ലണ്ടൻ: സമീക്ഷ യുകെയുടെ സുഗമമായ പ്രവർത്തനത്തിന് ബ്രാഞ്ചുകളെ ഏരിയകൾ ആക്കി തിരിച്ചു കൊണ്ട് ഒരോ ഏരിയകൾക്കും സെക്രട്ടറിമാരെ തീരുമാനിച്ചു.
മിഡ്ലാൻഡ്സ് ഏരിയ സെക്രട്ടറിയായി പ്രവീൺ രാമചന്ദ്രനേയും നോർത്തേൺ ഇംഗ്ലണ്ട് ആൻഡ് സ്കോട്ട്ലൻഡ് ഏരിയ സെക്രട്ടറിയായി ജിൻസ് തയ്യിലിനേയും സൗത്ത് വെസ്റ്റ് ആൻഡ് കാർഡിഫ് ഏരിയ സെക്രട്ടറിയായി വിനു ചന്ദ്രനേയും അയർലൻഡ്, നോർത്തേൺ അയർലൻഡ്, സൗത്ത് ഈസ്റ്റ് ആൻഡ് ലണ്ടൻ ഏരിയ സെക്രട്ടറിയായി ഫിദിൽ മുത്തുകോയയേയും തെരഞ്ഞെടുത്തു.
മിഡ് ലാൻഡ്സ് ഏരിയയ്ക്കു കീഴിൽ ബെർമിംഗ്ഹാം, കവൻട്രി ,ബെഡ്ഫോർഡ്, പീറ്റർബോറോ, ബോസ്റ്റൺ, കെറ്ററിംഗ്, നോർത്താംപ്റ്റൺ എന്നീ ബ്രാഞ്ചുകളും നോർത്തേൺ ഇംഗ്ലണ്ട് ആൻഡ് സ്കോട്ട്ലൻഡ് ഏരിയയ്ക്കു കീഴിൽ ഇൻവെർനസ്, എഡിൻബോറോ, ഷെഫീൽഡ്, വിഗാൻ, മാഞ്ചസ്റ്റർ, ന്യൂകാസ്റ്റിൽ ബ്രാഞ്ചുകളും സൗത്ത് വെസ്റ്റ് ആൻഡ് കാർഡിഫിനു കീഴിൽ ഗ്ലോസ്റ്റർഷെയർ,എക്സിറ്റർ, സാലീസ്ബറി, ബ്രിസ്റ്റോൾ, വെയിൽസ് ബ്രാഞ്ചുകളും അയർലൻഡ്, നോർത്തേൺ അയർലൻഡ്, സൗത്ത് ഈസ്റ്റ് ആൻഡ് ലണ്ടൻ എന്നീ ഏരിയയ്ക്കു കീഴിൽ ബെൽഫാസ്റ്റ്, ലണ്ടൻ ഡെറി, ഹീത്രൂ, ഇപ്സ്വിച്ച്, ഈസ്റ്റ്ഹാം ബ്രാഞ്ചുകളും നിലവിൽ വന്നു.
ദിനേശ് ശ്രീധരൻ
|