീദ്‌ ബെദിര, കാസർഗോഡ് മുനിസിപ്പൽ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ഖാലിദ്‌ പച്ചക്കാട്‌, സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സിയാന ഹനീഫ്‌, കൗൺസിലർമ്മാരായ അസ്മ മഹ്മൂദ്‌, ആഫില ബഷീർ, സുമയ്യ മൊയ്തീൻ, സമീറ അഷ്ഫാഖ്‌,ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ ഉപാധ്യക്ഷൻ ഹസൻ പതിക്കുന്നിൽ, സെക്രട്ടറി ബഷീർ ചേരങ്കൈ, നവാസ്‌ തുരുത്തി, പി.ടി.എ പ്രസിഡന്‍റ് ഖാദർ പാലോത്ത്‌, ടീച്ചർമാരായ ജ്യോതി, ഗിരീജ എന്നിവർ സംബന്ധിച്ചു.

കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി ഉപാധ്യക്ഷൻ തൽഹത്ത് തളങ്കര സ്വാഗതവും കോളജ് യൂണിറ്റ് എംഎസ്എഫ് ജനറൽ സെക്രട്ടറി അൻവർ കുഞ്ഞിക്കാനം നന്ദിയും പറഞ്ഞു.

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.