മനാമ: വേള്‍ഡ് മലയാളി കൗൺസിൽ ബഹറിന്‍ പ്രൊവിൻസിന്റെ 202223 വര്‍ഷത്തേക്കുള്ള പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ പ്രവർത്തനോദ്ഘടനം ഫെബ്രവരി 25 നു (വെള്ളി) വൈകുന്നേരം ഏഴിന് ബഹറിൻ മീഡിയ സിറ്റി ഹാളിൽ വിവിധ കലാ സാംസ്കാരിക പരിപാടികളോടെ നടത്തപ്പെടും .
കേരളാ സർക്കാരിന്റെ External Cooperation Special Duty ഓഫീസറും നെതർലെൻസിലെ മുൻ ഇന്ത്യൻ അംബാസഡറുമായ വേണു രാജാമണി സൂമിലൂടെ പുതിയ ഭരണ സമിതിയുടെ പ്രവർത്തനോദ്ഘടനം നിർവഹിക്കും. ദീപിക അസോസിയേറ്റഡ് എഡിറ്ററും ഡൽഹി ബ്യുറോ ചീഫുമായ ജോർജ് കള്ളിവയലിൽ വിശിഷ്ടാതിഥിയായിരിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റും യൂഎഇ ലെ ബിസിനസ് രംഗത്തെ പ്രമുഖനും കേരള സർക്കാരിന്റെ ഈ വർഷത്തെ ലൈഫ് അച്ചീവ്മെന്റ് അവാർഡ് ജേതാവുമായ ജോൺ മത്തായിയെ ചടങ്ങിൽ ആദരിക്കും.
ബാബു കുഞ്ഞിരാമൻ (ചെയർമാൻ ), ഏബ്രഹാം സാമുവേൽ (പ്രസിഡന്റ് ), വി. പ്രേംജിത് (ജനറൽ സെക്രട്ടറി ), ജിജോ ബേബി (ട്രഷറർ), ഹരീഷ് നായർ (വൈസ് (പ്രസിഡന്റ്), കെ. ജെയ്സൺ (വൈസ് പ്രസിഡന്റ്), ദീപ ജയചന്ദ്രൻ (വൈസ് ചെയർ പേഴ്സൺ ) വിനയചന്ദ്രൻ നായർ (വൈസ് ചെയർമാൻ ), വിനോദ് നാരായൺ (വൈസ് ചെയർമാൻ) അവിനാഷ് രാജ് (അസോസിയേറ്റ് സെക്രട്ടറി), അബ്ദുള്ള ബെല്ലിപാടി, എബി തോമസ് ,ആഷ്ലി കുര്യൻ, ദിലീഷ്കുമാർ , ഗണേഷ് നമ്പൂതിരി , കെ.എസ്. ബൈജു , രാജീവ് വെള്ളിക്കോത്ത് ( മെമ്പർ ) എന്നിവരാണ് പുതിയ ഭരണ സമിതി അംഗങ്ങൾ.
പുതുതായി രൂപീകരിച്ച വനിതാ ഫോറം ഭാരവാഹികളായ സുവിത രാകേഷ് (പ്രസിഡന്റ് ), രജിത അനി (സെക്രട്ടറി ), ശ്രീവിദ്യ വിനോദ് (ട്രഷറർ ), കൃപ രാജീവ് (വൈസ് പ്രസിഡന്റ് ), രമ സന്തോഷ് (അസോസിയേറ്റ് സെക്രട്ടറി ), ജോബി ഷാജൻ (മെമ്പർഷിപ്പ് സെക്രട്ടറി ), ഭവിഷ അനൂപ് (കൾച്ചറൽ സെക്രട്ടറി ) ഉമാ ഉദയൻ , സ്വാതി പ്രമോദ് ,രജനി ശ്രീഹരി ,രമ്യ ബിനോജ് , രാഖി രാഘവ് (മെമ്പർ ) തുടങ്ങിയവരാണ് വനിതാ ഫോറം ഭാരവാഹികൾ.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളൈ (അമേരിക്ക ) ആക്ടിംഗ് ചെയർ പേഴ്സൺ ഡോ. വിജയലക്ഷ്മി (ഇന്ത്യ ), ഗ്ലോബൽ സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമനി ) മിഡിൽ ഈസ്റ്റ് റീജൺ പ്രസിഡന്റ് രാധാകൃഷ്ണൻ തെരുവത്ത് , ചെയർമാൻ അബ്ദുൽ കലാം (ദുബായ്), സെക്രട്ടറി ദീപു ജോൺ (ഒമാൻ ), നോമിനേഷൻ ആൻഡ് ഇലക്ഷൻ കമ്മീഷണർ ജെയിംസ് ജോൺ , ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ അബ്ദുള്ള മഞ്ചേരി (സൗദി അറേബിയ ) എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
സൂം ഫ്ലാറ്റ് ഫോമിലും നേരിട്ടും നടക്കുന്ന എല്ലാ പരിപാടികളും ബി.എം .സി ലൈവായി സംപ്രേക്ഷണം ചെയ്യും.
|