• Logo

Allied Publications

Europe
ഉക്രയിനിൽ സ്ഥിതി അതീവ ഗുരുതരം; യുദ്ധം കണ്‍മുന്നിലെത്തി
Share
ബര്‍ലിന്‍: യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രെയ്നില്‍ നിന്ന്, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യം വിടാന്‍ ചാര്‍ട്ടര്‍ വിമാനങ്ങളോ മറ്റു വിമാനക്കമ്പനികളെയോ ആശ്രയിക്കണമെന്നും ഇന്‍ഡ്യന്‍ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനങ്ങളുടെ ഷെഡ്യൂള്‍ അറിയാന്‍ ഫേസ് ബുക്ക്, ട്വിറ്റര്‍ എന്നിവ പ്രയോജനപ്പെടുത്തണമെന്നും ഇന്‍ഡ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

യുക്രെയ്നിലെ സ്ഥിതിയുമായി ബന്ധപ്പെട്ട് പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനാല്‍, അവിടെ തുടരുന്നത് അനിവാര്യമല്ലെങ്കില്‍, എല്ലാ ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ഥികളോടും താല്‍കാലികമായി രാജ്യം വിടാനാണ് യുക്രെയ്നിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തത്.

വിവരങ്ങളും സഹായവും ആവശ്യമുള്ളവര്‍ യുക്രെയ്നിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കില്‍, കണ്‍ട്രോള്‍ റൂം വഴിയോ ബന്ധപ്പെടാംമെന്നും അറിയിച്ചു. യുക്രെയ്നിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങള്‍ ഫെബ്രുവരി 22, 24, 26 തീയതികളില്‍ യുക്രെയ്നിലേക്ക് സര്‍വീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

എന്നാല്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം യുദ്ധഭീഷണി നിലനില്‍ക്കുന്ന ആശങ്കയില്‍ രാജ്യം വിടാന്‍ ഇന്‍ഡ്യാക്കാരോട് മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഉൈ്രകനിലുള്ളവര്‍ ഏതുവിധേനയും രാജ്യം വിടാന്‍ സജ്ജമാവുമ്പോള്‍ വിമാനടിക്കറ്റുകള്‍ പരിമിതമാവുകയും ട്രാവല്‍ ഏജന്റുമാര്‍ ഉള്ള ടിക്കറ്റിന് നിലവിലുള്ളതിന്റെ ഇരട്ടിയും അതിലധികമായി ഈടാക്കുന്നുവെന്നാണ് ഉൈ്രകനിലുള്ള വിദ്യാര്‍ത്ഥികള്‍ ലേഖകനോട് വെളിപ്പെടുത്തിയത്. അബുദാബി വഴി ഇന്‍ഡ്യയിലെത്താന്‍ ഏതാണ്ട് 35,000 രൂപ ടിക്കറ്റ് ചാര്‍ജ്ജായി നല്‍കേണ്ട സ്ഥാനത്ത് ഇരട്ടിയും അതിലധികവും ഈടാക്കുന്ന ഗതികേടിലും അവസ്ഥയിലുമാണന്ന് കീവിന്റെ അടുത്ത നഗരവും റഷ്യയുടെ അതിര്‍ത്തിമായ ചാര്‍ക്കിവിലെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

80 ശതമാനത്തോളം യുദ്ധം ഉണ്ടാകുമെന്ന ആശങ്കയിലാണ് തദ്ദേശീയരെന്ന് കാര്‍ക്കീവില്‍ അഞ്ചാം വര്‍ഷം മെഡിസിന്‍ വിദ്യാര്‍ത്ഥിയായ ചങ്ങനാശേരി സ്വദേശി പറഞ്ഞു. എത്രയും വേഗം നാട്ടിലെത്താനുള്ള തത്രപ്പാടിലാണ് ഇവിടുത്തെ മലയാളി വിദ്യാര്‍ത്ഥികളെന്നും പറഞ്ഞു. ഇവിടെ ഈ നഗരത്തില്‍ മിലിട്ടറി ടാങ്കറുകള്‍ തലങ്ങനെയും വിലങ്ങനെയും ഓടുന്നുണ്ടന്നും സ്ഥിതിഗതികള്‍ വളരെ ഗുരുതര തലങ്ങളിലേയ്ക്കാണ് നീങ്ങുന്നതെന്നും അവര്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ വോയ്സ് ക്ളിപ്പും ഫോട്ടോയും ഒഴിവാക്കിയിരിയ്ക്കയാണ്.

റഷ്യ ഏതു സമയവും യുക്രെയ്ന്‍ ആക്രമിക്കുമെന്നും കനത്ത പ്രഹരമാണ് ഉണ്ടാകുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ തന്റെ ഉപദേശക വൃന്ദത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബൈഡന്‍ ചര്‍ച്ച നടത്തി. റഷ്യ കൂടുതല്‍ യുദ്ധ സാമഗ്രികള്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലേക്കു നീക്കുന്നതായി ബൈഡന്‍ പറഞ്ഞു.റഷ്യയ്ക്കൊപ്പം ബലാറുസും അണിചേരുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ബെലാറുസില്‍ റഷ്യക്ക് 30,000~ല്‍ അധികം സൈനികരുണ്ടെന്നും ബെലാറസിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന യുൈ്രകനെ ആക്രമിക്കാനുള്ള അധിനിവേശ സേനയുടെ ഭാഗമായി അവരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും നാറ്റോ പറഞ്ഞു.
യുദ്ധഭീതി അടിസ്ഥാനരഹിതമാണെന്നും സൈനിക അഭ്യാസം പൂര്‍ത്തിയായാല്‍ ഉടന്‍ അതിര്‍ത്തിയില്‍നിന്നു സേനയെ പിന്‍വലിക്കുമെന്നും റഷ്യ വീണ്ടും ആവര്‍ത്തിച്ചു.

റഷ്യയുടെ നീക്കത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചിട്ടുണ്ട്. സംഘര്‍ഷമൊഴിവാക്കാന്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചര്‍ച്ച നടത്തി.

ഇരുവരും നടത്തിയ ചര്‍ച്ചയില്‍ ഉക്രെയ്നില്‍ വെടിനിര്‍ത്തലിനായി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ധാരണയായതായി മാക്രോണിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. 105 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍, നിലവിലുള്ള പ്രതിസന്ധിക്ക് നയതന്ത്രപരമായ പരിഹാരം കാണാന്‍ ധാരണയായതായാണ് വിവരം. എങ്കിലും ചര്‍ച്ച എത്രത്തോളം വിജയകരമായിരുന്നുവെന്ന് വരുംദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ. അധിനിവേശത്തിന് മുതിര്‍ന്നാല്‍ റഷ്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ വ്യാപകമായ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍. നിലവില്‍ ശക്തമായ ഷെല്ലാക്രമണങ്ങള്‍ അതിര്‍ത്തിയില്‍ നടക്കുന്നതായാണ് ഇരു രാജ്യങ്ങളും അവകാശപ്പെടുന്നത്. കിഴക്കന്‍ ഉക്രെയ്നിലെ പോരാട്ടത്തില്‍ രണ്ട് ഉക്രേനിയന്‍ സൈനികര്‍ ഇന്നലെ കൊല്ലപ്പെട്ടു.

റഷ്യ ഈ പ്രദേശത്ത് സൈനിക പ്രവര്‍ത്തനങ്ങള്‍ കുറച്ചതിന് തെളിവുകളൊന്നുമില്ലെന്നും സ്ഥിതി 'ഗുരുതരമായി' തന്നെ തുടരുകയാണെന്നും ജര്‍മനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ജി 7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ആശങ്ക രേഖപ്പെടുത്തി.

ആണവ സേനാ അഭ്യാസത്തിനിടെ റഷ്യ കടലില്‍ ഹൈപ്പര്‍സോണിക്, ക്രൂയിസ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചതായി മോസ്കോ പറഞ്ഞു. ബെലാറുഷ്യന്‍ നേതാവ് അലക്സാണ്ടര്‍ ലുകാഷെങ്കോയ്ക്കൊപ്പം പുടിന്‍ രഹസ്യ കേന്ദ്രത്തില്‍ ഇരുന്ന് അഭ്യാസങ്ങള്‍ നിരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം മ്യൂണിക്ക് നടന്നു വന്ന ലോക സെക്യൂരിറ്റി കോണ്‍ഫറന്‍സ് സമാപിച്ചു.റഷ്യ ഉയര്‍ത്തുന്ന യുദ്ധ ഭീഷണിയില്‍ നിന്നും യൂറോപ്പിനെ ഏതുവിധേനയും രക്ഷിയ്ക്കുമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഉക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലെന്‍സ്കി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.മൂന്ന് ദിവസത്തേക്ക്, ബവേറിയന്‍ തലസ്ഥാനം ഉക്രെയ്നിലെ സമാധാനത്തിനായുള്ള നയതന്ത്ര പോരാട്ടത്തി ആഗോള വേദിയായിരുന്നു.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം